തിരുവനന്തപുരം : ഗായകനും സംഗീത സംവിധായകനുമായ കെ. പി. ഉദയഭാനു (78) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ ആയിരുന്നു അന്ത്യം.
പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ഒരു വര്‍ത്തോള മായി കിടപ്പി ലായിരുന്നു. എന്‍. എസ്. വര്‍മ യുടേയും അമ്മു നേത്യാരമ്മ യുടേയും മകനായി 1936 ല്‍ പാലക്കാട് ജില്ലയിലെ തരൂരി ലാണ് ഉദയ ഭാനു വിന്റെ ജനനം.
1958 ല്‍ ഇറങ്ങിയ ‘നായരു പിടിച്ച പുലിവാല്‍’ എന്ന ചിത്ര ത്തിലെ ഗാന ത്തിലൂടെയാണ് സിനിമാ പിന്നണി ഗാന രംഗത്ത് എത്തുന്നത്.
വെള്ളി നക്ഷത്രമേ നിന്നെ നോക്കി…, കാനനഛായ യില്‍ ആടു മേക്കാന്‍… (രമണന്‍), അനുരാഗ നാടക ത്തില്‍ … (നിണ മണിഞ്ഞ കാല്‍പ്പാടുകള്‍), ചുടു കണ്ണീരാലെന്‍…, താരമേ താരമേ…(ലൈലാമജ്നു), പൊന്‍ വള ഇല്ലെങ്കിലും പൊന്നാട ഇല്ലെങ്കിലും… (കുട്ടിക്കുപ്പായം) എന്നിവയാണ് അദ്ദേഹ ത്തിന്റെ ശ്രദ്ധേയ ഗാനങ്ങള്‍.
എണ്‍പതിലധികം ദേശ ഭക്തി ഗാന ങ്ങള്‍ക്ക് സംഗീതം നില്‍കി. 1976 ലെ സമസ്യ എന്ന ചിത്ര ത്തിലെ ഗാന ങ്ങള്‍ക്ക് ക്ക് സംഗീതം നല്‍കിയതും ഉദയ ഭാനു വായിരുന്നു.
2009 ല്‍ ഭാരത സര്‍ക്കാര്‍ ഉദയ ഭാനുവിന് പത്മശ്രീ നല്‍കി ആദരിക്കുക യുണ്ടായി. കേരള സംഗീത നാടക അക്കാദമി യുടെ ഫെലോഷിപ്പ്(2003), കമുകറ പുരസ്കാരം (2006), ഡോക്യുമെന്‍്ററി സംഗീത ത്തിനുള്ള ദേശീയ പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാര ങ്ങള്‍ നേടിയിട്ടുണ്ട്.
- pma