നടന് മോഹന്ലാലിന്റെ അമ്മ ശാന്തകുമാരി(76) തലച്ചോറില് രക്തസ്രാവത്തെ തുടര്ന്ന് ഗുരുതരനിലയില് എറണാകുളത്തെ അമൃത ആശുപത്രിയില് പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഐ സി യുവിലേക്ക് മാറ്റിയ ശാന്തകുമാരി ഇപ്പോള് ഡോക്ടര്മാരുടെ നിരീഷണത്തിലാണ്. ഇവരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള് അറിയിച്ചു.
ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ഗ്രാന്റ് മാസ്റ്റര് എന്ന സിനിമയുടെ സെറ്റില് എറണാകുളത്ത് തന്നെയുള്ള ലാല് ഷൂട്ടിങ് നിര്ത്തിവച്ച് ആശുപത്രിയില് എത്തിയിട്ടുണ്ട്.
- ന്യൂസ് ഡെസ്ക്
എറണാകുളം : മത്സ്യബന്ധന തൊഴിലാളികളെ ഇറ്റാലിയന് കപ്പലിലെ സൈനികര് വെടിവെച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് കേരള സര്ക്കാരിലെ കത്തോലിക്കാ മന്ത്രിമാരെ താന് സമീപിച്ചു എന്നും കേസില് നീതി നടപ്പിലാക്കാന് താന് ഇടപെടും എന്നുമുള്ള കര്ദ്ദിനാള് ജോര്ജ് ആലഞ്ചേരി നടത്തിയ വിവാദ പ്രസ്താവന ഇറ്റാലിയന് വാര്ത്താ ഏജന്സിയായ ഏജന്സിയ ഫീദെസ് തങ്ങളുടെ വെബ് സൈറ്റില് നിന്നും പിന്വലിച്ചു.
നേരത്തെ വാര്ത്ത നല്കിയ പേജില് ഇപ്പോള് “ഈ വാര്ത്ത ഇപ്പോള് ലഭ്യമല്ല” എന്ന ഒരു അറിയിപ്പാണ് ഉള്ളത്.
നേരത്തെ നല്കിയ വാര്ത്തയില് വാര്ത്താ ഏജന്സിയോട് കര്ദ്ദിനാള് പറഞ്ഞത് ഇപ്രകാരമാണ് :
രണ്ടു കത്തോലിക്കാ തൊഴിലാളികള് വെടിയേറ്റ് മരിച്ച കഥ ഞാന് കേട്ടു. വേദനാജനകമാണ് അത്. ഉടന് തന്നെ താന് കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരെ ബന്ധപ്പെട്ട് കേസില് സര്ക്കാര് തിടുക്കത്തില് തീരുമാനങ്ങളൊന്നും എടുക്കരുത് എന്ന് നിര്ദ്ദേശിച്ചു. സംഭവത്തില് വ്യക്തമായും ചില പിഴവുകള് ഉണ്ട്. മത്സ്യബന്ധന തൊഴിലാളികള് കടല്കൊള്ളക്കാര് ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നാല് കാര്യം അതല്ല. “വിദേശ ശക്തികള്” എന്നും “അമേരിക്കന് ആധിപത്യം” എന്നൊക്കെ പറഞ്ഞ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പ്രതിപക്ഷ പാര്ട്ടികള് സംഭവത്തില് മുതലെടുപ്പ് നടത്താന് ശ്രമിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷമാണ് കേരളത്തില് ഉള്ളത്.
പ്രശ്നം രമ്യമായി പരിഹരിക്കാന് താന് കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി നിരന്തര സമ്പര്ക്കത്തിലാണ്. പ്രത്യേകിച്ചും കഴിഞ്ഞ ദിവസങ്ങളില് റോമില് വിശുദ്ധ പിതാവിനോടും പുതിയ കര്ദ്ദിനാള്മാരോടും ഒപ്പം കുര്ബ്ബാനയില് പങ്കെടുത്ത കത്തോലിക്കനായ ടൂറിസം മന്ത്രി കെ. വി. തോമസിന്റെ പ്രവര്ത്തനങ്ങളില് തനിക്ക് തികഞ്ഞ വിശ്വാസമുണ്ട്. സംസ്ഥാന സര്ക്കാരിലും കേന്ദ്ര സര്ക്കാരിലും അദ്ദേഹത്തിന് ഏറെ പിടിപാടും സ്വാധീന ശക്തിയുമുണ്ട്. ഈ പ്രശ്നത്തില് താന് പരമാവധി ഇടപെടാം എന്ന് അദ്ദേഹം തനിക്ക് ഉറപ്പു നല്കിയിട്ടുമുണ്ട്. അടുത്ത ദിവസങ്ങളില് ഇന്ത്യന് അധികൃതരുമായി താന് നിരന്തരമായി ബന്ധപ്പെട്ട് കൊള്ളാം എന്ന് ഉറപ്പു നല്കുന്നു.
- ജെ.എസ്.
വായിക്കുക: അഴിമതി, കേരള സാംസ്കാരിക വ്യക്തിത്വം, മതം, മാധ്യമങ്ങള്, വിവാദം
തിരുവനന്തപുരം: ലാലൂരിലെ മാലിന്യപ്രശ്നം പരിഹരിക്കാന് തയ്യാറാക്കിയ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ എട്ടു ദിവസമായി നിരാഹാര സമരം നടത്തിവരുന്ന കെ.വേണു അവശനിലയില് ആയതിനാലാണ് അറസ്റ്റ് ചെയ്തു ആശുപത്രിയില് പ്രവേശിപ്പിച്ചത് എന്നും ഇപ്പോള് പൌര സമിതി പ്രവര്ത്തകര് നടത്തിവരുന്ന നിരാഹാര സമരം അടിയന്തരമായി അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യം തരംതിരിച്ച് സംസ്കരിക്കുകയും കോള് വികസനത്തിന്റെ ഭാഗമായി ബണ്ട് നിര്മിക്കുകയും ചെയ്യും. പൊതുമരാമത്ത് വകുപ്പിനാണ് ഇതിന്റെ ചുമതല. ഇവരോട് വിശദമായ റിപ്പോര്ട്ട് തയ്യാറാക്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ആവശ്യമായ ഫണ്ട് അനുവദിക്കാന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, പരിസ്ഥിതി, പ്രതിരോധം
തിരുവനന്തപുരം: കര്ദിനാള് ജോര്ജ് ആലഞ്ചേരി ഏതെങ്കിലും മന്ത്രിമാര്ക്ക് എന്തെങ്കിലും നിര്ദേശം നല്കുകയോ അവരുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി പറഞ്ഞു. കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികള് വെടിയേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട വിവാദത്തെ പറ്റി വാര്ത്താസമ്മേളനത്തില് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ യോഗ തീരുമാനങ്ങള് പറയുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സഭ തന്നെ കര്ദിനാളിന്റെ പ്രസ്താവന നിഷേധിച്ച സാഹചര്യത്തില് അതിനെ കുറിച്ച് കൂടുതല് ചര്ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വെടിവെപ്പു കേസില് നിയമത്തിന്റെ ഉള്ളില് നിന്നാണ് സര്ക്കാര് പ്രവര്ത്തിക്കുന്നത്. തെറ്റു ചെയ്തവര് കീഴടങ്ങുക തന്നെ വേണം എന്നതാണ് സര്ക്കാരിന്റെ നിലപാട്. ഇതിന് കേന്ദ്ര സര്ക്കാരിന്റെ പരിപൂര്ണ പിന്തുണ സംസ്ഥാന സര്ക്കാരിനുണ്ട്. എസ്.എം. കൃഷ്ണയുടെ നിര്ബന്ധത്തിന് വഴങ്ങിയാണ് പ്രതികള് കീഴടങ്ങാന് തയ്യാറായത്-മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ തീരസുരക്ഷ അവലോകനം ചെയ്യാനായി ഉടന് തന്നെ ഫിഷറീസ്, കോസ്റ്റ്ഗാര്ഡ്, നേവി ഉദ്യോഗസ്ഥരക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഉന്നതതല യോഗം നടത്തുമെന്നും അതുകഴിഞ്ഞ് മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗവും വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, വിവാദം