തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെ ഐ സി ടി എ അക്കാദമി ഡയറക്ടറായി നിയമിച്ചതിനെക്കുറിച്ച് നിയമസഭാസമിതി അന്വേഷിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് നിയമനം നടന്നത്. എന്നാല്‍ തന്റെ സര്‍ക്കാരിന്റെ കാലത്ത് അരുണ്‍കുമാറിനെ ഐ സി ടി എ അക്കാദമി ഡയറക്ടറായി നിയമിച്ചിട്ടില്ലെന്ന് വി എസ് നിയമസഭയില്‍ പറഞ്ഞിരുന്നു. വേണമെങ്കില്‍ അന്വേഷണം പ്രഖ്യാപിക്കൂ എന്നും വി എസ് പറഞ്ഞിരുന്നു. പി സി വിഷ്ണുനാഥ് എം എല്‍ എ നല്‍കിയ പരാതി പ്രകാരമാണ് അന്വേഷണം വരുന്നത്. സ്പീക്കര്‍ ജി കാര്‍ത്തികേയനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ആരോപണം തെറ്റാണെന്ന് തെളിയുകയാണെങ്കില്‍ വിഷ്ണുനാഥ് മാപ്പ് പറയണമെന്നും വി എസ് ആവശ്യപ്പെട്ടിട്ടുണ്ട്. അരുണ്‍കുമാറിനെ ഡയറക്ടറായി നിയമിച്ചതിന്റെ രേഖകള്‍ തന്റെ പക്കല്‍ ഉണ്ടെന്ന് വിഷ്ണുനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണം പ്രഖ്യാപിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, വിവാദം