ടോള്‍ കൊള്ളയ്ക്കെതിരെ ജനകീയ മാര്‍ച്ച്

April 26th, 2012

anti-toll-march-kerala-epathram

തിരുവനന്തപുരം: ബി. ഒ. ടി. കൊള്ളയ്ക്കും ദേശീയ പാതകളുടെ സ്വകാര്യ വല്‍ക്കരണ ത്തിനുമെതിരെ സെക്രട്ടറി യേറ്റിലേയ്ക്ക് ഉജ്ജ്വല ജനകീയ മാര്‍ച്ച്. പാലിയേക്കരയിലെ നിയമ വിരുദ്ധമായ ടോള്‍ പിരിവ് നിര്‍ത്തി വെയ്ക്കുക, പൊതു റോഡുകള്‍ സ്വകാര്യ വല്‍ക്കരിക്കാതിരിക്കുക, സഞ്ചാര സ്വാതന്ത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്ന് ഏപ്രില്‍ 20ന് ആരംഭിച്ച ജാഥയാണ് ബഹുജന മാര്‍ച്ചായി സെക്രട്ടറിയേറ്റിനു മുന്നില്‍ സമാപിച്ചത്. വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തെ കുത്തകള്‍ക്ക് തീറെഴുതുന്ന തിനെതിരായ ശക്തമായ താക്കീതായി മാറി ബഹുജന മാര്‍ച്ച്.

paliyekkara-toll-struggle-epathram

പോസ്‌കോ സമര നേതാവ് അബയ്‌ സാഹു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ടോള്‍ വിരുദ്ധ സംയുക്ത സമര സമിതി കണ്‍വീനര്‍ പി. ജെ. മോന്‍സി, സുഗതകുമാരി, കാനായി കുഞ്ഞിരാമൻ ‍, ദേശീയ പാത സംരക്ഷണ സമിതി കണ്‍വീനര്‍ സി. ആര്‍. നീലകണഠൻ , കുരീപ്പുഴ ശ്രീകുമാര്‍ , ഹാഷിം ചേന്ദാമ്പിളി, പ്രകാശ് മോനോന്‍ , ആര്‍. അജയന്‍ ,.ഹരിഹരന്‍ . ടി. എല്‍. സന്തോഷ്, ജി. എസ്. പത്മകുമാര്‍ (എസ്. യു. സി. ഐ.) സാജിദ് (സോളിഡാരിറ്റി), പി. എന്‍ . പോവിന്റെ (സി. പി. ഐ. എം. എല്‍.) പി. സി. ഉണ്ണിചെക്കന്‍ (സി. പി. ഐ. എം. എല്‍. റെഡ് ഫ്ലാഗ് ) എം. ഷാജര്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു.

കേരളത്തിൽ ആദ്യമായി സ്വകാര്യ വല്‍ക്കരിക്കപ്പെട്ട മണ്ണുത്തി – ഇടപ്പള്ളി റോഡിലെ ടോൾ പിരിവിനെതിരെ കഴിഞ്ഞ രണ്ടു മാസമായി അനിശ്ചിത കാല സമരം നടക്കുകയാണ്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രണ്ട് തവണ ടോള്‍ പിരിവ് നിര്‍ത്തി വെച്ചെങ്കിലും പോലീസ് സന്നാഹത്തോടെ പിരിവ് ആരംഭിക്കുകയായിരുന്നു. പല തവണ സര്‍ക്കാരും സമരക്കാരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ടോള്‍ പിരിവിനെ അനുകൂലിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നാല്‍പ്പതിലധികം വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ടോൾ പിരിവിനെതിരായി പാലിയേക്കരയില്‍ ജനകീയ പ്രക്ഷോഭം തുടരുന്നത്.

– ബൈജു ജോൺ

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കഴുതകളല്ലെന്ന് തെളിയിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വം: വെള്ളാപ്പള്ളി നടേശന്‍

April 25th, 2012
vellappally-natesan-epathram
കൊച്ചി: കഴുതകള്‍ അല്ലെന്ന് തെളിയിക്കേണ്ടത്  ജനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് നെയ്യാറ്റിന്‍‌കരയിലെ ആര്‍. ശെല്‍‌വരാജിന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് എസ്. എന്‍. ഡി. പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നെയ്യാറ്റിന്‍ കരയില്‍ ആര്‍. ശെല്‍‌വരാജ് രാജി വെച്ച സ്ഥാനത്തിനു വേണ്ടി മറുകണ്ടം ചാടി വീണ്ടും മത്സരിക്കുന്നത്  ജനാധിപത്യത്തൊടുള്ള അവഹേളനവും പൊതുജനത്തെ കഴുതകളാക്കലുമാണെന്ന് അദ്ദെഹം പറഞ്ഞു. വിവരവും വിദ്യാഭ്യാസവും ഉള്ള ആരും അദ്ദേഹത്തെ അംഗീകരിക്കില്ലെന്നും ശെല്‍‌വരാജിനെ സ്ഥനാര്‍ഥിയാക്കി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നതിലും ഭേദം കോണ്‍ഗ്രസ്സ് പാര്‍ട്ടി പിരിച്ചുവിടുന്നതാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെയ്യാറ്റിന്‍‌കരയെ കുറിച്ച് പി. സി ജോര്‍ജ്ജിന് ഒന്നും അറിയില്ലെന്നും പിറവമല്ല നെയ്യാറ്റിന്‍‌കരയെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. ഒ. രാജഗോപാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടുമെന്നും മണ്ഡലത്തിലെ എസ്. എന്‍. ഡി. പിയുടെ നിലപാട് പ്രാദേശിക നേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കുമെന്നും പറഞ്ഞ വെള്ളാപ്പള്ളി രമേശ് ചെന്നിത്തലയെ ഹിന്ദുക്കളുടെ വക്താവായി കാണേണ്ടതില്ലെന്നും ഓര്‍മ്മിപ്പിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on കഴുതകളല്ലെന്ന് തെളിയിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വം: വെള്ളാപ്പള്ളി നടേശന്‍

സര്‍വ്വകലാശാല ഭൂമി ഇടപാട് സര്‍ക്കാറിന് അറിയില്ല: മന്ത്രി അബ്ദു റബ്ബ്

April 24th, 2012
abdu-rabb-epathram
കോഴിക്കോട്: വിവാദമായ കാലിക്കറ്റ് സര്‍വ്വകലാശാല ഭൂമി ദാനത്തെ കുറിച്ച് സര്‍ക്കാരിന് അറിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദു റബ്ബ്. ഭൂമി നല്‍കിയ ട്രസ്റ്റില്‍ മുസ്ലിം ലീഗ് നേതാക്കളുടെ ബന്ധുക്കള്‍ ഉണ്ടെന്നത് അയോഗ്യതയല്ലെന്നും നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അടിയന്തിരമായി നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭൂമിദാനത്തെ കുറിച്ച് സര്‍വ്വകലാശാല അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കളോ മന്ത്രിമാരുടെ ബന്ധുക്കളോ ഉള്‍പ്പെട്ട ഏജന്‍സികള്‍ക്ക് സര്‍വ്വകലാശാല ഏക്കറുകണക്കിന് ഭൂമി നല്‍കിയതാണ് വിവാദമായത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് ഗവര്‍ണ്ണര്‍ക്ക് കത്തു നല്‍കിയിരുന്നു. അഞ്ചാം മന്ത്രി വിവാ‍ദം കെട്ടടങ്ങും മുമ്പേ ഭൂമികുംഭകോണത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് മുസ്ലിം ലീഗിനേയും യു. ഡി. എഫിനേയും പുതിയ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on സര്‍വ്വകലാശാല ഭൂമി ഇടപാട് സര്‍ക്കാറിന് അറിയില്ല: മന്ത്രി അബ്ദു റബ്ബ്

കാലിക്ക്റ്റ് സര്‍വ്വകലാശാല ഭൂമി കുംഭകോണം മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി. എസ്

April 24th, 2012
vs-achuthanandan-shunned-epathram
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഭൂമി കുംഭകോണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്തന്‍. ഭൂമിദാനം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണോ എന്നും വിദ്യാഭ്യാസ മേഘല മുസ്ലിം ലീഗിന് തീറെഴുതിക്കോടുത്തിരിക്കുകയാണൊ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി. എസ് ആവശ്യപ്പെട്ടു. സര്‍വ്വകലാശാലയുടെ ഭൂമികൈമാറ്റത്തിനെതിരെ വി. എസ് ഗവര്‍ണ്ണര്‍ക്ക് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു.
ഇതിനിടയില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും പ്രമുഖ ലീഗ് മന്ത്രിമാരുടെ ബന്ധുക്കളും ഉള്‍പ്പെടുന്ന സ്വകാര്യ ട്രസ്റ്റുകള്‍ക്കും ഏജന്‍സികള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി ഭൂമി വിട്ടു നല്‍കുവാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. പൊതു ജനങ്ങളെ അറിയിക്കാതെയും സുതാര്യമല്ലാതെയുമാണ് ചില ട്രസ്റ്റുകള്‍ക്കു മാത്രം ഭൂമി കൈമാറുവാന്‍ സിന്റിക്കേറ്റ് തീരുമാനിച്ചത്. സി.ച്ച് മുഹമ്മദ് കോയയുടെ പേരിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന് പത്തേക്കറും, കോഴിക്കോട്ടെ ബാറ്റ്മിന്റന്‍ അസോസിയേഷന് മൂന്നേക്കറും ഒളിമ്പിക്സ് അസോസിയേഷന്‍ ഉള്‍പ്പെടെ വിവിധ ഏജന്‍സ്റ്റികള്‍ക്ക് 21 ഏക്കര്‍ ഭൂമിയാണ് സര്‍വ്വകലാശാല വിട്ടു നല്‍കുവാന്‍ തീരുമാനമായിരുന്നത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കേ സര്‍വ്വകലാശാലയുടെ ഭൂമി ഉപയോഗിക്കാവൂ എന്നാണ് ചട്ടം എന്നാല്‍ നാഷ്ണല്‍  ഹൈവേയോട് ചേര്‍ന്ന് കോടികള്‍ വിലമതിക്കുന്ന സര്‍വ്വകലാശാല ഭൂമി മുസ്ലിം ലീഗുമായി ബന്ധമുള്ള ചിലര്‍ക്ക് നല്‍കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on കാലിക്ക്റ്റ് സര്‍വ്വകലാശാല ഭൂമി കുംഭകോണം മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി. എസ്

സീരിയല്‍ നടിയെ വിവാഹം കഴിച്ച വിവാഹ തട്ടിപ്പുവീരന്‍ അറസ്റ്റില്‍

April 24th, 2012
Handcuffs-epathram
നെടുമങ്ങാട്: ഡെന്റല്‍ ഡോക്ടറാണെന്ന്‍ തെറ്റിദ്ധരിപ്പിച്ച് സീരിയല്‍ നടിയെ വിവാഹം കഴിക്കുകയും സ്വര്‍ണ്ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പിടിയിലായ വിവാഹ തട്ടിപ്പു വീരനെ നെടുമങ്ങാട് കോടതി റിമാന്റ് ചെയ്തു. കരുനാഗപ്പള്ളിയില്‍ താമസിച്ചു വരികയായിരുന്ന തേവലശ്ശേരി അനീഷ് ബംഗ്ലാവില്‍ ആര്‍. രാജേഷ്(30) ആണ് റിമാന്റിലായത്. താന്‍ സീരിയല്‍ നിര്‍മ്മാതാവാണെന്നും ഡെന്റല്‍ ഡോക്ടറാണെന്നുമെല്ലാം തെറ്റിദ്ധരിപ്പിച്ചാണ് പത്താം ക്ലാസുകാരനായ രാ‍ജേഷ് നടിയെ വശത്താക്കിയത്. ഒരു സീരിയലിന്റെ പൈലറ്റ് എപ്പിസോഡില്‍ അഭിനയിക്കുവാന്‍ എത്തിയ നടിയുമായി ഇയാള്‍ സൌഹൃദത്തിലാകുകയായിരുന്നു. അസാമാന്യമായ സംഭാഷ ചാതുര്യമുള്ള ഇയാളുടെ വാക്കുകള്‍ വിശ്വസിച്ച് നടി വിവാത്തിനു തയ്യാറായി. മറ്റൊരു ഭാര്യയുള്ള കാര്യം മറച്ചു വച്ചായിരുന്നു നടിയെ വിവാഹം കഴിച്ചത്. കൊലപാതകശ്രമം, അബ്കാരി ആക്ട് പ്രകാരം ഉള്ള കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാജേഷ് ഓച്ചിറ പോലീസിന്റെ റൌഡി ലിസ്റ്റില്‍ പെട്ട ആളാണ് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on സീരിയല്‍ നടിയെ വിവാഹം കഴിച്ച വിവാഹ തട്ടിപ്പുവീരന്‍ അറസ്റ്റില്‍


« Previous Page — « Previous « വാടാനപ്പള്ളിയിലും പരിസരങ്ങളിലും കുടിവെള്ളമില്ല
Next » — Next Page » കാലിക്ക്റ്റ് സര്‍വ്വകലാശാല ഭൂമി കുംഭകോണം മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി. എസ് »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine