ചാവക്കാട് : കനോലി കനാലിലേയും ചേറ്റുവ പ്പുഴയി ലെയും ചെളി നീക്കി വെള്ളത്തിന്റെ സംഭരണ ശേഷി കൂട്ടണം എന്ന് താലൂക്ക് വികസന സമിതിയിൽ ആവശ്യം.
ഓഖി ചുഴലിക്കാറ്റിനും പ്രളയത്തിനും ശേഷം ചെളി കുമിഞ്ഞു കൂടി ചേറ്റുവപ്പുഴയുടെയും കനോലി കനാലിന്റെയും സംഭരണ ശേഷിയും നീരൊഴുക്കും കുറഞ്ഞു എന്നും യോഗം വിലയിരുത്തി. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാതെ വെള്ളക്കെട്ട് ഉണ്ടാവുന്നതിന് ഇത് പ്രധാന കാരണം ആയിതീരുന്നു.
അഡീഷണൽ ഇറിഗേഷൻ വകുപ്പ് ഇക്കാര്യത്തിൽ ഉദാരമായ സമീപനം സ്വീകരിക്കുന്നു. പക്ഷേ, ജിയോളജി വകുപ്പിന്റെ കടുംപിടിത്തം ഉള്ളതിനാല്‍ ചെളി നീക്കം ചെയ്യുവാന്‍ കഴിയുന്നില്ല എന്നും യോഗം കുറ്റപ്പെടുത്തി.
ഈ ജലാശയങ്ങളില്‍ കാലാകാലങ്ങളിൽ അടിഞ്ഞു കൂടുന്ന ചെളി എടുത്ത് കുറഞ്ഞ നിരക്കിൽ നാളികേര കർഷകർക്ക് നൽകുന്ന പരമ്പരാഗത ചെളി വാരൽ തൊഴിലാളികളെ കള്ള ക്കടത്തുകാര്‍ എന്നു ചിത്രീകരിച്ച് നിയമ നടപടിയെടുക്കുന്ന രീതി അധികാരികൾ അവസാനിപ്പിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
- അതിരപ്പിള്ളിപദ്ധതി പരിസ്ഥിതിക്ക് ദോഷം: ജയറാം രമേശ്
- മത്തിക്കായൽ സംരക്ഷണം : ഐക്യ ദാർഢ്യവുമായി ബ്ലാങ്ങാട് പ്രവാസിക്കൂട്ടായ്മ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: chavakkad-guruvayoor, കാലാവസ്ഥ, തൊഴിലാളി, പരിസ്ഥിതി, മഴ, സാമൂഹികം