കോഴിക്കോട് : താമരശ്ശേരി കൂടത്തായി കൂട്ടക്കൊല ക്കേസില്‍ അറസ്റ്റു ചെയ്ത മൂന്നു പ്രതി കളേയും പോലീസ് കസ്റ്റഡി യില്‍ വിട്ടു. കേസിലെ മുഖ്യ പ്രതി ജോളി ജോസഫ്, കേസിലെ മറ്റു പ്രതികളായ എം. എസ്. മാത്യു, പ്രജി കുമാർ എന്നിവരെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് ഇട്ടത്.
പ്രതികളെ കസ്റ്റഡിയിൽ വിടുമ്പോള്‍ വ്യവസ്ഥകള്‍ ഒന്നും തന്നെ കോടതി മുന്നോട്ടു വെച്ചി ട്ടില്ല. കസ്റ്റഡിയിൽ പോകു ന്നതിന് എന്തെങ്കിലും തടസ്സ ങ്ങള്‍ ഉണ്ടോ എന്നും കോടതി ആരാഞ്ഞു.
താമരശ്ശേരി താലൂക്ക് ആശുപത്രി യില്‍ കൊണ്ടു പോയി വൈദ്യ പരിശോധന നടത്തി യാണ് എം. എസ്. മാത്യു വിനെ കോടതി യില്‍ എത്തി ച്ചത്. ജോളി ജോസഫിനേ യും പ്രജി കുമാറി നേയും വൈദ്യ പരിശോധന നടത്തി യില്ല.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, പോലീസ്, വിവാദം, സ്ത്രീ