
- ലിജി അരുണ്‍
വായിക്കുക: എതിര്പ്പുകള്, സാമൂഹ്യക്ഷേമം, സാമ്പത്തികം
- ലിജി അരുണ്‍
വായിക്കുക: എതിര്പ്പുകള്, കുറ്റകൃത്യം, കേരള രാഷ്ട്രീയം
തിരുപ്പതി : തെന്നി വീണു തലയ്ക്ക് പരിക്കേറ്റ പ്രശസ്ത ഗായിക എസ്. ജാനകിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തവെയാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച ഇവിടെ സംഗീതക്കച്ചേരി അവതരിപ്പിച്ച ജാനകി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ തെന്നി വീഴുകയായിരുന്നു. തലയ്ക്ക് പിന്നിലാണ് ആഘാതം ഏറ്റത്. തലയ്ക്ക് ഉള്ളില്‍ രക്തം കട്ട പിടിച്ചത് ഏറെ നേരം ആശങ്കയ്ക്ക് വഴി നല്‍കിയെങ്കിലും തിരുപ്പതി ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരുടെ വിദഗ്ദ്ധ ചികിത്സയെ തുടര്‍ന്ന് വൈകീട്ട് 6 മണിയോട് കൂടി ജാനകിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഉള്ളില്‍ കട്ട പിടിച്ച രക്തം ഡോക്ടര്‍ ശ്രീനിവാസ റാവുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം നീക്കം ചെയ്തു. മുറിവുകള്‍ തുന്നിക്കൂട്ടി. തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ദ്ധ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഇപ്പോള്‍ ജാനകി.
- ജെ.എസ്.
വായിക്കുക: അപകടം, കേരള സാംസ്കാരിക വ്യക്തിത്വം, സംഗീതം, സിനിമ
കൊല്ലം: സി. പി. എം – സി. പി. ഐ നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് കൊഴുക്കുകയാണ്. സി. പി. ഐ സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പനെതിരേ പ്രസ്താവന നടത്തിയ സി. പി. എം. നേതാക്കള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സി. പി. ഐ നേതാക്കള്‍ രംഗത്ത് വന്നു. സി. പി. ഐ സമ്മേളനങ്ങളില്‍ വാടകയ്‌ക്കെടുത്ത തലകള്‍ ഇല്ലെന്നും സംസ്ഥാന പാര്‍ട്ടി സഖാക്കള്‍ തന്നെയാണ് സമ്മേളനം നടത്തുന്നത് എന്നും സി. ദിവാകരന്‍ പറഞ്ഞു. ചന്ദ്രപ്പനെതിരേ സി. പി. എം നേതാക്കള്‍ നടത്തിയ പ്രസ്താവന പക്വതയില്ലാതതായി പോയി എന്ന് ബിനോയ് വിശ്വം പറഞ്ഞു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
തിരുവനന്തപുരം: പോസ്റ്റര്‍ വിവാദത്തില്‍ സി. പി. എമ്മിന്റെ നടപടി ശരിയായില്ല എന്ന പ്രസ്താവന നടത്തിയ സി. പി. ഐ സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പനെതിരെ സി. പി. എം നേതാക്കള്‍ രംഗത്ത്. ചന്ദ്രപ്പന്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് സിപിഎം നേതാക്കളായ എം. വിജയകുമാറും, കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. ചന്ദ്രപ്പന് സി. പി. എം വിരുദ്ധ അപസ്മാരമാനെന്നു ഇ. പി. ജയരാജന്‍ പറഞ്ഞു. ചന്ദ്രപ്പന് സി. പി. എമ്മിനെക്കുറിച്ച് ശത്രുക്കള്‍ പോലും പറയാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അദ്ദേഹം ഇടതുപക്ഷത്താണോ വലതുപക്ഷത്താണോ എന്ന് വ്യക്‌തമാക്കണം. കോണ്‍ഗ്രസിനെ അദ്ദേഹം വിമര്‍ശിക്കുന്നതായി കാണാറില്ല. ഇവന്റ് മാനേജ്‌മെന്റ് കമ്പിനിയാണ് സിപിഎം സംസ്‌ഥാന സമ്മേളനം നടത്തുന്നതെന്ന ആരോപണം അദ്ദേഹം തെളിയിക്കണം. തെറ്റാണെന്ന് തെളിഞ്ഞാല്‍ മാപ്പു പറയാന്‍ തയാറാകണമെന്ന് എം. വിജയകുമാര്‍ പറഞ്ഞു. ചന്ദ്രപ്പന്‍ വസ്‌തുതാപരമായി സംസാരിക്കണം. ചന്ദ്രപ്പനോട് അദ്ദേഹത്തിന്റെ നിലവാരത്തില്‍ പ്രതികരിക്കാനില്ലെന്ന് വിജയകുമാര്‍ വ്യക്‌തമാക്കി.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം