തിരുവനന്തപുരം : പൂജപ്പുരയിൽ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഭിന്ന ശേഷി ക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ 6 മാസം ദൈർഘ്യമുള്ള സൗജന്യ പി. എസ്. സി. കോച്ചിംഗ് നടത്തുന്നു. രാവിലെ 10 മണി മുതൽ 12.30 വരെയാണ് പരിശീലനം.
18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ള വിവിധ വിഭാഗം ഭിന്ന ശേഷിത്വമുള്ള എസ്. എസ്. എൽ. സി/ പ്ലസ് ടു/ ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 6 വ്യാഴാഴ്ച രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് മുൻഗണന.
ആധാർ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, ഇവയുടെ ഫോട്ടോ കോപ്പികളും ഉദ്യോഗാർത്ഥികൾ കരുതണം. വിവരങ്ങൾക്ക് : 0471 – 2343618, 0471 – 2343241.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: job-opportunity, specially-abled-, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികം, സാമൂഹ്യക്ഷേമം