കൊച്ചി : സൗജന്യ എ. ടി. എം. സേവനങ്ങള്‍ എസ്. ബി. ഐ. അവ സാനി പ്പിക്കുന്നു. ജൂണ്‍ ഒന്ന് മുതല്‍ ഓരോ പണമിടപാടിനും 25 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും എന്നും എസ്. ബി. ഐ. വെബ് സൈറ്റില്‍ പ്രസിദ്ധീ കരിച്ച സര്‍ക്കുല റില്‍ പറയുന്നു.
ബേസിക്ക് സേവിംഗ്സ് അക്കൗണ്ടില്‍ നിന്നു നാലു തവണ മാത്രം സൗജന്യമായി പണം പിന്‍വലിക്കാം. 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപയും 20 ലീഫുള്ള ബുക്കിന് 75 രൂപയും സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. മുഷിഞ്ഞ നോട്ട് മാറുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും പണം ഈടാക്കും.
20 മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ 5000 രൂപ വരെ മാത്രമേ സൗജന്യ മായി മാറി എടുക്കാ നാവു കയുള്ളൂ. ഇതിനു മുകളി ലുള്ള ഇട പാടു കള്‍ക്ക്, ഒരു നോട്ടിന് രണ്ടു രൂപ അല്ലെങ്കില്‍ 5000 രൂപക്ക് അഞ്ചു രൂപ എന്ന നിരക്കി ലാണ് ചാര്‍ജ്ജ് ഈടാക്കുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിവാദം, സാമ്പത്തികം