സി.പി.എം – ബി. ജെ. പി. സംഘര്‍ഷത്തെ തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളിയില്‍ ബി.ജെ.പി. പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. ചാവക്കാട് സ്വദേശിയായ വിനില്‍ (24) ആണ് മരിച്ചത്. വിനിലിനെ കൊലപ്പെടു ത്തിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ചാവക്കാട്, വാടാനപ്പള്ളി, തളിക്കുളം മേഖലയില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. രാഷ്ട്രീയ സംഘര്‍ഷം നില നില്ക്കുന്ന വാടാനപ്പള്ളി ഏങ്ങണ്ടിയൂന്‍ മേഖലയില്‍ കുറച്ചു നാളായി സമാധാന അന്തരീക്ഷമായിരുന്നു നില നിന്നിരുന്നത്. ഇതിനിടയിലാണ് ഞായറാഴ്ച രാതിയില്‍ ഉണ്ടായ കൊലപാതകം. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, രാഷ്ട്രീയ അക്രമം