തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് റിമാന്റില്‍ കഴിയുന്ന സി. പി. എം. മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം. എം. മണിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 30 ലേക്ക് നീട്ടി. തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് ഡയറി ഹാജരാക്കുവാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചത്. നവംബർ 21 നു പുലര്‍ച്ചെയാണ് കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ നിന്നും എം. എം. മണിയെ അറസ്റ്റ് ചെയ്തത്. നേരത്തെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മണിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്, വിവാദം