കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് സി.ബി.ഐക്ക് വിടണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. ആവശ്യമെങ്കില്‍ കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം തുടരാമെന്ന് ചീഫ് ജസ്റ്റിസ് ജെ.ചലമേശ്വര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും കേസിന്റെ അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി കോടതിയെ അറിയിച്ചിരുന്നു. കേസ് ഡയറിയും അനുബന്ധ രേഖകളും സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പീഡനം, സ്ത്രീ
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുറ്റക്കാരും കുറ്റം ആരോപിക്കുന്നവരും ഒരു പോലെ വെറുക്കപ്പെടേണ്ടവര്‍. സ്ഥാനത്തിരിക്കുമ്പോള്‍ ചെയ്യേണ്ടത് ചെയ്തില്ല.