തിരുവനന്തപുരം : കേരളത്തിൽ ഉടനീളം അർബുദ രോഗികൾക്ക് ചികിത്സാ ആവശ്യങ്ങൾക്കായി കെ. എസ്. ആർ. ടി. സി ബസ്സുകളിൽ യാത്രാ സൗജന്യം അനുവദിക്കും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ നിയമ സഭയിൽ അറിയിച്ചു. സൂപ്പർ ഫാസ്റ്റ് മുതൽ ഓർഡിനറി വരെയുള്ള എല്ലാ വിഭാഗം ബസ്സുകളിലും സൗജന്യ യാത്ര സാധ്യമാക്കും.
റേഡിയേഷൻ, കീമോ തുടങ്ങി അർബുദം സംബന്ധമായ ഏത് ആവശ്യത്തിനും പദ്ധതി ഉപയോഗപ്പെടുത്താം. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുവന്നവർക്കും പദ്ധതി സഹായകരമാണ്.
- നടപ്പാതകളിൽ ഇരു ചക്ര വാഹനം ഓടിക്കരുത്
- പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ്
- സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
- ഭിന്ന ശേഷിക്കാർക്ക് സൗജന്യ നിരക്കിൽ ബസ്സ് യാത്ര
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bus, ആരോഗ്യം, കേരള രാഷ്ട്രീയ നേതാക്കള്‍, ഗതാഗതം, മനുഷ്യാവകാശം, വൈദ്യശാസ്ത്രം, സാമൂഹ്യക്ഷേമം, സാമ്പത്തികം