തിരുവനന്തപുരം : നിയമ സഭ യില്‍ വെള്ളിയാഴ്ച നടന്ന അക്രമ സംഭവ ങ്ങളില്‍ നടപടി വേണം എന്ന് ഗവര്‍ണര്‍ പി. സദാശിവം ആവശ്യപ്പെട്ടു.
സംഭവിക്കാന്‍ പാടില്ലാത്ത താണ് സഭ യില്‍ നടന്നത്. ഇതിനെ ഗൗരവ മായാണ് കാണുന്നത്. ഭാവി യില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാ തിരി ക്കാന്‍ ശ്രദ്ധിക്കണം എന്നും ഗവര്‍ണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
നടന്ന സംഭവങ്ങളെ പ്പറ്റി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും. ആര്‍ട്ടിക്ക്ള്‍ 356 പ്രകാരം നടപടി എടുക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ തക്ക ഗുരുതര മാണ് കഴിഞ്ഞ ദിവസം സഭ യില്‍ ഉണ്ടായ സംഭവ വികാസ ങ്ങള്‍ എന്നും ഗവര്‍ണര്‍ അറിയിച്ചു.
ബജറ്റ് അവതരിപ്പിച്ചത് അനുമതി നല്‍കിയതിന് ശേഷമാണ് എന്നുള്ള സ്പീക്കറുടേയും നിയമ സഭാ സെക്രട്ടറി യുടേയും വിശദീകരണം തനിക്ക് കിട്ടിയിട്ടില്ലാ എന്നും സഭ യിലെ നടപടി ക്രമങ്ങളെ ക്കുറിച്ച് സ്പീക്കറുടെ വിശദീകരണം അംഗീകരി ക്കുന്നു എന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പ്രതിപക്ഷ അംഗ ങ്ങളുടെ ബഹളത്തെ ക്കുറിച്ചുള്ള നിയമ സഭാ സെക്രട്ടറി യുടെ റിപ്പോര്‍ട്ടും സ്പീക്കറുടെ കത്തും വീഡിയോ ദൃശ്യ ങ്ങളും മാധ്യമ റിപ്പോര്‍ട്ടു കളും ഗവര്‍ണറുടെ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്.
ചില അംഗങ്ങള്‍ സ്പീക്കര്‍ക്ക് എതിരെ വളരെ മോശ മായാണ് പെരുമാറിയത്. നിയമ നിര്‍മാണ സഭയുടെ പ്രധാന ഭാഗം എന്ന നില യില്‍ ഈ സംഭവ ങ്ങളില്‍ കനത്ത ആശങ്ക യുണ്ട് എന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും പാസ്സാക്കി ഭരണ പ്രതിസന്ധി ഒഴിവാക്കണം. മാര്‍ച്ച് 3 നകം ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പാസ്സാ ക്കിയില്ല എങ്കില്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും എന്നും ഗവര്‍ണര്‍ പത്രക്കുറിപ്പില്‍ സൂചിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, വിവാദം