തിരുവനന്തപുരം: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി തള്ളി.കേസ് അനന്തമായി നീണ്ടു പോകുന്ന സാഹചര്യത്തില്‍ കുറ്റപത്രം വിഭജിച്ചുകൊണ്ട് വിചാരണ തുടങ്ങണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകുന്നത് തന്റെ പൊതു ജീവിതത്തെയും സ്വകാര്യ ജീവിതത്തേയും സാരമായി ബാധിക്കുന്നതായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലാവ്‌ലിന്‍ കമ്പനി പ്രതിനിധിയുടേയും ക്ലാഡ് ടെഡലിനേയും മാറ്റി നിര്‍ത്തി കേസില്‍ ഹാജരായവരുടെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് വിജയനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും ഇവരുടെ സാന്നിധ്യം കേസിന്റെ വിചാരണക്ക് അത്യന്താപേക്ഷിതമാണെന്ന് സി.ബി.ഐ അഭിഭാഷകന്‍ വാദിച്ചു. ഒടുവില്‍ കോടതി സി.ബി.ഐയുടെ വാദം അംഗീകരിക്കുകയായിരുന്നു. കേസ് ഇനി ഏപ്രില്‍ 24 ന്‍ പരിഗണിക്കും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, വിവാദം