ചര്‍ച്ച പരാജയം: കേരള കോണ്‍ഗ്രസിന് അധിക സീറ്റില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്

March 6th, 2019

km-mani-epathram

കൊച്ചി : രണ്ടാമതൊരു സീറ്റ് വേണമെന്ന ആവശ്യത്തില്‍ കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും നടത്തിയ ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടു. അധിക സീറ്റ് നല്‍കാനാവില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയും രണ്ടാമതൊരു സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് കേരളകോണ്‍ഗ്രസ് പിന്‍മാറാതിരിക്കുകയും ചെയ്തതോടെയാണ് രണ്ടാം സീറ്റില്‍ നടന്ന രണ്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടത്.

വരാനിരിക്കുന്നത് കോണ്‍ഗ്രസിന് ഏറ്റവും നിര്‍ണായകമായ ലോക്സഭാ തെര‍ഞ്ഞെടുപ്പാണെന്നും പരമാവധി സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കുക എന്നതാണ് നയമെന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയെ അറിയിച്ചു. രണ്ടാം സീറ്റ് നല്‍കാനാവില്ലെന്ന കോണ്‍ഗ്രസ് നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ട കെ.എം മാണി പറ‍ഞ്ഞു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് ചൂട് കനക്കുന്നു ; സൂര്യാഘാതത്തിനു സാധ്യത.

March 3rd, 2019

sun-hot-epathram

തിരുവനന്തപുരം : വരുന്ന ഒരാഴ്ച കേരളത്തില്‍ കടുത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ കൊടും ചൂടും അനുഭവപ്പെടാം. അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

വരും ദിവസങ്ങളില്‍ കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ ചൂട് ശരാശരിയില്‍ നിന്നും 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടുതല്‍ ആയേക്കാമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇത്തരം സാഹചര്യത്തില്‍ പുറത്തിറങ്ങുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊച്ചിയിൽ മാലിന്യ പ്രശ്നം രൂക്ഷം; നഗരത്തില്‍ പലയിടത്തും മാലിന്യം കെട്ടിക്കിടക്കുന്നു

March 1st, 2019

garbage kochi-epathram

കൊച്ചി : ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ സംസ്കരണം നിലച്ചതോടെ കൊച്ചിയിൽ മാലിന്യ പ്രശ്നം രൂക്ഷം. നഗരത്തിൽ പലയിടത്തും മാലിന്യം കെട്ടിക്കിടക്കുകയാണ്. മാലിന്യങ്ങൾ അഴുകിത്തുടങ്ങിയതോടെ പകർച്ചവ്യാധി ഭീഷണിയിലാണ് നഗരം. നഗരത്തിലെ ജൈവ മാലിന്യങ്ങള്‍ മാത്രമാണ് തൊഴിലാളികള്‍ ശേഖരിക്കുന്നത്.

കഴിഞ്ഞ അഞ്ച് ദിവസത്തിലധികമായി പലയിടങ്ങളിലും മാലിന്യം കെട്ടിക്കിടക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ ജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്ന് നഗരസഭ സഭ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പ്രാവര്‍ത്തികമായിട്ടില്ല.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം. ബി. ബി. എസ്.​ ഫീസ് വർദ്ധിപ്പി ക്കുവാന്‍ ഹൈക്കോടതി ഉത്തരവ്

February 28th, 2019

kerala-govt-dismissed-doctors-medical-education-department-ePathram
കൊച്ചി : സ്വാശ്രയ മെഡിക്കൽ വിദ്യാര്‍ത്ഥി കളുടെ ഫീസ് ഇരട്ടി യാക്കണം എന്ന് ആവശ്യ പ്പെട്ട് നൽകിയ ഹരജി യിൽ സ്വാശ്രയ മെഡി ക്കൽ കോളജ് മാനേജ്മെന്‍റു കൾക്ക് അനുകൂല വിധി. 2017–2018 വർഷത്തെ സ്വാശ്രയ മെഡി ക്കൽ ഫീസ് പുന പരി ശോധി ക്കണം എന്ന് വ്യക്ത മാക്കി ക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെ ടുവിച്ചത്.

ഫീസ് ഘടന 4.5 ലക്ഷം രൂപ മുതൽ 5.5 ലക്ഷം രൂപ വരെ എന്ന ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിഷൻ ഉത്തരവ് ഹൈ ക്കോടതി റദ്ദാക്കി. നേരത്തെ നിശ്ചയിച്ചത് താൽ ക്കാലിക ഫീസ് ആണെന്നും രണ്ടു മാസത്തിനകം പുതിയ ഫീസ് നിശ്ച യി ക്കണം എന്നും ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിഷ നോട് ഹൈക്കോടതി നിർദ്ദേ ശിച്ചു. കോടതി വിധി നാലാ യിര ത്തോളം മെഡിക്കല്‍ വിദ്യാര്‍ ത്ഥികളെ ബാധിക്കും.

ഫീസ് പുനർ നിർണ്ണ യിക്കണം എന്ന് ആവശ്യ പ്പെട്ട് 21 മാനേജു മെന്റുകളാണ് കോടതിയെ സമീപിച്ചത്. 11 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ ഒരു വർഷം ഫീസ് ലഭിക്കണം എന്നും ആവശ്യ പ്പെട്ടാണ് മാനേജു മെന്റുകൾ കോടതി യെ സമീപിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പരസ്യ ബോർഡു കൾ പത്തു ദിവസ ത്തിനകം നീക്കണം : ഹൈക്കോടതി

February 27th, 2019

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധി കൃത പരസ്യ ബോർഡു കള്‍, ബാനറു കള്‍, ഫ്ലെക്സു കള്‍, ഹോർ ഡിംഗുകള്‍, കൊടി കള്‍ എന്നിവ പത്തു ദിവസ ത്തിനകം നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപന സെക്ര ട്ടറി മാർക്കു ഹൈക്കോടതി അന്ത്യ ശാസനം നൽകി.

അനധികൃത ബോർഡുകൾ പത്തു ദിവസത്തിനു ശേഷ വും നീക്കിയിട്ടില്ല എങ്കിൽ തദ്ദേശ സ്ഥാപന സെക്ര ട്ടറി – ഫീൽഡ് സ്റ്റാഫു മാർക്ക് വ്യക്തി പരമായ ഉത്തരവാദി ത്വം ഉണ്ടാകും എന്നും പിഴയും പരസ്യ നിരക്കും നൽ കാൻ ബാധ്യത ഉണ്ടാകും എന്നും കോടതി വ്യക്ത മാക്കി.

പത്തു ദിവസ ത്തിനു ശേഷം ജില്ലാ കലക്ടർ പരി ശോധന നടത്തി ഇവ കണ്ടെത്തി യാൽ തദ്ദേശ സ്ഥാപന സെക്ര ട്ടറി – ഫീൽഡ് സ്റ്റാഫു മാരെ ഉത്തര വാദി കളാക്കി നടപടി കള്‍ ആരംഭിക്കണം എന്നും കോടതി നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചലച്ചിത്ര അവാര്‍ഡ് : ജയസൂര്യ, സൗബിൻ, നിമിഷ എന്നിവര്‍ പുരസ്‌കാര ജേതാക്കൾ
Next »Next Page » എം. ബി. ബി. എസ്.​ ഫീസ് വർദ്ധിപ്പി ക്കുവാന്‍ ഹൈക്കോടതി ഉത്തരവ് »



  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine