തിരുവനന്തപുരം: യു. ഡി. എഫ്. ഏകോപന സമിതി യിൽ നിന്ന് രാജി വെക്കുന്നതിനു മുമ്പ് വി. എം. സുധീരൻ ഘടക കക്ഷി കളു മായി ആലോചി ക്കേണ്ടി യിരുന്നു എന്ന് മുസ്ലീം ലീഗ് നിയമ സഭാ കക്ഷി നേതാവ് എം. കെ. മുനീർ.
സുധീരന്‍റെ പ്രസ്താ വന കൾ മുന്നണിയെ പ്രതി രോധ ത്തിലാക്കിയിട്ടുണ്ട്. പാർട്ടി യിൽ പറയേ ണ്ട തായ കാര്യ ങ്ങൾ പുറത്തു പറഞ്ഞ് വി. എം. സുധീ രൻ അച്ചടക്ക ലംഘനം നടത്തി എന്നും എം. കെ. മുനീർ ആക്ഷേപം ഉന്നയിച്ചു.
പാലക്കാട് : നഗരത്തിലെ മുൻസിപ്പൽ ബസ്റ്റാന്റി നു സമീപം കെട്ടിടം തകർന്നു വീണു നിര വധി പേര്‍ക്ക് പരിക്ക്. കെട്ടിടാ വശി ഷ്ടങ്ങ ളിൽ കുടുങ്ങി ക്കിടന്ന രണ്ട് സ്ത്രീകൾ അടക്കം 11 പേരെ പരി ക്കുക ളോടെ രക്ഷപ്പെ ടുത്തി ആശു പത്രിയി ലേക്കു മാറ്റി.
പോലീസി ന്റേയും ഫയര്‍ ഫോഴ്‌സി ന്റേയും നേതൃത്വ ത്തില്‍ രക്ഷാ പ്രവര്‍ ത്തനം നടക്കുന്നു. ദേശീയ ദുരന്ത നിവാരണ സേനയും നാട്ടു കാരും രക്ഷാ പ്രവർ ത്തന ങ്ങളില്‍ പങ്കാളി കളായി.
50 വർഷത്തോളം പഴക്കമുള്ള കെട്ടിട ത്തിൽ പ്രവര്‍ ത്തിച്ചു വരുന്ന ഹോട്ടലിൽ അറ്റ കുറ്റ പ്പണികള്‍ നടന്നു കൊണ്ടി രിക്കുക യായി രുന്നു. നിർമ്മാണ പ്രവർ ത്തന ങ്ങള്‍ക്കിടെ ഒരു തൂൺ ഇളക്കി മാറ്റിയ താണ് അപകട ത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം : കെ. പി. സി. സി. മുന്‍ പ്രസി ഡണ്ട് വി. എം. സുധീരന്‍ യു. ഡി. എഫ്. ഉന്നതാ ധി കാര സമിതി യില്‍ നിന്നും രാജി വെച്ചു. നേതൃത്വ ത്തിന് രാജി ക്കത്ത് ഇ – മെയിൽ ചെയ്യുക യായി രുന്നു.
കോൺഗ്രസ്സിന്റെ രാജ്യ സഭാ സീറ്റ് കേരളാ കോൺ ഗ്രസ്സിനു നൽകിയ വിഷയ ത്തിൽ സംസ്ഥാന നേതൃ ത്വ ത്തിന് എതിരെ സുധീരൻ പരസ്യ മായ വിമർശനം ഉന്നയി ച്ചിരുന്നു. ഇത് വിവാദം ആയ തോടെ പാർട്ടി യിൽ പരസ്യ പ്രതികരണം വിലക്കു കയും ചെയ്തു.
രാജ്യസഭാ സീറ്റ് വിഷയ ത്തിൽ കോണ്‍ഗ്രസ്സ് അണി കൾ ക്ക് ഇടയിൽ ശക്ത മായ പ്രതിഷേധം ഉണ്ടായി എന്നും അതു പരി ഹരി ക്കുവാ നുള്ള നട പടി കള്‍ നേതൃത്വം സ്വീകരിച്ചില്ല എന്നും വിമർ ശിച്ച ശേഷ മാണ് സുധീരൻ രാജി വെച്ചത്
കൊച്ചി : പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്ത രിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണി യോടെ ആലുവ യിലെ സ്വകാര്യ ആശു പത്രി യിലായി രുന്നു അന്ത്യം. കരള്‍ രോഗ ത്തെ തുടര്‍ന്ന് ദീര്‍ഘ കാല മായി ചികില്‍സ യില്‍ ആയിരുന്നു.
പി. എ. ഇബ്രാഹിം എന്നായിരുന്നു ഉമ്പായി യുടെ പേര്. പിന്നീട് പ്രശസ്ത ചലച്ചിത്ര കാരന്‍ ജോണ്‍ എബ്രഹാം, പി. എ. ഇബ്രാഹിം എന്ന പേര്‍ ഉമ്പായി എന്നു മാറ്റുക യായിരുന്നു. മട്ടാഞ്ചേരി കല്‍വത്തി യിലെ അബു – ഫാത്തിമ്മ ദമ്പതികളുടെ മകനാണ്. ഹഫ്‌സയാണ് ഭാര്യ. മൂന്നു മക്കള്‍.
ഗസല്‍ സംഗീത ശാഖയെ കേരള ക്കരയില്‍ ജനകീയ മാക്കി യതില്‍ ഉമ്പായിക്ക് വലിയ പങ്കുണ്ട്. ഒരു ഡസ നോളം ഗസല്‍ ആല്‍ബങ്ങള്‍ ഉമ്പായി യുടേതായി പുറ ത്തിറ ങ്ങിയി ട്ടുണ്ട്. കവികളായ ഒ. എന്‍. വി. കുറുപ്പ്, സച്ചിദാനന്ദന്‍ എന്നിവ രുടെ കവിത കള്‍ക്ക് സംഗീതം നല്‍കി ഉമ്പായി ആല പിച്ച ഗാന ങ്ങള്‍ നിത്യ ഹരിത ങ്ങളായി നില നില്‍ക്കുന്നു.
സുനയനേ സുമുഖീ, വീണ്ടും പാടാം സഖീ, പാടുക സൈഗാള്‍ പാടൂ, ഒരിക്കല്‍ നീ പറഞ്ഞു, അകലെ മൗനം പോല്‍, ഗാന പ്രിയരേ ആസ്വാദ കരേ.. തുടങ്ങി യവ യാണ് അദ്ദേഹ ത്തിന്റെ പ്രസസ്ത ഗാനങ്ങള്‍.
‘നോവല്‍’ എന്ന സിനിമക്കും ഉമ്പായി സംഗീത സംവി ധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ജോണ്‍ എബ്രഹാമി ന്റെ ‘അമ്മ അറിയാന്‍’ എന്ന ചിത്ര ത്തില്‍ ഗസല്‍ ആലപി ച്ചിരുന്നു.
ബി. ജെ.പി. യുടെ സംസ്ഥാന അദ്ധ്യക്ഷ നായി പി. എസ്. ശ്രീധരന്‍ പിള്ള യെ തെരഞ്ഞെടുത്തു. ഇതു രണ്ടാം തവണ യാണ് പി. എസ്. ശ്രീധരന്‍ പിള്ള ബി. ജെ. പി. യുടെ കേരള ഘടകത്തിന്റെ നേതൃ സ്ഥാനത്തു വരു ന്നത്.
2003- 2006 ല്‍ ആയിരുന്നു ശ്രീധരന്‍ പിള്ള സംസ്ഥാന അദ്ധ്യക്ഷ പദവി വഹി ച്ചി രുന്നത്. കുമ്മനം രാജ ശേഖ രനെ മിസ്സോറാം ഗവര്ണ്ണര്ആയി നിയമി ച്ച തോടെ യാണ് കേര ളത്തി ലെ ബി. ജെ. പി. പ്രസിഡണ്ട് സ്ഥാന ത്ത് ഒഴിവു ണ്ടായത്.
കെ. സുരേന്ദ്രന്‍, പി. കെ. കൃഷ്ണദാസ്, എ. എന്‍. രാധാ കൃഷ്ണന്‍, എം. ടി. രമേശ് തുടങ്ങി യവര്‍ സംസ്ഥാന അദ്ധ്യക്ഷ സ്ഥാന ത്തേക്ക് പരി ഗണിക്ക പ്പെട്ടിരുന്നു എന്നും അഭിപ്രായ വ്യത്യാ സ ങ്ങളെ തുടര്‍ന്നാണ് പ്രസി ഡണ്ടു പദവി യെ കുറിച്ച് തീരുമാനം എടുക്കു വാന്‍ വൈകി യത് എന്നും വാര്‍ത്ത കള്‍ ഉണ്ടായി രുന്നു.