വിദേശ യാത്രയെ തുടര്‍ന്ന് വിവാദത്തിലാകുകയും ഒടുവില്‍ സസ്പെന്‍ഷന് വിധേയനാകുകയും ചെയ്ത ഐ.ജി ടോമിന്‍ ജെ. തച്ചങ്കരിയെ ഉടന്‍ സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്ന് സെന്റ്ട്രല്‍ അഡ്മിന്‍സ്ട്ട്രേറ്റീവ് ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കേസ് ഈ മാസം 28 ലേക്ക് മാറ്റിവച്ച ട്രൈബ്യൂണല്‍ പക്ഷെ തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ ഉടനെ പിന്‍വലിക്കണമെന്നും ഒരാഴ്ചക്കകം സര്‍ക്കാര്‍ വിശദ്മായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. തന്നെ സസ്പെന്റ് ചെയ്തതിനെ ചോദ്യം ചെയ്ത് തച്ചങ്കരി സമര്‍പ്പിച്ച പരാതിയിന്മേല്‍ ഇരുവിഭാഗത്തിന്റേയും വാദം കേട്ട ട്രൈബ്യൂണല്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് വിദേശത്ത് പോയതെന്നും ചട്ടലംഘനം പതിവാക്കിയ ഉദ്യോഗസ്ഥനാണ് തച്ചങ്കരിയെന്നും ഗവണ്മെന്റ് പ്ലീഡര്‍ ടൈബ്യൂണലിനു മുമ്പാകെ വിശദീകരിച്ചിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, വിവാദം