ന്യൂഡെല്‍ഹി: അന്‍പത്തി രണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മറാഠി ചിത്രമായ കോര്‍ട്ട് ആണ് മികച്ച ചിത്രം. നാനു അവനല്ല, അവളു എന്ന കന്നട ചിത്രത്തിലെ അഭിനയത്തിന് സഞ്ചാരി വിജയ് മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥമാക്കി. ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കങ്കണ റൌഠ് മികച്ച നടിയായി.ബോബി സിംഹയാണ് മികച്ച സഹനടന്‍. മികച്ച സംവിധായകന്‍- ശ്രീജിത് മുഖര്‍ജി (ചതുഷ്‌ക്കോണ്‍), മേരി കോം ആണ് മികച്ച ജനപ്രിയ ചിത്രം.
മലയാളത്തിന് മുന്‍ നിര പുരസ്കാരങ്ങള്‍ ഒന്നും നേടാനായില്ല. നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവയുടെ ‘ഐന്‍” ആണ് മികച്ച മലയാള ചലച്ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മുസ്തഫയ്ക്ക് പ്രത്യെക ജൂറി പരാമര്‍ശം ലഭിച്ചു. തിരക്കഥ- ജോഷി മംഗലത്ത്(ഒറ്റാല്‍), മികച്ച പരിസ്ഥിതി ചിത്രം – ഒറ്റാല്‍(സംവിധാനം ജയരാജ്), പശ്ചാത്തല സംഗീതം – ഗോപീ സുന്ദര്‍ (1983) എന്നീ അഞ്ച് പുരസ്കാരങ്ങളാണ് മലയാളത്തിനു ലഭിച്ചത്. ഭാരതി രാജ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡു നിര്‍ണ്ണയം നടത്തിയത്.
- എസ്. കുമാര്‍