സിപിഐ സംസ്‌ഥാന സെക്രട്ടറി ഇസ്മയിലിനും കാനത്തിനും സാദ്ധ്യത

April 8th, 2012

തിരുവനന്തപുരം: സികെ ചന്ദ്രപ്പന്‌ അന്തരിച്ചതിനാല്‍  സിപിഐ സംസ്ഥാന സെക്രെട്ടറിയായി കെ ഇ ഇസ്മായിലോ കാനം രാജേന്ദ്രനോ ആകാന്‍ കൂടുതല്‍ സാദ്ധ്യത. ഇവരെ കൂടാതെ സി. ദിവാകരന്‍, പന്ന്യം രവീന്ദ്രന്‍ എന്നിവരാണ് സാദ്ധ്യതാ ലിസ്റ്റില്‍ ഉള്‍പെട്ടവര്‍. എന്നാല്‍ ദിവാകരന്‍ നിയമസഭാ കക്ഷി നേതാവായതിനാലും പന്ന്യം രവീന്ദ്രന്‍ ദേശീയ സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെട്ടതിനാലും ഇവരുടെ സാദ്ധ്യത മങ്ങി. പുതിയ സംസ്‌ഥാന സെക്രട്ടറി ആരായിയിരിക്കും എന്നത് നാളെ അറിയാമെന്നു സിപിഐ ജനറല്‍ സെക്രട്ടറി സുധാകരറെഡ്‌ഡി വ്യക്‌തമാക്കി. ഉന്നതതല സമിതി കൂടി തീരുമാനം എടുക്കുന്നതിനായി കേന്ദ്രനേതാക്കള്‍ തിരുവനന്തപുരത്തെത്തി. ജനകീയ സമരങ്ങള്‍ ഏറ്റെടുക്കുമെന്നും ഇടത്‌ ഐക്യം ശക്‌തിപ്പെടുത്തുമെന്നും സുധാകരറെഡ്‌ഡി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അന്തിക്കാട്ട് ആനയിടഞ്ഞു

April 7th, 2012
elephant-stories-epathram
അന്തിക്കാട്: ആറാട്ടുപുഴ ഉത്സവത്തോടനുബന്ധിച്ച് അന്തിക്കാട് കാര്‍ത്യായനി ക്ഷേത്രത്തില്‍ നിന്നും ഉള്ള മകയിരം പുറപ്പാടിനു കൊണ്ടുവന്ന ആന അനുസരണക്കേടു കാണിച്ചത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. മൂവാറ്റുപുഴ അയ്യപ്പന്‍ എന്ന കൊമ്പനാണ് പാപ്പാനെ അനുസരിക്കാതെ വികൃതികാണിച്ചത്. രാവിലെ ആനയെ അഴിക്കുവാന്‍ ചെന്ന പാപ്പനു വഴങ്ങാതെ ഏറെ നേരം വട്ടം ചുറ്റിച്ചു. അനുനയിപ്പിക്കുവാന്‍ ചെന്ന പാപ്പാന്മാര്‍ക്ക് നേര്‍ക്ക് പട്ടയും മറ്റും എടുത്തെറിഞ്ഞും കഴുത്തിലെ വക്ക കയര്‍ കടിച്ചു മുറിച്ചും കെട്ടിയിരുന്ന  തെങ്ങു പിഴുതുമാറ്റുവാന്‍ ശ്രമിച്ചും അയ്യപ്പന്‍ വികൃതി തുടര്‍ന്നു. വ്യാഴാചയാണ് ആനയെ ഉത്സവം കഴിഞ്ഞ് വിശ്രമിക്കുവാനായി കാര്‍ത്യായനി ക്ഷേത്രത്തിനു സമീപം തളച്ചിരുന്നത്. ഒടുവില്‍ വൈകുന്നേരത്തോടെ ഉടമയെത്തിയാണ് ആനയെ അനുനയിപ്പിച്ച് ലോറിയില്‍ കയറ്റി കൊണ്ടു പോയത്.

- എസ്. കുമാര്‍

വായിക്കുക:

1 അഭിപ്രായം »

കടല്‍ക്കൊല: ഇറ്റാലിയന്‍ വൈദികര്‍ എത്തിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക്?

April 7th, 2012

priest-epathram
കൊല്ലം :മത്സ്യത്തൊഴിലാളികളെ കടലില്‍ വച്ച് വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ സന്ദര്‍ശിക്കുന്നതിനായി ഒരു സംഘം വൈദികര്‍ കേരളത്തില്‍ എത്തി. കേസില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കായാണ് വൈദികര്‍ എത്തിയതെന്ന് സൂചനയുണ്ട്. കൊല്ലം രൂപതയിലെ ചില വൈദികരുമായി സംഘം സ്ഥിതിഗതികളെ സംബന്ധിച്ച് ചര്‍ച്ച നടത്തി. വെടിവെപ്പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളിയുടെ വീടുകള്‍ ഇവര്‍ സന്ദര്‍ശിച്ചു. ഇവര്‍ പ്രാര്‍ഥന മാത്രമാണ് നടത്തിയതെന്നാണ് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ വ്യക്തമാക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം നിർത്തലാക്കരുത്

April 7th, 2012

VHSE-kerala-epathram

തിരുവനന്തപുരം : വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം നിർത്തലാക്കും എന്ന വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദു റബ്ബിന്റെ പ്രസ്താവനയെ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ അപലപിച്ചു. ഈ നടപടിയിൽ നിന്നും സർക്കാർ പിൻമാറണം. വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭാസവും ഹയർ സെക്കൻഡറി വിദ്യാഭ്യാസവും തികച്ചും വ്യത്യസ്തമാണ്. ഇത് കണക്കിലെടുക്കാതെയാണ് മന്ത്രിയുടെ പ്രസ്താവന. വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിലെ ചില പാഠ ഭാഗങ്ങൾ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിൽ ഉൾക്കൊള്ളിക്കുക എന്നൊക്കെയുള്ള മന്ത്രിയുടെ ആശയത്തിലെ പാളിച്ചകൾ ഏറെയാണ്. ഇത്തരത്തിൽ രണ്ട് വ്യവസ്ഥകളും ഒന്നാക്കാൻ ആവില്ല. മാത്രമല്ല ഇങ്ങനെ ചെയ്യുന്നതോടെ തൊഴിൽ അധിഷ്ഠിത വിദ്യാഭാസത്തിനായി കേന്ദ്ര സർക്കാർ നൽകിപ്പോരുന്ന വൻ പിന്തുണയും നിലയ്ക്കും എന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി സി. രാജൻ പിള്ള ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാർട്ടി ആദിവാസികൾക്ക് വേണ്ടി നില കൊള്ളും

April 7th, 2012

ldf-election-banner-epathram

കോഴിക്കോട് : രാജ്യത്തിന്റെ ധാതു സമ്പത്തിന്റെ യഥാർത്ഥ അവകാശികളായ ആദിവാസികളെ അവഗണിച്ച് കോർപ്പൊറേറ്റുകൾക്ക് നിർബാധം ഖനനം നടത്താനുള്ള അനുമതി നൽകുന്ന കേന്ദ്ര സർക്കാരിന്റെ നയത്തെ സി.പി.ഐ. (എം) എതിർക്കുന്നതായി 20ആം പാർട്ടി കോൺഗ്രസ് പാസാക്കിയ പ്രമേയം വ്യക്തമാക്കി. രാജ്യത്തെ ഖനന നയം തിരുത്തി ഗോത്രങ്ങൾക്കും ആദിവാസികൾക്കും ധാതു സമ്പത്തിന്റെ അവകാശം ലഭ്യമാക്കുവാനുള്ള നിയമ നിർമ്മാണം നടത്തണം. ആദിവാസികൾക്ക് തൊഴിൽ ലഭ്യത ഉറപ്പു നൽകണം. ആദിവാസികൾക്ക് യഥാർത്ഥത്തിൽ ലഭ്യമാവുന്ന വികസന വിഹിതവും ഔദ്യോഗിക കണക്കുകളും തമ്മിൽ ഇപ്പോൾ വലിയ അന്തരം നിലനിൽക്കുന്നു. ആദിവാസികളുടെ വളർന്നു വരുന്ന പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഖനി ധാതു വികസന നിയന്ത്രണ നിയമത്തിന് ഭേദഗതി വരുത്താൻ ആലോചിക്കുന്നുണ്ട്. ഈ ഭേദഗതി പ്രകാരം ഖനനത്തിനുള്ള പാട്ടം എടുത്ത കമ്പനികൾ അതാത് പ്രദേശത്തെ ആദിവാസി വികസനത്തിനായി പണം അടയ്ക്കേണ്ടി വരും. എന്നാൽ ഇത് കേവലം പ്രതീകാത്മകമാണ് എന്നാണ് പാർട്ടി നിലപാട്. ഇത് ധാതു സമ്പത്തിലുള്ള ആദിവാസികളുടെ അടിസ്ഥാന അവകാശത്തെ അംഗീകരിക്കുന്നില്ല. ധാതു ഖനന നയങ്ങളെ സമ്പൂർണ്ണമായി പൊളിച്ചെഴുതണം. പാട്ട കരാറുകൾ വഴിയോ മറ്റു നിയമ വ്യവസ്ഥകൾ വഴിയോ സർക്കാർ ധാതു സമ്പത്ത് സ്വകാര്യ കമ്പനികൾക്ക് തീറെഴുതി കൊടുക്കരുത്. ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ആദിവാസി പ്രദേശങ്ങളിലെ പാർട്ടി ഘടകങ്ങൾ പ്രതിരോധ സമരങ്ങൾ സംഘടിപ്പിക്കണം എന്നും പ്രമേയം ആവശ്യപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « കോൺഗ്രസ്സിനും ബി.ജെ.പി.ക്കും ബദൽ
Next » — Next Page » തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം നിർത്തലാക്കരുത് »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine