തിരുവനന്തപുരം : സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായ സാഹ ചര്യ ത്തില്‍ വരൾ ച്ചയെ പ്രതി രോധി ക്കുവാ നായി ക്ലൗഡ് സീഡിംഗ് സംവി ധാനം വഴി കൃത്രിമ മഴക്ക് സാദ്ധ്യത തേടുന്ന തായി സംസ്ഥാന സർക്കാർ. വിദേശ രാജ്യ ങ്ങളിൽ വിജയിച്ച മാർഗ്ഗ മാണ് ക്ലൗഡ് സീഡിംഗ് എന്നും മുഖ്യ മന്ത്രി പിണ റായി വിജയൻ നിയമ സഭ യിൽ പറഞ്ഞു. വരൾച്ച യെ നേരിടുവാ നായി മനുഷ്യ സാദ്ധ്യ മായ എല്ലാം ചെയ്യും. എത്ര പണം ചെലവിട്ടാലും ജല വിതരണം ഉറപ്പാക്കും എന്നും മുഖ്യ മന്ത്രി നിയമ സഭയിൽ വ്യക്ത മാക്കി.
സംസ്ഥാനത്തിന്റെ പല ഭാഗ ങ്ങളിലും വേനൽ ചൂട് ശക്ത മായി അനു ഭവ പ്പെട്ടു തുടങ്ങി. കുടി വെള്ള ക്ഷാമവും നേരി ടുന്നുണ്ട്. വരൾച്ച നേരിടു വാനുള്ള എല്ലാ ഒരുക്ക ങ്ങളും സർക്കാർ മുൻ കൂട്ടി നടത്തി യിരുന്നു എന്ന് ദുരന്ത നിവാര ണത്തിന്‍റെ ചുമതല കൂടി യുള്ള റവന്യു മന്ത്രി ഇ. ചന്ദ്ര ശേഖൻ സഭയെ അറിയിച്ചു.
ഈ വര്‍ഷം വരൾച്ച ഉണ്ടാകും എന്ന് 2016 സെപ്റ്റംബ റിലാണ് മുന്നറി യിപ്പ് ലഭിച്ചത്. ഒക്ടോബറിൽ തന്നെ സർക്കാർ മുന്നൊ രു ക്കങ്ങൾ നടത്തി. വിവിധ ജില്ല കളുടെ ചുമതല മന്ത്രിമാർക്ക് നൽകി യിരുന്നു. ദുരന്ത നിവാരണ സേന യുടെ യോഗ ങ്ങൾ ചേർന്നി ട്ടുണ്ട്. കുഴൽ കിണർ കുഴി ക്കരുത് എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് സർക്കുലർ പുറ പ്പെടു വിച്ചി രുന്നു എന്നും മന്ത്രി ചന്ദ്ര ശേഖരൻ വിശദീകരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ദുരന്തം, പരിസ്ഥിതി, സാമൂഹ്യക്ഷേമം