Friday, March 13th, 2015

മാണി ബജറ്റ് അവതരിപ്പിച്ചു

km-mani-epathram

തിരുവനന്തപുരം : നിയമ സഭയിലും പുറത്തും കനത്ത സംഘര്‍ഷം നടക്കുന്നതിനിടെ ധന മന്ത്രി കെ. എം. മാണി നിയമ സഭ യിൽ ബജറ്റ് അവതരിപ്പിച്ചു.

വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും ഭരണ പക്ഷ എം. എല്‍. എ. മാരുടെയും കനത്ത വലയ ത്തിനുള്ളി ലാണ് കെ. എം. മാണി ബജറ്റ് അവതരി പ്പിച്ചത്. സമാനതകളില്ലാത്ത സംഭവ വികാസ ങ്ങളാണ് നിയമ സഭ യില്‍ നടന്നത്.

കനത്ത സംഘര്‍ഷം നടക്കുന്ന തിനിടെ മുന്നിലെ വാതിലൂടെ തന്നെ യാണ് കെ. എം. മാണി സഭ യിലേക്ക് എത്തിയത്.

മന്ത്രി കെ. എം. മാണിയെ തടയാനായി സ്പീക്കറുടെ ഡയസിനു ചുറ്റുമായാണ് പ്രതിപക്ഷം ശ്രദ്ധ കേന്ദ്രീകരി ച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിത മായാണ് ഏതാനും എം. എല്‍. എ. മാരുടെയും വാച്ച് ആന്‍ഡ് വാര്‍ഡു മാരുടെയും ഒപ്പം കെ. എം. മാണി മുന്നിലെ വാതി ലിലൂടെ സഭയിൽ എത്തിയത്.

സംഘര്‍ഷ ത്തിനിടെ സ്പീക്കറുടെ ഡയസിലെ കമ്പ്യൂട്ടറും കസേര കളും മൈക്കും തകര്‍ത്തു. പ്രതിപക്ഷവും ഭരണ പക്ഷവും തമ്മിലുള്ള വന്‍ വാക്‌പോരിനും നിയമ സഭ വേദിയായി.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

1 അഭിപ്രായം to “മാണി ബജറ്റ് അവതരിപ്പിച്ചു”

  1. Narayanan veliancode says:

    ഉമ്മന്‍ ചാണ്ടിയുടെ ജനാധിപത്യവിരുദ്ധ ഏകാധിപത്യ അമിതാധികാര നിലപാടുകളാണു നിയമസഭയെ ഒരു യുദ്ധക്കളമാക്കിയത്…
    ഭരണാധികഅരിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി കുറച്ചെങ്കിലും ജനാധിപത്യ ബോധത്തൊടെ പെരുമാറിയിരുന്നെങ്കില്‍ കേരളത്തിലും നിയമസഭയിലും യാതൊരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. അഴിമതിക്കാരനായ കേരളമുഖ്യമന്ത്രി മറ്റൊരു അഴിമതിക്കാരനെ രക്ഷിക്കാന്‍ നടത്തിയ വഴിവിട്ട നടപടികള്‍ നാടിന്നാകെ നാണക്കേടുണ്ടാക്കി….ബാര്‍ കോഴക്കേസിലെ മുഖ്യപ്രതിയും കേരള സംസ്ഥാന ബജറ്റ് കാലാകലമായി വിറ്റ് കോടികള്‍ സമ്പാദിച്ച ധനകാര്യമന്ത്രി കെ എം മാണി ഈ പ്രാവശ്യം ബജറ്റ് അവതരിപ്പിക്കരുതെന്ന് ന്യായവും മിതവുമായ ആവശ്യമാണു പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മുന്നില്‍ വെച്ചത്.മാത്രമല്ല നിരവധി അഴിമതിക്കേസ്സില്‍ ആരോപണവിധേയനാണെങ്കിലും സംസ്ഥാനത്തിന്‍റെ സ്വത്ത് കൊള്ളയടിക്കുന്നതിന്ന് കൂട്ടുനില്‍ക്കുന്നവനാണെങ്കിലും ബജറ്റ് ചോര്‍ത്തിക്കൊടുത്ത് കോടികള്‍ കോഴവാങിയെന്ന ആരോപണത്തിന്ന് വിധേയനാകാത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു .. ഇത് തെറ്റാണെന്ന് പറയാന്‍ കേരളത്തില്‍ ആര്‍ക്കും കഴിയില്ല.എന്നാല്‍ അധികാരം കയ്യിലുണ്ടെന്ന ധിക്കാരം ഒന്നു കൊണ്ട് മാത്രം മുഖ്യമന്ത്രി അത് അംഗികരിക്കാന്‍ തയ്യാറായില്ല…എന്തു തന്നെയാലും കോഴയും അഴിമതിയും നടത്തി കേരളത്തിന്‍റെ പൊതുമുതല്‍ കൊള്ളയടിച്ച് സമ്പത്ത് കൂമ്പാരമാക്കിയ മാണിതന്നെ ബജറ്റ് അവതരിപ്പിക്കുമെന്നും ആരെങ്കിലും അതിനെ എതിര്‍ത്താല്‍ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തോന്നിവാസമാണിത് ….
    അടിയന്തിര അവസ്ഥയുടെ നാളുകളെപോലും വെല്ലുന്ന തരത്തില്‍ കേരള നിയമസഭയിലെ 140 എം എല്‍ എമാരില്‍ 65 പ്രതിപക്ഷ എം എല്‍ എമാരെ നേരിടാന്‍ 500ഓളം വാച്ച് & വാര്‍ഡിന്‍റെ വേഷമിട്ട കോണ്‍ഗ്രസ്സ് ഗുണ്ടകളെ ജനാധിപത്യത്തിന്‍റെ ശ്രികോവിലായ നിയമ സഭയില്‍ അണിനിരത്തി…കൂടാതെ കള്ള് കുടിച്ചെത്തിയ കോണ്‍ഗ്രസ്സിലെ ചില ഗുണ്ടാസ്വഭാവമുള്ള എം എല്‍ എ മാരും ചേര്‍ന്നപ്പോള്‍ രംഗം വളരെ സജീവമായി . 500ഓളം വാച്ച് & വാര്‍ഡുമാരും കോണ്‍ഗ്രസ്സ് ഗുണ്ടാഎം എല്‍ എ മാരും ചേര്‍ന്ന് എല്‍ ഡി എഫിന്റെ സീനിയര്‍ നേതാക്കന്മാരടക്ക മുള്ള എം എല്‍ എമാരേയും വനിതാ എം എല്‍ മാരേയും അക്രമിച്ചും ക്രൂരമായി മര്‍ദ്ദിച്ചും ഇവര്‍ ജനാധിപത്യത്തിന്‍റെ ശ്രികോവില്‍ എന്നു വിശേഷിപ്പികുന്ന നിയമസഭയില്‍ അഴിഞ്ഞാടി…ഇത് ജനാധിപത്യത്തിന്നും കേരളനിയമസഭക്കും കേരളജനതക്കും വരുത്തിവെച്ചത് മഹാനാണക്കേടാണു….
    ബാര്‍ മുതലാളിമാരില്‍ നിന്ന്കോടികള്‍ കോഴ വാങുകയും ബജറ്റ് തൂക്കി വിറ്റ് കോടീകള്‍ പോക്കറ്റിലാക്കുകയും ചെയ്ത ധനകാര്യമന്ത്രി മാണി നിയമസഭയിലെ പിന്‍‌വാതിലൂടെ നിയമസഭയില്‍ വന്ന് 500 ഓളം വാച്ച് & വാര്‍ഡിന്‍റെ വേഷമിട്ട കോണ്‍ഗ്രസ്സ് ഗുണ്ടകളും അതേ സ്വഭാവമുള്ള കോണ്‍ഗ്രസ്സ് എം എല്‍ മാരുടെയും സം‌രക്ഷണത്തില്‍ സ്പീക്കറുടെ പോലും അനുമതിയില്ലാതെ മറ്റൊരു നിയമസഭാംഗത്തിന്‍റെ സീറ്റില്‍ കയറി നിന്ന് മൂന്ന് മിനുറ്റുകൊണ്ട് ബജറ്റ് അവതരണമെന്ന പ്രഹസനം നടത്തിയത് ആരും അംഗികരിക്കുന്നില്ല….ഇത് ചട്ട പ്രകാരമല്ല…ഇത്തരം പ്രഹസനം നടത്തി ജനാധിപത്യത്തെ വെല്ലുവിച്ച നിങളെയോര്‍ത്ത് കേരള ജനത ലജ്ജിക്കുന്നു..പരിപാവനവും പരിശുദ്ധമായ കേരള നിയമസഭയെ കള്ളന്മാരുടെയും കൊള്ളക്കാരുടെയും അഴിമതിക്കാരുടെയും ഒളിത്താവളമാക്കി മാറ്റുന്നതില്‍ കേരള ജനത ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.. ഇങിനെ നാടിനെയും നാട്ടുകാരേയും വെല്ലുവിളിച്ച് ബജറ്റ് അവതരിപ്പിച്ചുവെന്ന പ്രഹസനം നടത്തി ഓടിപോയതാണോ യു ഡി എഫ് വിജയമാണെന്ന് പറയുന്നത്.. …..വീട്ടില്‍ പോലും പോകാതെ മാണി നിയമസഭയില്‍ ഒളിച്ചിരുന്നതും യു ഡീഫ് വിജയമായി കാണുകയാണോ??. 500 ഓളം വാച്ച് & വാര്‍ഡിന്‍റെ വേഷമിട്ട കോണ്‍ഗ്രസ്സ് ഗുണ്ടകളും അതേ സ്വഭാവമുള്ള കോണ്‍ഗ്രസ്സ് എം എല്‍ മാരും കൂടി പ്രതിപക്ഷ എം എല്‍ എ മാരേയും വനിത എം എല്‍ എ മാരേയും കയ്യേറ്റം ചെയ്യാനും ക്രൂരമായി മര്‍ദ്ദിക്കാനും ഒരുമ്പെട്ടതും യു ഡി എഫ് വിജയമായി കാണുകയാണോ. മുന്‍ സ്പീക്കര്‍ കാര്‍ത്തികേയന്‍റെ മരണത്തില്‍ പ്രഖ്യാപിച്ച ദുഃഖാചരണം നിലനില്‍ക്കുമ്പോള്‍ ലഡ്ഡു വിതരണം ചെയ്ത് ആഹ്ലാദപ്രകടനം നടത്തിയതഅണോ യു ഡി എഫ് വിജയമായി കണുന്നത് .. …. സ്പിക്കര്‍ പോലും സഭയില്‍ ഇല്ലാതെ സഭ കൂടാതെ മീഡിയ റൂമില്‍ ഇരുന്ന് ബജറ്റ് അവതരിപ്പിച്ചുവെന്ന് പ്രഹസനം നടത്തിയതും വിജയമായി പ്രഖ്യാപിച്ചതാണോ മഹാ സംഭവമായാണോ യു ഡി എഫ് കരുതുന്നത്. സ്പീക്കറെ കൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി കൊടുത്തുവെന്ന് കള്ളം പറയിപ്പിച്ചതാണോ യു ഡി എഫ് വിജയമായി കാണുന്നത്… ഒരു കള്ളനും കൊള്ളക്കാരനും അഴിമതിമതിക്കാരനുമായ കെ എം മാണി വേണ്ടി ഇത്രയൊക്കെ അതിക്രമത്തിന്ന് മുഖ്യമന്ത്രി മുതിരേണ്ടിയിരുന്നോ എന്ന് ജനം ചിന്തിക്കണം. വിനാശകാലേ വിപരീത ബുദ്ധിയെന്ന് പറയുന്നത് ഇതുതന്നെയാണു… …..നിയമസഭയില്‍ അതിക്രമം കാണിച്ച ഭരണകക്ഷി അംഗങ്ങള്‍ എത്ര ഉന്നതരായാലും ജനങ്ങളോട് എണ്ണിയെണ്ണി കണക്കുപറയേണ്ടിവരും; നിയമത്തിനുമുന്നിലും ജനങള്‍ക്ക് മുന്നിലും വിചാരണയ്ക്ക് ഇവര്‍ വിധേയരാകേണ്ടിവരും. ഏതാനും കൊള്ളക്കാര്‍ക്കും തട്ടിപ്പുകാര്‍ക്കും അഴിഞ്ഞാടാനും കൊള്ളയടിക്കാനുമുള്ളതല്ല കേരളവും കേരള നിയമ സഭയെന്ന് ഇവര്‍ ഓര്‍ക്കുന്നത് നന്ന്….അധികാരവും അഹങ്കാരവും കൊണ്ട് ജനത്തിന്നു മീതെ സംഹാരനൃത്തം നടത്തുന്നവരെ കാലം നിങളെക്കൊണ്ട് കണക്ക് പറയിക്കും ….കാത്തിരിക്കുക…

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം
  • വ്യാജ പരാതിയിൽ അന്വേഷണം വേണം – കേസിലെ ​ഗൂഢാലോചന പുറത്തു കൊണ്ടു വരണം: നടൻ നിവിന്‍ പോളി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine