തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോഴും ഐസ്ക്രീമിന് ചൂട് തന്നെ. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് വേണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു വി.എസും കെ.എ. റൗഫും നടത്തിയ കൂടികാഴ്ച പാര്‍ട്ടിക്കകത്തെ വിമതരെ ഒതുക്കാനാണെന്ന് ഓഡിയോ ടേപ്പ് അടക്കം മലയാള മനോരമ പുറത്ത് വിട്ടതിനു പിന്നാലെ റൗഫുമായി ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണു താന്‍ സംസാരിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ക്കെതിരേ താന്‍ സംസാരിച്ചു എന്നത് അടിസ്ഥാനരഹിതമാണ് . ഐസ്ക്രീം കേസിലെ പുനരന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണു റൗഫ് മറ്റാരോടെങ്കിലും സംസാരിച്ചുവെന്ന പേരില്‍ ചിലകാര്യങ്ങള്‍ വളച്ചൊടിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയില്‍നിന്നു തനിക്ക് ഭീഷണിയുണ്ടെന്ന് അറിയിക്കാനാണു റൗഫ് വന്നുകണ്ടത്. നേരിട്ടുള്ള ഭീഷണികള്‍ നേരിടാന്‍ തയാറാണെന്നും എന്നാല്‍ അപായപ്പെടുത്താനാണു ശ്രമിക്കുന്നതെന്നും റൗഫ് തന്നോടു പറഞ്ഞു. ഇതു രേഖാമൂലം എഴുതിത്തന്നാല്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്നു റൗഫിനെ അറിയിച്ചെന്നു വിഎസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനു പിന്നില്‍ മലയാള മനോരയുടെ ചില സ്ഥാപിത താല്പര്യമാണെന്ന് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ചര്‍ച്ചയെ വഴിതിരിച്ചു വിട്ടാല്‍ തീര്‍ച്ചയായും വിഎസും റൗഫും തിരിച്ചടിക്കും എന്ന ഉറപ്പുള്ളതിനാല്‍ മന്ത്രിസഭയില്‍ ശക്തനായ കുഞ്ഞാലിക്കുട്ടിയെ ഒതുക്കാന്‍ വീണ്ടും ഐസ്ക്രീം ചര്‍ച്ച സജ്ജീവമാക്കി നിര്‍ത്തുകയാണ് ഭരണ പക്ഷത്ത് തന്നെയുള്ളവരുടെ ലക്ഷ്യമെന്നും ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ പറയുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, പീഡനം, വിവാദം