തൃശ്ശൂര്‍: സൌമ്യ വധക്കേസില്‍ തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കോടതി. കൊലപാതകം, ബലാത്സംഗം തുടങ്ങി പതിനഞ്ചോളം കുറ്റങ്ങളാണ് പ്രതി ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയിരുന്നത്. തൃശ്ശൂര്‍ തിവേഗ കോടതിയുടേതാണ് വിധി. കേരള മനസാക്ഷിയെ ഞെട്ടിച്ച സൌമ്യ കൊലപാതകത്തില്‍ പ്രതിക്ക് വേണ്ടി അഡ്വ. ബി. എ. ആളൂരിന്റെ നേതൃത്വത്തില്‍ പി. ശിവരാജന്‍, ഷിനോജ് ചന്ദ്രന്‍ തുടങ്ങി പ്രമുഖരായ ഒരു സംഘം അഭിഭാഷകര്‍ ആയിരുന്നു അണി നിരന്നത്. പ്രോസിക്യൂഷനു വേണ്ടി എ.സുന്ദരേശന്‍ ഹാജരായി. സൌമ്യയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ പുരുഷ ബീജവും നഖത്തിനിടയില്‍ നിന്നും ലഭിച്ച ത്വക്കിന്റെ ഭാഗവും പ്രതി ഗോവിന്ദച്ചാമിയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷി മൊഴികളും കേസില്‍ നിര്‍ണ്ണായകമായി.
കേസിനെ ദോഷകരമായി ബാധിക്കും വിധം പ്രതിക്ക് അനുകൂലമയ രീതിയില്‍ മൊഴി നല്‍കിയ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് അസി. പ്രൊഫസര്‍ ഡോ. ഉമേഷിനെതിരെ കേസെടുക്കണമെന്ന ഹര്‍ജി തൃശ്ശൂര്‍ അതിവേഗ കോടതി ഫയലില്‍ സ്വീകരിച്ചു.
2011 ഫ്രെബ്രുവരി ഒന്നാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിയില്‍ ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുകയായിരുന്ന സൌമ്യയെ പ്രതിയായ ഗോവിന്ദച്ചാമി ചെറുതുരുത്തിക്ക് സമീപത്ത് വച്ച് ട്രെയിയിനില്‍ നിന്നും തള്ളിയിട്ട് പീഢിപ്പിക്കുകയും തുടര്‍ന്ന് കൊല ചെയ്യുകയുമാണ് ഉണ്ടായത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, പീഡനം, സ്ത്രീ