Monday, December 24th, 2012

കെ.കെ.ലതിക എം.എല്‍.എ യ്ക്കെതിരായ പരാമര്‍ശത്തില്‍ തിരുവഞ്ചൂര്‍ ഖേദം പ്രകടിപ്പിച്ചു

സി.പി.എം എം.എല്‍.എ കെ.കെ.ലതികയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചു. തന്റെ പരാമര്‍ശം കെ.കെ.ലതികയെ അപമാനിച്ചു എന്ന് തോന്നിയെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും തന്റെ നാവില്‍ നിന്നും അത്തരം ഒരു പരാമര്‍ശം വരരുതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന ഒരു പൊതു പരിപാടിയില്‍ പ്രസംഗിക്കവെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.

ടി.പിചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായി പി.മോഹനന്‍ ജയിലില്‍ ആയതൊടെ എം.എല്‍.എ ആയ ഭാര്യ കെ.കെ.ലതിക നിയമ സഭയ്ക്കകത്ത് ഇരിക്കുന്ന കസേരയില്‍ കയറി നിന്ന് തുള്ളുകയാണെന്ന് മന്ത്രി പ്രസംഗിച്ചതായി വാര്‍ത്ത വന്നിരുന്നു. ഇതേ തുടര്‍ന്ന് എം.എല്‍.എ മാരായ കെ.കെ.ലതികയും ഐഷാ പോറ്റിയും സ്പീക്കര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. മന്ത്രിയുടെ പരാമര്‍ശം നിയമസഭാഗത്തിനെതിരെ ഉള്ള അവകാശ ലംഘനമാണെന്നും മന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് സി.പി.എം രംഗത്തെത്തിയിരുന്നു.

കെ.കെ.ലതികയുടെ ഭര്‍ത്താവും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ പി.മോഹനന്‍ ടി.പിചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലിലാണ്. മോഹനന്‍ ഉള്‍പ്പെടെ ഉള്ള പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.

അടുത്തിടെയായി കെ.കെ. ലതിക അഭ്യന്തര വകുപ്പിനെതിരെ ശക്തമായ നിലപാടാണ് നിയമ സഭയില്‍ എടുത്തുകൊണ്ടിരിക്കുന്നത്. സ്ത്രീപീഡനക്കേസുകളിലും പെണ്‍‌വാണിഭക്കേസുകളിലും പോലീസ് കുറ്റവാളികളെ രക്ഷിക്കുന്ന വിധത്തിലുള്ള നിലപാടാണ് എടുക്കുന്നതെന്നും കോഴിക്കോട് വട്ടക്കിണറില്‍ കൊല്ലപ്പെട്ട സുന്ദരിയമ്മയുടെ കൊലപാതകികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും നിയമസഭയില്‍ കുറ്റപ്പെടുത്തിയിരുന്നു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine