തൃശ്ശൂര്‍ : കേരളത്തിന് ഒരു ഔദ്യോഗിക പ്രാര്‍ത്ഥനാ ഗാനം തെരഞ്ഞെടുക്കണം എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. ചടങ്ങു കള്‍ ഉല്‍ഘാടനം ചെയ്യുമ്പോള്‍ വിശ്വാ സികള്‍ അല്ലാത്ത വരും നിലവിളക്ക് കൊളു ത്തുന്നുണ്ട്. ദീപം എന്ന അര്‍ത്ഥ ത്തില്‍ മാത്രം അതിനെ എടുത്താല്‍ മതി. എന്നാല്‍ ചടങ്ങു കളിലെ പ്രാര്‍ത്ഥന കള്‍ ക്കു പകരം ആലപിക്കാ വുന്ന ഗാനം പൊതു ഗാന മായി രൂപപ്പെ ടുത്തേ ണ്ടത് ആവശ്യമാണ്.
പ്രാര്‍ത്ഥനാ ഗാനം എന്ന പേരില്‍ ദീര്‍ഘ സമയം എഴു ന്നേല്‍പ്പിച്ചു നിര്‍ത്തി ഔചി ത്യ മില്ലാതെ യുള്ള ആലാ പനം പല പ്പോഴും ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട് എന്നും പൊതു ചടങ്ങു കളിലെ ചില പ്രാര്‍ ത്ഥനാ ഗാന ങ്ങള്‍ അരോചകം ആയതിനാല്‍ ഇതിന് പ്രതി വിധി യായി സംസ്ഥാന ത്തിന്റെ തായി ഒരു ഔദ്യോഗിക ഗാനം തെരഞ്ഞെടു ക്കുവാനുള്ള ഉത്തര വാദിത്വം സാഹിത്യ അക്കാദമിയെ ഏല്‍പ്പി ക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ത്തിന്റെ ഭാഗ മായി സാംസ്‌കാരിക പ്രവര്‍ ത്തകരു മായി നട ത്തിയ കൂടി ക്കാഴ്ച യില്‍ വെച്ചാണ് മുഖ്യ മന്ത്രി ഈ അഭിപ്രായ പ്രകടനം നടത്തിയത്.
ചടങ്ങില്‍ മന്ത്രി എ. കെ. ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍, സെക്രട്ടറി കെ. പി. മോഹനന്‍, സംഗീത നാടക അക്കാദമി ചെയര്‍ പേഴ്‌സണ്‍ കെ. പി. എ. സി. ലളിത, ലളിത കലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പ രാജ്, മുന്‍ സ്പീക്കര്‍ കെ. രാധാ കൃഷ്ണന്‍ എന്നിവരും സന്നിഹിത രായിരുന്നു.
മുന്നൂറോളം സാംസ്‌കാരിക പ്രവര്‍ ത്തകര്‍ മുഖ്യ മന്ത്രി യുമായുള്ള കൂടി ക്കാഴ്ച യില്‍ സംബന്ധിച്ചു.