കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്മാന്‍ സലിം രാജിനെ ഡി.ജി.പിയ്ക്ക് ഭയമാണോ എന്ന് ഹൈക്കോടതി. മാഫിയകളുടെ പിടിയിലാണ് കേരളം എന്നും സംസ്ഥാനത്ത് എന്ത് ജനാധിപത്യമാണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. ഭൂമി തട്ടിപ്പ് കേസ് പരിഗണിക്കവേ ആണ് സര്‍ക്കാരിനും ഡി.ജി.പിയ്ക്കും എതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. മുഖ്യമന്ത്രിയാണെന്ന രീതിയിലാണ് സലിം രാജിന്റെ പ്രവര്‍ത്തനം. കോണ്‍സ്റ്റബിള്‍ മാത്രമായ സലിം രാജിനെ എന്തിനിങ്ങനെ പേടിക്കുന്നു എന്നും കോടതി ചോദിച്ചു. സലിം രാജിനെതിരെ ഉയര്‍ന്നിരിക്കുന്നത് ഗൌരവമുള്ള ആരോപണങ്ങള്‍ ആണെന്നും കോടതി പറഞ്ഞു.
ഭൂമി തട്ടിപ്പ് കേസില്‍ സലിം രാജിനു അനുകൂലമായ നിലപാട് സര്‍ക്കാര്‍ എടുത്തതായി ആക്ഷേപം ഉയര്‍ന്നിരുന്നു. സലിം രാജിന്റെ ഫോണ്‍ രേഖകള്‍ ഹാജരാക്കുന്നതിന് എന്ത് തടസ്സമാണ്‍` ഉള്ളതെന്ന് അറിയിച്ചുകൊണ്ട് സത്യവാങ്ങ് മൂലം സമര്‍പ്പിക്കുവാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെയും സര്‍ക്കാര്‍ അത് സമര്‍പ്പിച്ചിട്ടില്ല.
വ്യാജ രേഖകള്‍ ചമച്ച് തിരുവനന്തപ്രുരം ജില്ലയിലെ കടകമ്പള്ളിയിലും എറണാകുളം ജില്ലയിലെ പത്തടിപ്പാലത്തും ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് കേസ്. സലിം രാജിനെതിരെ വേറെയും കേസുകള്‍ ഉണ്ട്. അടുത്തിടെ കോഴിക്കോട് വച്ച് സിനിമാ സ്റ്റൈലില്‍ കാറു തടഞ്ഞ് നിര്‍ത്തി യാത്രക്കാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കവെ നാട്ടുകാര്‍ തടഞ്ഞു വച്ച് സലിം രാജിനെ പോലീസില്‍ ഏല്പിച്ചിരുന്നു. ഈ കേസില്‍ സലിം രാജ് റിമാന്റിലാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി, പോലീസ്, വിവാദം