മാനന്തവാടി: വയനാട് ജില്ലയിലെ ആദിവാസി ഊരുകളില്‍ പടര്‍ന്നു പിടിക്കുന്ന കോളറ ബാധിച്ച് ഒരാള്‍ കൂടെ മരിച്ചു. പുല്‍പ്പള്ളി സ്വദേശി വെള്ളനാണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെള്ളന്‍ (62) കൂടെ മരിച്ചതോടെ ജില്ലയില്‍ കോളറ ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. നൂറോളം പേര്‍ കോളറ ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. കര്‍ണ്ണാടകത്തിലെ ഇഞ്ചികൃഷി നടക്കുന്ന പ്രദേശങ്ങളില്‍ ജോലിക്ക് പോയവരിലാണ് കോളറ ബാധ ആദ്യമായി കണ്ടത്. ഇവര്‍ വഴിയാകാം ജില്ലയില്‍ കോളറ പടര്‍ന്ന് പിടിച്ചതെന്ന് കരുതുന്നു. ജിലയിലെ വിവിധ ആശുപത്രികളില്‍ വയറിളക്കം പനി തുടങ്ങിയ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. വേണ്ടത്ര സൌകര്യങ്ങള്‍ ഇല്ലാത്ത പല ആശുപത്രികളും പരിസരവും മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞ അവസ്ഥയില്‍ കൂടെയാണ്. ഇത് രോഗം പടര്‍ന്നു പിടിക്കുവാന്‍ ഇടവരുത്തുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. മഴ ശക്തമായതോടെ ജില്ലയിലെ ആദിവാസി ഊരുകളീല്‍ പട്ടിണിയും രൂക്ഷമാണ്.
- എസ്. കുമാര്‍