Tuesday, March 15th, 2011

എല്‍. ഡി. എഫ്. സീറ്റ് വിഭജനം പൂര്‍ത്തിയായി

ldf-election-banner-epathram

തിരുവനന്തപുരം : ഈ വരുന്ന നിയമ സഭാ തെരെഞ്ഞെ ടുപ്പിലേക്കുള്ള തയ്യാറെടുപ്പില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി തയ്യറെടുപ്പില്‍ എല്‍. ഡി. എഫ്. എറെ മുന്നിലെത്തി. മുഖ്യ കക്ഷിയായ സി. പി. എം. എട്ട് സ്വതന്ത്രര്‍ അടക്കം 93 സീറ്റില്‍ മത്സരിക്കും. സി. പി. ഐ. 27, ജനതാ ദള്‍ (എസ്) 5, ആര്‍. എസ്. പി. 4, എന്‍. സി. പി. 4, കേരള കോണ്‍ഗ്രസ് (പി. സി. തോമസ് വിഭാഗം) 3, ഐ. എന്‍. എല്‍ 3, കോണ്‍ഗ്രസ് എസ് 1, എന്നിങ്ങനെയാണു സീറ്റുകള്‍ നല്‍കിയിരിക്കുന്നത്.

കുന്ദമംഗലം, വള്ളിക്കുന്ന്, നിലമ്പൂര്‍, തവനൂര്‍, എറണാംകുളം, തൊടുപുഴ, പൂഞ്ഞാര്‍, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലാവും സി. പി. എം. സ്വതന്ത്രര്‍ മത്സരിക്കുക, പി. ടി. എ. റഹീം, കെ. ടി. ജലീല്‍ എന്നിവര്‍ ഈ പട്ടികയില്‍ ഉണ്ടാകുമെന്നു കരുതുന്നു. ബാക്കി 85 സീറ്റുകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കും. മാര്‍ച്ച് 18നകം എല്ലാ പാര്‍ട്ടിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും സി. പി. എം. സ്ഥാനാര്‍ഥികളെ 16നു തീരുമാനിക്കുമെന്നും എല്‍. ഡി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വം പറഞ്ഞു. സീറ്റിന്റെ കാര്യത്തില്‍ നഷ്ടം സംഭവിച്ചത് ആര്‍. എസ്. പി. ക്കാണ്. ഇത്തവണ അത് നാലായി കുറഞ്ഞു എന്നു മാത്രമല്ല മുന്നണിയില്‍ മൂന്നാമത്തെ വലിയ പാര്‍ട്ടി എന്ന പദവിയും ഇല്ലാതായി.

കഴിഞ്ഞ തവണ 23 സീറ്റില്‍ മത്സരിച്ച സി. പി. ഐ. ഇത്തവണ 27 സീറ്റില്‍ മത്സരിക്കും. വയനാട് ജില്ലയൊഴികെ എല്ലായിടത്തും സി. പി. ഐ. ക്ക് സീറ്റുണ്ട്. ഒരു സീറ്റു ലഭിച്ച കോണ്‍ഗ്രസ് എസ്. കണ്ണൂരായിരിക്കും മത്സരിക്കുക. മാറ്റമൊന്നും സംഭവിച്ചില്ലെങ്കില്‍ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് പി. സി. തോമസ് വിഭാഗവും രണ്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി കെ. സുരേന്ദ്രന്‍ പിള്ളയും, കോതമംഗലത്ത് സ്കറിയ തോമസും മത്സരിക്കും. ശേഷിക്കുന്ന കടുത്തുരുത്തി സീറ്റില്‍ പി. സി. തോമസ് തന്നെയാകാനാണ് സാദ്ധ്യത. എന്‍. സി. പി. യും നാല് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. കുട്ടനാട്ടിലെ നിലവിലെ എം. എല്‍. എ. യായ തോമസ് ചാണ്ടിയും, പാലായില്‍ മാണി സി. കാപ്പനും, ഏലത്തൂരില്‍ നിലവിലെ എം. എല്‍. എ. യായ എ. കെ. ശശീന്ദ്രനും, കോട്ടക്കലില്‍ ഡോ. സി. പി. കെ. ഗുരുക്കളുമാണ് സ്ഥാനാര്‍ഥികള്‍. ആര്‍. എസ്. പി. യും മൂന്ന് സിറ്റിങ് എം. എല്‍. എ. മാര്‍ ഉള്‍പ്പെടെ തങ്ങളുടെ നാല് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. ജല സേചന വകുപ്പ് മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍ ചവറയിലും, കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞിമോന്‍, ഇരവിപുരത്ത് എ. എ. അസീസ്, അരുവിക്കരയില്‍ അമ്പലത്തറ ശ്രീധരന്‍ നായരും മത്സരിക്കും,

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine