ന്യൂഡല്‍ഹി : മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ സി. പി. എം. പോളിറ്റ് ബ്യൂറോയിലേക്കുള്ള പുനഃപ്രവേശനം സംബന്ധിച്ച് പി. ബി. യോഗം ചര്‍ച്ച ചെയ്തു.  വി. എസ്സിനെ തിരിച്ചെടുക്കുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണമുണ്ടാക്കും എന്ന് ഒരംഗം ചൂണ്ടിക്കാട്ടിയതായും ഈ വിഷയത്തില്‍  ഏകദേശ ധാരണയായതായും സൂചനകള്‍ ഉണ്ട്.  നവമ്പര്‍ 19 മുതല്‍ 21 വരെ നടക്കുന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍ ഇത് പരിഗണിക്കും. പാര്‍ട്ടിയുടെ കേരള ഘടകത്തിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടാണ് വി. എസ്സിനെ പോളിറ്റ് ബ്യൂറോയില്‍ നിന്നും തരം താഴ്‌ത്തിയിരുന്നത്.
 
 
 
                
				- എസ്. കുമാര്‍
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍