ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധം; അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നു

September 28th, 2014

കണ്ണൂര്‍: ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷന്‍ പ്രമുഖ് കതിരൂര്‍ മനോജിന്റെ കൊലപാതക്കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നു. അന്വേഷണം ഏറ്റെടുക്കുവാന്‍ തയ്യാറാ‍ണെന്ന് സി.ബി.ഐ ഡയറക്ടര്‍ രണ്‍ജിത് സിന്‍‌ഹ പേഴ്സണല്‍ മന്ത്രാലയത്തിനു കത്തു നല്‍കി. ഇതു സംബന്ധിച്ച് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. മനോജിന്റെ കൊലപാതകം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തുവാന്‍ സംസ്ഥന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ മനോജിന്റെ വീട് സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും സി.ബി.ഐ അന്വേഷണം സംബന്ധിച്ച് ഉടന്‍ ഉത്തരവുണ്ടാകുമെന്ന് പറഞ്ഞിരുന്നു. കണ്ണൂരിലെ അക്രമവും കൊലപാതകവും കേന്ദ്ര സര്‍ക്കാര്‍ ഗൌരവത്തോടെ ആണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മനോജ് വധക്കേസ് സി.ബി.ഐക്ക് വിടുന്നതിനെതിരെ സി.പി.എം രംഗത്തെത്തി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് ആര്‍.എസ്.എസ് മനസ്സാണെന്നും കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതിനു പിന്നില്‍ ആര്‍.എസ്.എസും കോണ്‍ഗ്രസ്സും തമ്മിലുള്ള ഒത്തുകളിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

ഈ മാസം ആദ്യമാണ് കതിരൂര്‍ ഇക്കാസ് മേട്ടയില്‍ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍ ആയി.മനോജിന്റെ കൊലയ്ക്ക് പിന്നില്‍ സി.പി.എം ആണെന്ന് ആരോപിച്ച സംഘപരിവാര്‍ സംഘടനകള്‍ കേസ് സി.ബി.ഐക്ക് വിടണം എന്ന് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ സംഘം ചില സി.പി.എം പ്രവര്‍ത്തകരെയും പ്രാദേശിക നേതാക്കളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സി.പി.എം ജില്ലാ നേതൃത്വം വ്യക്തമാക്കി.

അതേ സമയം ഏറെ കോളിളക്കം സൃഷ്ടിച്ച ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധക്കേസ് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്നും സമര്‍ദ്ധമുണ്ടായെങ്കിലും കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുവാന്‍ തയ്യാറായിരുന്നില്ല. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കോടതി വിധിച്ച സി.പി.എം പ്രവര്‍ത്തകരും നേതാക്കളും ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നികുതി ബഹിഷ്കരിക്കാൻ ആഹ്വാനം

September 20th, 2014

peoples party kerala

തിരുവനന്തപുരം: ജനങ്ങളുടെ മേൽ അധിക നികുതി അടിച്ചേൽപ്പിക്കാൻ ഉള്ള ഉമ്മൻ ചാണ്ടി സർക്കാരിന്റെ ശ്രമം നികുതി ബഹിഷ്കരണം വഴി പരാജയപ്പെടുത്താൻ സി. പി. എം. ആഹ്വാനം നൽകി. 3000 കോടിയുടെ അധിക നികുതിയാണ് സർക്കാർ ജനങ്ങളുടെ മേൽ ചുമത്തുന്നത്. അസംബ്ളിയിൽ ചർച്ചയ്ക്ക് വെയ്ക്കാതെ ഏകാധിപത്യപരമായി നടപ്പിലാക്കിയ ഈ നടപടി ജനം പുറന്തള്ളും. സർക്കാരിന്റെ പിടിപ്പുകേടിന്റെ ഭാരം ജനങ്ങളുടെ ചുമലിൽ കെട്ടി വെയ്ക്കാനുള്ള ശ്രമം അനുവദിക്കില്ല. സാധാരണക്കാരന്റെ നടുവ് ഒടിക്കുന്നതിനു പകരം വൻ കിട ഉപഭോക്താക്കളിൽ നിന്നും ലഭിക്കാനുള്ള ഭീമമായ നികുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ള ആർജ്ജവമാണ് ധനമന്ത്രി കെ. എം. മാണി കാണിക്കേണ്ടത് എന്ന് നികുതി ബഹിഷ്കരണത്തിനുള്ള ആഹ്വാനം നൽകിക്കൊണ്ട് സി. പി. ഐ. (എം.) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി.എസ്. നിരപരാധി: സി.ബി.ഐ.

September 20th, 2014

vs-achuthanandan-epathram

തിരുവനന്തപുരം: ഡാറ്റാ സെന്റർ കേസിൽ മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ നിരപരാധിയാണ് എന്ന് സി. ബി. ഐ. ഹൈക്കോടതിയെ അറിയിച്ചു. ഇടത് പക്ഷ സർക്കാർ അധികാരത്തിൽ ഇരുന്ന കാലത്ത് സംസ്ഥാന ഡാറ്റാ സെന്റർ നടത്തുവാനുള്ള ടെൻഡർ അനുവദിച്ചതിൽ അഴിമതി നടന്നു എന്നായിരുന്നു കേസ്.

തങ്ങൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ടെൻഡറുകൾ അനുവദിച്ചതിൽ ക്രമക്കേട് നടന്നിട്ടില്ല എന്നാണ് സി. ബി. ഐ. റിപ്പോർട്ട് വ്യക്തമാക്കുന്നത്. വി. എസ്. അച്യുതാനന്ദൻ നിരപരാധിയാണ്. ടെൻഡറുകൾ അനുവദിക്കുക വഴി സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല. ടെൻഡർ നടപടികൾ സുതാര്യവും നിയമാനുസൃതവുമായിരുന്നു. ബാഹ്യമായ ഒരു ഇടപെടലും ഈ കാര്യത്തിൽ ഉണ്ടായിട്ടില്ല. എല്ലാ തെളിവുകളും തികച്ചും നീതിപൂർവ്വകമായ നടപടിക്രമങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നും സി. ബി. ഐ. കണ്ടെത്തി.

ചീഫ് വിപ്പ് പി. സി. ജോർജ്ജ് ആണ് ഇടപാടിൽ ക്രമക്കേട് ആരോപിച്ച് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്. ഇതിനെ തുടർന്നാണ് സർക്കാർ സി. ബി. ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മദ്യം നിരോധിക്കാൻ അബ്കാരി നിയമമില്ല

September 18th, 2014

alcohol-abuse-epathram

തിരുവനന്തപുരം: സമ്പൂർണ്ണ മദ്യ നിരോധനം നടപ്പിലാക്കാൻ അബ്കാരി നിയമത്തിൽ വ്യവസ്ഥ ഇല്ലെന്ന് ബാർ ഉടമകൾ ഹൈക്കോടതിയെ ബോധിപ്പിച്ചു. സർക്കാർ സത്യവാങ്മൂലത്തിന് നൽകിയ മറുപടിയിലാണ് ബാർ ഉടമകൾ ഈ കാര്യം അറിയിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മദ്യം വിളമ്പാൻ സംസ്ഥാന സർക്കാരിന്റെ വിലക്കില്ലെങ്കിൽ ബാർ ലൈസൻസ് ആവശ്യമില്ല എന്ന് കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്റെ തീരുമാനം നിലവിലുണ്ട്. എന്നിരിക്കെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് തങ്ങൾ ബാർ ലൈസൻസ് അനുവദിക്കുന്നത് വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കാൻ ആണെന്ന സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുകയാണ്. മാത്രവുമല്ല, സംസ്ഥാനത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പൊള്ളുന്ന വില അപ്രാപ്യവുമാണ്. മദ്യത്തിന്റെ ലഭ്യത കുറ്യ്ക്കുക എന്ന സാമൂഹിക ലക്ഷ്യമാണ് സർക്കാരിന്റേത് എങ്കിൽ ആദ്യം ചെയ്യേണ്ടത് സർക്കാർ വക മദ്യ വിൽപ്പന ശാലകൾ അടച്ചു പൂട്ടുകയാണ് എന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓണാഘോഷങ്ങൾക്ക് പരിസമാപ്തി

September 11th, 2014

pulikkali-trichur-onam-epathram

തൃശ്ശൂർ: സാംസ്കാരിക തലസ്ഥാന നഗരമായ തൃശ്ശൂരിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നു വരുന്ന വിപുലമായ ഓണാഘോഷ പരിപാടികൾക്ക് പരിസമാപ്തിയായി. ഇതിന്റെ ഭാഗമായി ഇന്നലെ നഗരത്തിൽ നടന്ന പുലിക്കളി നാടിനും നാട്ടുകാർക്കും മാത്രമല്ല, ഓണാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ വിനോദ സഞ്ചാരികൾക്കും ആവേശം പകർന്നു.

നൂറ് കണക്കിന് പുലികളാണ് ഇന്നലെ നഗരത്തിൽ ഇറങ്ങിയത്. വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭയും പോലീസ് അസോസിയേഷനും സഹകരിച്ചാണ് ഇത്തവണ വിപുലമായ സജ്ജീകരണങ്ങളോടെ പുലിക്കളി ഒരുക്കിയത്. പുലിക്കളി പ്രമാണിച്ച് നഗരത്തിലെ ചില റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും എന്ന് നേരത്തേ അറിയിപ്പ് ഉണ്ടായിരുന്നതിനാൽ രാവിലെ മുതൽ ജനം പാതയോരങ്ങളിൽ കാത്തു നിന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നൂറ് കണക്കിന് പുലി വേഷങ്ങൾ സ്വരാജ് ഗ്രൌണ്ടിലേക്ക് എത്തിയതോടെ നഗരം അവേശത്തിമിർപ്പിൽ ആറാടി. ആയിരക്കണക്കിന് ആളുകളാണ് പരിപാടി കാണാൻ തടിച്ച് കൂടിയത്.

- സ്വ.ലേ.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആര്‍. എസ്. എസ്. നേതാവ് മനോജിന്റെ കൊലപാതകം; കണ്ണൂര്‍ വീണ്ടും കൊലക്കളമാകുന്നു
Next »Next Page » മദ്യം നിരോധിക്കാൻ അബ്കാരി നിയമമില്ല »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine