കൊച്ചി: കോഴിക്കോട്ടെ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്ച്യുതാനന്ദന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗൌരവമുള്ളതാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ പറഞ്ഞു. ഇതു സാധാരണ കേസല്ലെന്നും സര്‍ക്കാരിനെതിരെയും പ്രമുഖരായ മറ്റു ചിലര്‍ക്കെതിരേയും ഗൌരവമുള്ള ആരോപണങ്ങള്‍ ഉണ്ട്. ഇതൊരു സാധാരണ കേസല്ലെന്നും അതിനാല്‍ തന്നെ കോടതിയുടെ ഉത്തരവാദിത്വം ഇരട്ടിക്കുകയാണെന്നും ഹൈക്കോടതി പറഞ്ഞു. കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോളായിരുന്നു കോടതിയുടെ നിരീക്ഷണം.
കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം തന്നെയാണ് ഇപ്പോളും അന്വേഷണം തുടരുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കേസ് ഡയറിയും കേസിന്റെ അന്വേഷണ പുരോഗതിയടങ്ങുന്ന റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറി. ഇതുവരെ 84 സാക്ഷികളില്‍ നിന്നും മൊഴിവെടുത്തതായും ഇവരില്‍ നിന്നും 56 രേഖകള്‍ ശേഖരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അന്വേഷണം കാര്യമായി തന്നെ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ ഇനിയും വാദം തുടരും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള സാംസ്കാരിക വ്യക്തിത്വം, കോടതി, പീഡനം, സ്ത്രീ