തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില് സെല്വരാജിന്ന്റെ തോല്‍വി ഉറപ്പിക്കാന്‍ ഇടതുവോട്ടുകള്‍ ബി. ജെ. പി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന് മറിച്ചു നല്‍കിയെന്ന് മുതിര്‍ന്ന ബി. ജെ. പി. നേതാവ് പി. പി. മുകുന്ദന്‍ വെളിപ്പെടുത്തി. സി. പി. എമ്മുമായി പാര്‍ട്ടി അടവുനയമുണ്ടാക്കിയെന്ന് ബി. ജെ. പിയിലെ മുതിര്‍ന്ന നേതാവ് തന്നെ വെളിപ്പെടുത്തിയത് ആദ്യമായാണ്. സി. പി. എമ്മിനോട് ബി. ജെ. പി. മൃദുസമീപനം പുലര്‍ത്തിയെന്ന് അവിടത്തെ പ്രാദേശിക പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞുവെന്നും എന്നാല്‍ അടവുനയം വഴി പരമാവധി ഇടതുവോട്ടുകള്‍ രാജഗോപാലിന് ലഭിക്കാനിടയില്ലെന്നും മുകുന്ദന്‍ വ്യക്തമാക്കി. കെ. ടി. ജയകൃഷ്ണന്‍ വധക്കേസില്‍ ബി. ജെ. പി നേതൃത്വം വിശദീകരണം നല്‍കണമെന്നും മുകുന്ദന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുകുന്ദന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. മുകുന്ദന്‍ അങ്ങനെ പറയാന്‍ എന്താണ് കാരണം എന്നറിയില്ല പക്ഷെ മുകുന്ദനെ തെരഞ്ഞെടുപ്പ് വേളയില്‍ അവിടെ കണ്ടില്ലെന്നും അദ്ദേഹം ഇപ്പോള്‍ വെറും ഒരു സാധാരണ മെമ്പര്‍ മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, വിവാദം
മുരളീധാരനെക്കാലും ഒരു പാട് ഓണം കൂടുതല്‍ ഉണ്ട മുകുന്ദന്‍ വെറുതെ പറയുമെന്ന് ആരും കരുതുന്നില്ല. ഇതെന്നല്ല ഇതിലും വൃത്തികെട്ട എത്ര പ്രവര്‍ത്തികള്‍ സി പി എം നേതാക്കള്‍ ചെയ്തു കൂട്ടുന്നു .