ന്യൂഡല്‍ഹി: വിവാദ സ്വാമി സന്തോഷ് മാധവന് ലൈംഗിക പീഢനക്കേസില്‍ ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ട് കൂടാതെ രാജ്യം വിട്ടു പോകരുതെന്നും എല്ലാ ആഴ്ചയിലും പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നതും ഉപാധികളില്‍ പെടുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സന്തോഷ് മാധവന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത് . പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളേയും ഒരു സ്ത്രീയേയും ലൈംഗികമായി പീഢിപ്പിച്ച കേസില്‍ എട്ടുവര്‍ഷത്തേക്ക് കഠിന തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഠിന തടവു ശിക്ഷ അനുഭവിച്ചു വരികയാണ് സന്തോഷ് മാധവന് ഇപ്പോള്‍. ശിക്ഷക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അത് ഇനിയും പരിഗണിച്ചിട്ടില്ലെന്ന് സന്തോഷ് മാധവന്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍ ആറുമാസത്തിനകം തീര്‍പ്പുണ്ടാക്കുവാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, തട്ടിപ്പ്, പീഡനം, സ്ത്രീ