യുവ മാദ്ധ്യമ പ്രവര്‍ത്തകന്‍ രഘുനാഥ് വര്‍മ്മ അന്തരിച്ചു

August 4th, 2014

raghunath-varma-epathram

കൊച്ചി: മലയാളം ഈ മാഗസിന്‍.കോം എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് രഘുനാഥ് വര്‍മ്മ (25) പ്രമേഹ രോഗത്തെ തുടര്‍ന്ന് നിര്യാതനായി. കൊല്ലം ശാസ്താം കോട്ട സ്വദേശിയായ രഘുനാഥ് ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഒപ്പം നിരവധി പ്രമുഖരുടെ അഭിമുഖങ്ങളും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ആയി വിപുലമായ സൌഹൃദ വലയം ഉണ്ടായിരുന്ന അദ്ദേഹം ഇന്ത്യക്ക് അകത്തും പുറത്തുമായി ധാരാളം യാത്രകളും നടത്തിയിട്ടുണ്ട്. ശാസ്താം കോട്ട ഡി. ബി. കോളേജിലും തുടര്‍ന്ന് തിരുനെല്‍‌വേലി യിലുമായിരുന്നു പഠനം. എം. ബി. എ. പഠന ശേഷം മാധ്യമ – ബിസിനസ്സ് രംഗത്തേക്ക് തിരിയുകയായിരുന്നു.

ഫിറ്റ്‌ എനി ബിസിനസ്സ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ കൂടെ ആയിരുന്നു. ഡയബറ്റിക് ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകന്‍ കൂടെയായിരുന്നു രഘുനാഥ്. ശാസ്താം കോട്ട മനക്കര രമ്യ നിവാസില്‍ റിട്ട. പ്രൊഫസര്‍ രാഘവന്‍ നായരുടെ മകനാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വാഭിമാന യാത്ര ശ്രദ്ധേയമായി

July 27th, 2014

queerala-epathram

കൊച്ചി: ക്വിയര്‍ പ്രൈഡ് കേരളയുടെ നേതൃത്വത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ കൊച്ചിയില്‍ നടത്തിയ അഞ്ചാമത് ലൈംഗിക സ്വാഭിമന ഘോഷ യാത്ര ശ്രദ്ധേയമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള ലൈംഗിക ന്യൂനപക്ഷാംഗങ്ങള്‍ പങ്കെടുത്ത ഘോഷയാത്ര അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് ഫ്ളാഗ് ഓഫ് ചെയ്തു. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ഹൈക്കോടതിയുടെ മുന്നില്‍ നിന്നും ഘോഷയാത്ര ആരംഭിച്ചു. വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ അണിഞ്ഞും, ചായം പൂശിയും അണി നിരന്ന പ്രകടനക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്ളക്കാർഡുകളും ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഇവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് യുവതീ യുവാക്കളും ഒപ്പം ചേര്‍ന്നു.

മഹാരാജാസ് കൊളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതു സമ്മേളനം തമിഴ്‌നാട്ടില്‍ നിന്നുമുള്ള പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന വ്യക്തിയുമായ കല്‍ക്കി സുബ്രമണ്യം ഉദ്‌ഘാടനം ചെയ്തു. ലൈംഗിക ന്യൂനപക്ഷങ്ങള്‍ പല തരത്തില്‍ വേട്ടയാടപ്പെടുകയും വിവേചനം അനുഭവിക്കുകയും ചെയ്യുന്നുണ്ടെന്നും, അവര്‍ക്ക് അന്തസ്സോടെ ജീവിക്കുവാന്‍ ഉള്ള അവകാശം ഉറപ്പു വരുത്തണമെന്നും അവര്‍ പറഞ്ഞു. സി. ആര്‍. നീലകണ്ഠന്‍, രാജാജി മാത്യു തോമസ്, സിവിക് ചന്ദ്രന്‍, പി. ഗീത, രേഖ രാജ് എന്നിവര്‍ പ്രസംഗിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പന്നിയിറച്ചി വിളമ്പിയതിനു അധ്യാപകര്‍ക്ക് സസ്പെന്‍ഷനും മര്‍ദ്ദനവും

July 27th, 2014

pork-serves-suspension-epathram

എരുമേലി: സ്കൂളില്‍ ഒരുക്കിയ വിരുന്നില്‍ പന്നിയിറച്ചി വിളമ്പിയതിന്റെ പേരില്‍ പ്രധാന അധ്യാപകനും എന്‍. സി. സി. യുടെ ചുമതലയുള്ള അധ്യാപകനും സസ്പെന്‍ഷന്‍. എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രധാനാധ്യാപകനായ തോമസ് വര്‍ഗീസ്, രാജു ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സ്റ്റാഫ് റൂം മാറ്റുന്നതിന്റെ ഭാഗമായി ഒരുക്കിയ വിരുന്നില്‍ പന്നിയിറച്ചിയും കപ്പയും ഒരുക്കിയിരുന്നു. ഇതില്‍ ബാക്കി വന്നത് എന്‍. സി. സി. ക്യാമ്പിലെ കാഡറ്റുകള്‍ക്കും നല്‍കി.

സ്കൂളില്‍ പന്നിയിറച്ചി വിളമ്പിയതിനെ ഒരു വിഭാഗം ആളുകള്‍ എതിര്‍ത്തു. മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ എരുമേലി – കാഞ്ഞിരപ്പള്ളി പാത മൂന്നു മണിക്കൂറോളം ഉപരോധിക്കുകയും ചെയ്തു. ഇതിനിടയില്‍ സ്കൂളിലേക്ക് അതിക്രമിച്ചു കയറിയ ഒരു സംഘം അധ്യാപകരെ മര്‍ദ്ദിച്ചതായും സ്കൂള്‍ അധികൃതര്‍ ആരോപിക്കുന്നു.

സംഭവ സ്ഥലത്ത് പോലീസെത്തി സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാക്കി. എന്‍. സി. സി. യുടെ ചുമതലയുള്ള അധ്യാപകനെ പോലീസ് സംഭവ സ്ഥലത്തു നിന്നും മാറ്റി. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജെസി ജോസഫ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തുടര്‍ന്ന് അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.

പന്നിയിറച്ചി കഴിക്കുന്ന ധാരാളം കുട്ടികള്‍ സ്കൂളില്‍ ഉണ്ട്. എന്നാല്‍ മുസ്ലിം കുട്ടികളോട് പന്നിയിറച്ചി കഴിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. മുസ്ലിം കുട്ടികള്‍ പന്നിയിറച്ചി കഴിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

കപ്പയും ബീഫും എന്നതു പോലെ കപ്പയും പന്നിയിറച്ചിയും നാട്ടില്‍ സാധാരണമാണ്. മുസ്ലിം മത വിശ്വാസികള്‍ പന്നിയിറച്ചി കഴിക്കാറില്ല എന്നതു പോലെ തന്നെ ഒരു വിഭാഗം ഹിന്ദു മത വിശ്വാസികള്‍ ബീഫും കഴിക്കാറില്ല എന്നിരിക്കെ ഒരു വിഭാഗം നടത്തിയ പ്രതിഷേധത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ അപൂര്‍ണ്ണ ഭൂപടം; ചാവക്കാട് ടെക്സ്റ്റൈത്സ് അടച്ചു പൂട്ടി

July 13th, 2014

india-map-epathram

ചാവക്കാട്: അപൂര്‍ണ്ണമായതും തെറ്റായ വിവരങ്ങള്‍ നല്‍കിയതുമായ ഇന്ത്യയുടെ ഭൂപടം ഉള്‍പ്പെടുത്തി പരസ്യ സപ്ലിമെന്റ് അച്ഛടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് വാനില ടെക്സ്റ്റൈത്സ് പോലീസ് അടച്ചു പൂട്ടി സീല്‍ ചെയ്തു. സ്ഥാപന ഉടമ വിദേശത്താണ്. സ്ഥാപനത്തിലെ മാനേജര്‍ തിരുവത്ര സ്വദേശി നവാസ് (30), പ്രസ് ജീവനക്കാരന്‍ ബിജു എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ഗൂഗിളില്‍ നിന്നുമാണ് ഭൂപടം എടുത്തതെന്നാണ് സപ്ലിമെന്റ് ഡിസൈന്‍ ചെയ്ത ബിജു പറയുന്നത്.

റംസാന്‍ സപ്ലിമെന്റായി ഇറക്കിയ പച്ച നിറത്തിലുള്ള ഭൂപടത്തില്‍ ജമ്മു കാശ്മീരിനു പകരം കാശ്മീര്‍ എന്നു മാത്രമാണ് അടയാളപ്പെടുത്തി യിരിക്കുന്നത്. ചിലയിടങ്ങളില്‍ ചുവപ്പ് കുത്തുകള്‍ നല്‍കി പ്രമുഖ വസ്ത്ര നിര്‍മ്മാണ ശാലകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂരിലെ ഒരുമ പ്രസ്സിലാണ് സപ്ലിമെന്റ് അച്ചടിച്ചത്. ഭൂപടം മോശമായി ചിത്രീകരിച്ചതിന് ഐ. പി. സി. 153 ബി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോദിയെ കര്‍ത്താവിന്റെ ദാസനെന്ന് വാഴ്ത്തി സണ്‍ഡെ ശാലോം

July 13th, 2014

കൊച്ചി: പ്രധാമന്ത്രി നരേന്ദ്ര മോദിയെ കര്‍ത്താവിന്റെ ദാസനെന്ന് വാഴ്ത്തിക്കൊണ്ട് കത്തോലിക്ക പ്രസിദ്ധീകരണമായ സണ്‍ഡെ ശാലോമിന്റെ മുഖപ്രസംഗം. മോദിയുടെ വിജയം ദൈവം അറിഞ്ഞും അനുവദിച്ചും ഉണ്ടായതാണെന്നും മോദി സര്‍ക്കാരിനെ പ്രാര്‍ഥനയിലൂടെ താങ്ങിനിര്‍ത്തേണ്ടത് ഒരോ കത്തോലിക്കന്റേയും കടമയാണെന്നും മുഖലേഖനത്തില്‍ പറയുന്നു. ശത്രുവെന്ന് കരുതുന്നവരിലൂടെ പോലും ദൈവത്തിനു വിശ്വാസികളെ അനുഗ്രഹിക്കാം. അതുകൊണ്ട് നരേന്ദ്രമോദി സര്‍ക്കാരിലൂടെ ദൈവം നാടിനേയും സഭയേയും അനുഗ്രഹിക്കും എന്നാണ് ലേഖനം പ്രത്യാശപ്രകടിപ്പിക്കുന്നത്. രാജ്യ നന്മയ്ക്കും നല്ല സര്‍ക്കാരിനും വേണ്ടിയാണ് പ്രാര്‍ഥിച്ചതെങ്കില്‍ ദൈവം നല്‍കിയത് ഏറ്റവും നല്ലതതു തന്നെ എന്ന് വിശ്വസിച്ച് മോദി സര്‍ക്കാരിനെ പിന്തുണയ്ക്കണം.

മോദിയെ പുകഴ്ത്തുന്നതിനൊപ്പം യു.പി.എയെ കണിശമായി വിമര്‍ശിക്കുവാനും മടിക്കുന്നില്ല സണ്‍ഡെ ശാലോം. അധികാരം ദുഷിപ്പിക്കുന്ന ഒന്നാണെന്നും കോണ്‍ഗ്രസ്സിന്റേയും സഖ്യകക്ഷികളുടേയും പരാജയം ഇന്തയുടെ ജനാധിപത്യത്തിനും അതതു പാര്‍ട്ടികളുടേ നല്ല ഭാവിക്കും അത്യാവശ്യമാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. ഒരേ പാര്‍ട്ടി തന്നെ അധികാരം കയ്യാളുമ്പോള്‍ അധികാര ദല്ലാളന്മാരും ഉദ്യോഗസ്ഥരും പ്രബലരാകുമെന്നും ഭരണം ജീര്‍ണ്ണിക്കുമെന്നും ലേഖനം പറയുന്നു. ആഹ്വാനം ചെയ്യുന്നു.

ഒറ്റക്ക് ഭരിക്കുവാന്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സഖ്യകക്ഷികളുടെയെല്ലാം ഇംഗിതത്തിനു വഴങ്ങേണ്ടിവരുമെന്നും അതിനാല്‍ ഭരിക്കുന്ന ദേശീയ പാര്‍ട്ടികള്‍ക്ക് ശക്തമായ ഭരണം കാഴ്ചവെക്കുക സാധ്യമല്ല. പ്രാദേശിക പാര്‍ട്ടികളുടെ അഴിമതിയും സ്വാര്‍ഥതയും രാജ്യത്തിനു വലിയ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.ഒറ്റക്ക് ഭൂരിപക്ഷം ഉള്ള പാര്‍ട്ടി ഭരിക്കുന്നത് കൂടുതല്‍ കാര്യക്ഷമതയും ഊര്‍ജ്ജസ്വലതയും ഭരണത്തിനുണ്ടക്കുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ തെരഞ്ഞെടുപ്പ് ഫലം ദൈവ കരങ്ങളില്‍ നിന്നും സ്വീകരിച്ചുകൊണ്ട് ദൈവ കൃപ ലഭിക്കുവാന്‍ പ്രാര്‍ഥിക്കണമെന്നാണ് സണ്‍ഡെ ശാലോം വിശ്വാസികളോട് പറയുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജാമ്യ വ്യവസ്ഥകളില്‍ ഇളവു തേടി സൂഫിയ മ‌അദനി കോടതിയെ സമീപിച്ചു
Next »Next Page » ഇന്ത്യയുടെ അപൂര്‍ണ്ണ ഭൂപടം; ചാവക്കാട് ടെക്സ്റ്റൈത്സ് അടച്ചു പൂട്ടി »



  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine