തൃശൂര്‍ : ഉടമ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ചൂരൂര്‍ മഠത്തില്‍ വല്ലഭദാസ് എന്ന ആനയെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ദിവസങ്ങളായി ആനയ്ക്ക് ആഹാരമോ വെള്ളമോ നല്‍കാതെ ആനയെ വഴിയരികില്‍ കെട്ടിയിട്ടിരി ക്കുകയായിരുന്നു. മഴ വെള്ളം കെട്ടി കിടക്കുന്നതിനാല്‍ ആനയുടെ കാലുകള്‍ ചളിയില്‍ പൂണ്ട നിലയിലാണ്. പിന്‍കാലുകളില്‍ ചങ്ങലയുരഞ്ഞ് പഴുത്തിട്ടുണ്ട്. പുഴുവരിക്കുവാന്‍ തുടങ്ങിയിരിക്കുന്ന വ്രണങ്ങളില്‍ നിന്നും പഴുപ്പ് ഒലിച്ചിറങ്ങുകയും ചെയ്യുന്നുണ്ട്. കാല്‍ നഖങ്ങളിലെ പഴുപ്പു മൂലം ആനയ്ക്ക് കാല്‍ നിലത്തുറപ്പിച്ച് നില്‍ക്കുമ്പോള്‍ അസഹ്യമായ വേദന അനുഭവപ്പെടുന്നുണ്ട്.
പ്രായമായതിനാലാണ് ഉടമ ആനയെ വേണ്ട രീതിയില്‍ സംരക്ഷിക്കുവാന്‍ തയ്യാറാകാത്തതെന്ന് പറയുന്നു. ഇയാള്‍ ആനയെ വില്‍ക്കുവാന്‍ ശ്രമിച്ചിരുന്നതായും വാര്‍ത്തയുണ്ട്. ഉടമയും പാപ്പാനും ഉപേക്ഷിച്ചതോടെ ആന ഒറ്റപ്പെടുകയായിരുന്നു. തുടര്‍ച്ചയായി ആഹാരം ലഭിക്കാത്തതിനാല്‍ ആന തീര്‍ത്തും അവശനാണ്. വെറ്റിനറി ഡോക്ടര്‍മാര്‍ ആനയെ പരിശോധിച്ച് ചികിത്സ ആരംഭിച്ചിട്ടുണ്ട്. ആന ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചത്. വിഷയം വനം – വന്യജീവി വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഉടമയ്ക്കെതിരെ നാട്ടാന പരിപാലന ചട്ടം ലംഘിച്ചതിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം