കോടതി ഇട പെടൽ സമാധാന അന്തരീക്ഷം തകർക്കും : സമസ്ത

April 17th, 2019

blangad-juma-masjid-in-1999-old-ePathram

മലപ്പുറം : സ്ത്രീ പള്ളി പ്രവേശനവു മായി ബന്ധപ്പെട്ട കോടതി ഇട പെടൽ രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കും എന്ന് സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലി ക്കുട്ടി മുസ്‌ലിയാർ.

ആരാധനകൾക്കു വേണ്ടി മുസ്‌ലിം സ്ത്രീ കളുടെ പള്ളി പ്രവേശനം ഇസ്‌ലാം അനു വദിക്കു ന്നില്ല എന്നും വിശ്വാ സവു മായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങ ളിൽ കോടതി യോ ഭരണ കൂടമോ പെടുന്നത് ദൂര വ്യാപക മായ പ്രത്യാഘാത ങ്ങള്‍ക്ക് ഇട വരുത്തും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പര പുരു ഷൻ മാർ ബന്ധ പ്പെടുന്ന സ്ഥല ങ്ങളിൽ സ്ത്രീ കൾ ഇട കലരാൻ പാടില്ല എന്നാണ് ഖുർആൻ പറയു ന്നത്. സ്ത്രീ കൾക്ക് പ്രാര്‍ത്ഥന നിര്‍വ്വ ഹിക്കു വാന്‍ അവ രുടെ വീടു കളാണ് ഉത്തമം എന്ന താണ് സമസ്ത യുടെ നിലപാട്.

പൂണെയിലെ മുഹ മ്മദീയ ജുമാ മസ്ജി ദില്‍ പ്രവേ ശനം നിഷേധിച്ചു എന്ന് കാണിച്ചു കൊണ്ട്, മുസ്ലീം പള്ളിക ളിൽ സ്ത്രീ കൾക്ക് നിയന്ത്രണ മില്ലാതെ പ്രവേശനം അനുവദി ക്കണം എന്ന ഹര്‍ജി യുമായി മഹാ രാഷ്ട്ര യിലെ ദമ്പതി മാര്‍ കോടതി യില്‍ എത്തുകയും ഹര്‍ജി യില്‍ കേന്ദ്ര സര്‍ ക്കാരിനും വഖഫ് ബോര്‍ഡിനും മുസ്ലീം വ്യക്തി നിയമ ബോര്‍ഡി നും ദേശീയ വനിതാ കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

ഈ സാഹചര്യ ത്തി ലാണ് അദ്ദേഹം മാധ്യമ ങ്ങളോട് പ്രതികരിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇത് കേരളം, തെറ്റു ചെയ്താൽ മുഖം നോക്കാതെ നടപടി: മോദിയോട് പിണറായി

April 17th, 2019

pinarayi-vijayan-epathram

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മറുപടിയുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍.രാജ്യം ഭരിക്കുന്നവരെന്നു പറഞ്ഞ് അക്രമം നടത്തിയാല്‍ അതു സല്‍പ്രവൃത്തിയായി കാണാനാകില്ല.ആക്രമണം എവിടെ നടത്തിയാലും കേസുണ്ടാവും. തെറ്റു ചെയ്താൽ മുഖം നോക്കാതെ നടപടി. ഇതു കേരളമാണ്.സന്നിധാനത്ത് അക്രമം നടത്തി കലാപമുണ്ടാക്കലായിരുന്നു ആർഎസ്എസിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥിക്കെതിരെ കേസ് വന്നതു സ്ഥാനാര്‍ഥി ആയ ശേഷമല്ല. ശബരിമലയില്‍ ഭക്തരെ ആക്രമിച്ചതിനാണു കേസ്. ശബരിമലയില്‍ ഭക്തര്‍ക്കു സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.കോഴിക്കോട്ടെ സ്ഥാനാര്‍ഥിയെ പൊലീസ് അറസ്റ്റു ചെയ്തതല്ല. കോടതിയില്‍ കീഴടങ്ങിയപ്പോള്‍ റിമാന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്. സംസ്ഥാനത്ത് തെറ്റിദ്ധാരണ പരത്താനാണു പ്രധാനമന്ത്രി ശ്രമിച്ചതെന്നും മുഖ്യമന്ത്രി കാട്ടാക്കടയില്‍ പറഞ്ഞു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡോ. ഡി. ബാബു പോൾ അന്തരിച്ചു

April 13th, 2019

തിരുവനന്തപുരം : അഡീഷനൽ ചീഫ് സെക്രട്ടറി ആയി രുന്ന ഡോക്ടര്‍ ഡി. ബാബു പോൾ അന്ത രിച്ചു. അസുഖ ത്തെ തുടര്‍ന്ന് ഒരാഴ്ച യായി തിരുവ നന്ത പുരത്തെ സ്വകാര്യ ആശു പത്രി യിൽ ചികില്‍സ യില്‍ ആയി രുന്നു. ശനിയാഴ്ച പുലർച്ചെ യായി രുന്നു അന്ത്യം.

നാളെ നാലു മണിക്ക് പെരു മ്പാവൂരില്‍ കുറുപ്പുംപടി യാക്കോ ബായ പള്ളി യിൽ സംസ്കാരം നടക്കും.

അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയം ഭരണ ഓംബുഡ്സ്മാന്‍ അംഗം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍ മാന്‍, കേരള സര്‍വ്വ കലാ ശാല വൈസ് ചാന്‍ സലര്‍ തുടങ്ങിയ പദവി കള്‍ വഹി ച്ചി രുന്നു. എഴുത്തു കാരനും പ്രഭാഷകനു മായ ബാബു പോള്‍ മുപ്പതോളം പുസ്തക ങ്ങള്‍ എഴുതി യിട്ടുണ്ട്.

എറണാകുളം കുറുപ്പും പടി ചീര ത്തോട്ട ത്തിൽ പി. എ. പൗലോസ് – മേരി പോള്‍ ദമ്പതി കളുടെ മകനായി 1941 ഏപ്രില്‍ 11 നു ജനനം. യാക്കോ ബായ സഭ യുടെ കോര്‍ എപ്പിസ്‌കോപ്പ യായി രുന്നു പിതാവ് പി. എ. പൗലോസ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. സി. ജോര്‍ജ്ജിന്റെ പാര്‍ട്ടി എന്‍. ഡി. എ. യില്‍ ചേര്‍ന്നു

April 11th, 2019

PC George-epathram
പത്തനംതിട്ട : പി. സി. ജോർജ്ജി ന്റെ കേരള ജന പക്ഷം സെക്യുലര്‍ പാർട്ടി, ബി. ജെ. പി. യുടെ നേതൃത്വ ത്തിലുള്ള എൻ. ഡി. എ. യിൽ ചേർന്നു.

പി. സി. ജോർജ്ജ്, ബി. ജെ. പി. സംസ്ഥാന പ്രസി ഡണ്ട് പി. എസ്. ശ്രീധരൻ പിള്ള, ദേശീയ സെക്രട്ടറി വൈ. സത്യ കുമാര്‍ എന്നി വര്‍ ചേര്‍ന്നു പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തിലാണ് ഇക്കാര്യം അറി യിച്ചത്.

കാര്‍ഷിക മേഖലക്കു വേണ്ടി പ്രധാന മന്ത്രി നരേന്ദ്ര മോഡി ചെയ്ത സഹായ ങ്ങളും പദ്ധതി കളും പരി ഗണിച്ചു കൊണ്ടാണ് എൻ. ഡി.എ യിൽ ചേരു വാന്‍ തീരുമാനിച്ചത് എന്ന് പി. സി. ജോര്‍ജ്ജ് പറഞ്ഞു.

തിരുവനന്തപുരം,  കോട്ടയം, പത്തനം തിട്ട, തൃശൂര്‍ മണ്ഡല ങ്ങളില്‍  എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി കള്‍ വന്‍ ഭൂരിപക്ഷം നേടി ലോക്‌സഭ യില്‍ എത്തുന്നത് തന്റെ പാര്‍ട്ടി യുടെ വോട്ട് കൊണ്ടു കൂടി യാവും എന്നും പി. സി. ജോര്‍ജ്ജ് പറഞ്ഞു.

പത്തനംതിട്ട മണ്ഡലത്തിലെ എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് നേരത്തേ പിന്തുണ പ്രഖ്യാപിച്ച പൂഞ്ഞാർ എം. എൽ. എ. കൂടി യായ ജോര്‍ജ്ജ്, ബി. ജെ. പി. യിലേക്ക് പോകുന്നു എന്ന തര ത്തില്‍ വാര്‍ത്ത കള്‍ പ്രചരി ച്ചിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എം. മാണി അന്തരിച്ചു

April 9th, 2019

km-mani-epathram
കൊച്ചി : കേരള കോൺഗ്രസ്സ് (എം) ചെയർ മാനും മുൻ ധന മന്ത്രി യുമായ കെ. എം. മാണി (86) അന്ത രിച്ചു. ശ്വാസ കോശ സംബന്ധ മായ അസുഖ ത്തെ തുടർന്ന് ചികിൽസ യില്‍ ആയിരുന്നു.

രാവിലെ ആരോഗ്യ നില മെച്ചപ്പെട്ടിരുന്നു എങ്കിലും വൈകു ന്നേരം മൂന്നു മണി യോടെ വീണ്ടും ആരോഗ്യ നില മോശ മാവു കയും അഞ്ചു മണി യോടെ മരിക്കുക യുമായി രുന്നു.

നിലവിലെ പാലാ എം. എല്‍. എ. ആണ് കെ. എം. മാണി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എം – പാനൽ ഡ്രൈവർ മാരെ പിരിച്ചു വിടണം : ഹൈക്കോടതി
Next »Next Page » പി. സി. ജോര്‍ജ്ജിന്റെ പാര്‍ട്ടി എന്‍. ഡി. എ. യില്‍ ചേര്‍ന്നു »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine