കോട്ടയം : വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ തന്റെ മകള്‍ ലക്ഷ്മി മത്സരിക്കില്ലെന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി. നേരത്തെ ഇവരെ കോട്ടയം മണ്ഡലത്തില്‍ മത്സരിപ്പിക്കുവാന്‍ നീക്കങ്ങള്‍ നടന്നിരുന്നു. മുന്‍പ് മേഴ്സി രവി വിജയിച്ച മണ്ഡലമായതിനാല്‍ ഇത് തിരിച്ചു പിടിക്കുവാന്‍ എന്ന പേരിലായിരുന്നു ഇത്. എന്നാല്‍ ഒരു വിഭാഗം പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ പിന്മാറ്റം.
കോട്ടയം ഡി. സി. സി. പ്രസിഡണ്ട് നേരത്തെ തയ്യാറാക്കിയ പട്ടികയിലും ലക്ഷ്മിയുടെ പേര്‍ ഉണ്ടായിരുന്നില്ല. ഇറക്കുമതി സ്ഥാനാര്‍ഥികളെ തങ്ങള്‍ക്ക് വേണ്ടെന്ന് മണ്ഡലം കമ്മറ്റികളും യൂത്ത് കോണ്‍ഗ്രസ്സും വ്യക്തമാക്കി യതോടെ മകള്‍ മത്സരിക്കുന്നത് തിരിച്ചടിയാകും എന്ന് ബോധ്യമായതാവും പിന്മാറ്റത്തിന്റെ കാരണം എന്ന് കരുതപ്പെടുന്നു. മുന്‍പ് കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ഇത് പോലെ മത്സരിച്ച് പരാജയപ്പെട്ട അനുഭവം കോണ്‍ഗ്രസ്സില്‍ ഉണ്ട്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, തിരഞ്ഞെടുപ്പ്
കാത്തോലിക്കക്കു പത്ത്, സുറിയാനിക്കു മൂന്നും, പൊന്തകോസ്തക്കു നാലും, മുസ്ലീമിനു പത്തും, നായര്‍ ഇരുപത്, ഈഴവര്‍ പത്ത്, പട്ടിക ജാതി ഒന്‍പത് ഇങ്ങനെ നീളുന്നു സീറ്റു വിഭജനം. പാവം, ആദിവാസിക്കു മാത്രം ഒരു സീറ്റുമില്ല, ചോദിക്കനും വാദിക്കാനും ആരുമില്ല.
മുസ്ലിംങ്ങള്‍ക്ക് അവസരം ലഭിക്കുമ്പോള്‍ ഉണ്ടാകുമ്പോള്‍ അതിനെ എതിര്‍ക്കുന്ന സംഘപരിവാറിന്റെ സ്വരമാണിത്.
എലക്ഷനില്‍ മത്സരിക്കുവാന്‍ കഴിവുള്ള ആദിവാസികള്‍ ഇല്ലാത്തതുകൊണ്ടായ്കൂടെ അവരെ ഒഴിവാക്കിയത്. വിജയ സാധ്യത കണക്കാക്കുകയും ചെയ്യുമ്പോള്‍ മലപ്പുറത്ത് അല്ലെങ്കില്‍ കോഴിക്കോട് ഒരു മുസ്ലിം സ്ഥാനാര്‍ത്തിയെ വിജയിപ്പിക്കുന്നപോലെ ആദിവാസികള്‍ക്ക് ഒരാളെ വിജയിപ്പിക്കുവാന്‍ കഴിയുമോ?