തിരുവനന്തപുരം:സി. പി. എമ്മില്‍ ബൂര്‍ഷ്വാ ലിബറലിസം മേല്‍ക്കോയ്മ നേടുന്നു എന്നും ഒപ്പം ഫ്യൂഡല്‍-സ്റ്റാലിനിസത്തിന് പാര്‍ട്ടി കീഴ്‌പ്പെടുകയും ചെയ്യുന്നു എന്നും പ്രമുഖ ധനശാസ്ത്രജ്ഞനും സി. പി. എം. പാര്‍ട്ടി അംഗവും ആസൂത്രണബോര്‍ഡിന്റെ മുന്‍ ഉപാധ്യക്ഷനുമായ ഡോ. പ്രഭാത് പട്‌നായക്. ഇത് പൊതു ജനങ്ങളില്‍ നിന്നും പാര്‍ട്ടിയെ അകറ്റുക മാത്രമല്ല പാര്‍ട്ടിയെ പറ്റി തെറ്റായ സന്ദേശം നല്‍കുകയും ചെയ്യുന്നു. ഈ നിലയില്‍ കേരളത്തിലെ സി.പി.എമ്മില്‍ കഴിഞ്ഞ കുറേനാളുകളായി നടക്കുന്ന സംഭവങ്ങള്‍ തനിക്ക് വേദനയും ആശങ്കയും ഉണ്ടാക്കുന്നുവെന്ന് ഡോ. പ്രഭാത് പട്‌നായക് പറഞ്ഞു. “ഈ രണ്ട് തെറ്റായ പ്രവണതകളിലും പൊതുവായിവരുന്ന കാര്യം സോഷ്യലിസമെന്ന ആശയത്തോടുള്ള പ്രതിജ്ഞാബദ്ധതയില്ലായ്മ, നവ ലിബറല്‍ വികസന അജന്‍ഡകളോടുള്ള ആഭിമുഖ്യം, ജനങ്ങളെ ശാക്തീകരിക്കുമെന്ന ലക്ഷ്യത്തോടുള്ള നിഷേധം എന്നിവയാണ്. ബൂര്‍ഷ്വാ ലിബറലിസത്തിനും ഫ്യൂഡല്‍-സ്റ്റാലിനിസത്തിനും കീഴടങ്ങുന്നത് ജനവിരുദ്ധവും വിനാശകരവുമാണ്. സോഷ്യലിസത്തെ അജന്‍ഡയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നുണ്ടെങ്കില്‍ സ്റ്റാലിനിസ്റ്റ് പ്രവണതകളില്‍ നിന്നും മുക്തമായ ഒരു ബദല്‍ മാര്‍ക്‌സിസം പ്രവൃത്തിപഥത്തിലെത്തിക്കണം. ”-കേരളത്തിലെ ഇടതുപക്ഷ സഹയാത്രികര്‍ക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ഡോ. പട്‌നായക് പറഞ്ഞു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, വിവാദം