പത്തനംതിട്ട: ഇരുപത്തെട്ടുകാരിയെ ജോലി വാഗ്ദാനം ചെയ്ത് ഷാര്‍ജയിലെത്തിച്ച് പെണ്‍വാണിഭ സംഘത്തിനു കൈമാറിയ കേസിലെ മുഖ്യപ്രതി പത്തനംതിട്ട കൊപ്ല വീട്ടില്‍ ഷഹന മന്‍സിലില്‍ സൗദ ബീവി പത്തനംതിട്ട സി. ഐ. മുമ്പാകെ കീഴടങ്ങി. ഇവര്‍ ഡല്‍ഹി, ഭൂട്ടാന്‍, മുംബൈ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയും പെണ്‍വാണിഭ സംഘത്തിലെ മുഖ്യ സൂത്രധാരനുമായ കാസര്‍കോഡ് ആലമ്പാടി അഹമ്മദ്കുട്ടി, സൗദയുടെ മകളും മൂന്നാം പ്രതിയുമായ ഷെമിയ എന്നിവരെ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റു ചെയ്തിരുന്നു.
2007 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് 2007 ജൂലൈ 19ന് സൗദയുടെ അയല്‍വാസിയായ യുവതിയെ കൊണ്ടു പോയി സെക്‌സ് റാക്കറ്റിന് കൈമാറുകയായിരുന്നു. വാഗ്ദാനം ചെയ്ത ജോലിക്കു പകരം സെക്‌സ് റാക്കറ്റിന്റെ കൈയിലാണ് അകപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കിയ യുവതി ബന്ധുക്കളെ വിവരം അറിയിച്ചു. അതിനു ശേഷം ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ 2007 ആഗസ്റ്റ് 13ന് നാട്ടിലെത്തിയ യുവതി സൗദ ബീവിയ്ക്ക് എതിരെ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പല ഉന്നതര്‍ക്കും ബന്ധമുള്ള ഈ കേസ് തേച്ചു മാച്ചു കളയാന്‍ പല ശ്രമങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടാണ് വീണ്ടും കേസ് അന്വേഷിക്കാന്‍ ഉത്തരവിട്ടതും മുന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സസ്‌പെന്റു ചെയ്തതും. പത്തനംതിട്ടയിലെ മുന്‍ സി. ഐ., രണ്ട് എസ്. ഐ. മാര്‍ എന്നിവരെ ഇതു സംബന്ധിച്ച് ഇപ്പോള്‍ സസ്‌പെന്റ് ചെയ്തിരിക്കുകയുമാണ്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള ഹൈക്കോടതി, പീഡനം, പോലീസ്, സ്ത്രീ