കിളിരൂര്‍ : തിരുനക്കര ശിവന്‍ എന്ന കൊമ്പന്‍ കിളിരൂരിനു സമീപം ഇടഞ്ഞു. കിളിരൂര്‍ ക്ഷേത്രത്തിനു സമീപത്ത് തളച്ചിരുന്ന ആനയെ രണ്ടാം പാപ്പാന്‍ ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് ഇടഞ്ഞത്. നട പൂട്ടിയിരുന്ന ചങ്ങല ആന വലിച്ചു പൊട്ടിക്കുകയും അടുത്തുണ്ടായിരുന്ന മരം കുത്തി മറിച്ചിടുകയും ചെയ്തു. ആനയിടഞ്ഞ വാര്‍ത്ത പരന്നതോടെ ധാരാളം ആളുകള്‍ ഓടി കൂടി. ഇതിനിടയില്‍ മയക്കു വെടി വെയ്ക്കുവാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. ആനയുടെ ഒന്നാം പാപ്പാന്‍ വന്നാല്‍ ആനയെ ശാന്തനാക്കുവാന്‍ കഴിയും എന്ന് അവര്‍ അറിയിച്ചു. ആനയെ ബന്ധനസ്ഥ നാക്കിയ ശേഷം രണ്ടാം പാപ്പനെ ഏല്പിച്ച് വീട്ടിലേക്ക് പോയ ഒന്നാം പാപ്പാന്റെ അസാന്നിധ്യത്തില്‍ ആനയെ ചട്ടമാക്കുവാന്‍ രണ്ടാം പാപ്പാന്‍ ശ്രമിച്ചതാണ് ആനയെ പ്രകോപിതനാക്കിയത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം




























