തിരുവനന്തപുരം : ഇരുപത്തഞ്ച് ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്ന വാഗ്ദാനത്തോടെ ഇടതു മുന്നണി പ്രകടന പത്രിക പുറത്തിറക്കി. ബി. പി. എല്‍, എ. പി. എല്‍. എന്നീ വിഭാഗങ്ങള്‍ക്കു 2 രൂപക്ക് അരി എന്ന പദ്ധതി തുടരുമെന്നും, സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം, പുസ്തകം, യൂണിഫോം എന്നിവയും സൌജന്യമായി നല്‍കും, വികസനം, ക്ഷേമം, നീതി എന്നിവ ഉറപ്പു വരുത്തും, മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്ക ക്കാര്‍ക്ക് സാമ്പത്തിക സംവരണം ഉറപ്പു വരുത്തും, പൊതു വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ ശക്തിപ്പെടുത്തും, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും എല്‍. ടി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വം പറഞ്ഞു. മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും, ഘടക കക്ഷി നേതാക്കളും സന്നിഹിതരായിരുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്
ഒരുമാസം മുമ്പും ആളുകള്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടായിരുന്നു. അന്ന് രണ്ടു രൂപ അരി എന്തെ കൊടുക്കാഞ്ഞൂ. തൊഴില്‍ രഹിതരൊക്കെ ഈ മാസമല്ലേ പൊടിമൊളച്ചത്.
പ്രകടന പത്രികകളും, പ്രകടനവും തമ്മിലൊന്ന് ഒത്തുനോക്കി അവരവരുടേ സാമാജികരെ തിരികെ വിളിക്കാനോ, പ്രൊല്‍സഹിപ്പിക്കുവാനോ വോട്ടര്‍ക്ക് അധികാമുണ്ടായിരുന്നെങ്കില്‍………