വടക്കുന്നാഥന്റെ മണ്ണില്‍ കൌമാര കലയുടെ കുടമാറ്റം

January 18th, 2012
school-youth-festival-kerala-epathram
തൃശ്ശൂര്‍: കൌമാര കലാമേളക്ക് തിരശ്ശീലയുയര്‍ന്നതോടെ അക്ഷരാര്‍ഥത്തില്‍ കലയുടെ കുടമാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ് നടന രാജനായ വടക്കും‌നാഥന്റെ തട്ടകം. വിവിധ ജില്ലകളില്‍ നിന്നെത്തിയ നൂറുകണക്കിനു കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തിയതോടെ  തൃശ്ശൂര്‍ നഗരം കലയുടെ പൂരത്തെ വലിയ ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. നടരാജന്റെ സന്നിധിയില്‍ നൂപുരധ്വനികളും താളമേളങ്ങളും കൊണ്ട് മുഖരിതമാകുമ്പോള്‍ പൂര നഗരി അതില്‍ സ്വയം ലയിച്ചു പോകുന്ന കാഴ്ചയാണെങ്ങും. നൂറുകണക്കിനാളുകള്‍ക്ക് മുമ്പില്‍ തങ്ങളുടെ കലാ വൈഭവം പ്രകടിപ്പിക്കുവാന്‍ അവസരം ലഭിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയില്‍ പങ്കെടുക്കുന്ന കുരുന്നു പ്രതിഭകള്‍ക്ക് അരങ്ങ് വടക്കുംനാഥസന്നിധിയില്‍ ആകുമ്പോള്‍ അത് ജന്മ സായൂജ്യമായി മാറുന്നു. കൊച്ചു കലാകാരന്മാരും കലാകാരികളും കാണികളെ മാത്രമല്ല വടക്കുംനാഥന്റെ മണ്ണിനെ വരെ കോരിത്തരിപ്പിക്കുകയാണ്. വിവിധ ജില്ലകളില്‍ നിന്നെത്തിയ നൂറുകണക്കിനു കലാകാരന്മാരും കലാകാരികളും അരങ്ങില്‍ എത്തിയതോടെ പൂരനഗരിയെന്നും സാംസ്കാരികതലസ്ഥാനമെന്നും പേരുള്ള ത്രിശ്ശിവപേരൂര്‍ ഒന്നു കൂടെ പ്രൌഢമാകുന്നു.  രാവേറെ ചെല്ലുവോളം നൃത്തവേദിയില്‍ വിരിയുന്ന കലയുടെ കുടമാറ്റം കാണുവാന്‍ ആളുകള്‍ പൂരനഗരിയില്‍ ആണ്‍‌പെണ്‍ വ്യത്യാസമില്ലാതെ മിഴിയനക്കാതെ ശ്വാസം പിടിച്ച് നില്‍ക്കുന്ന കാഴ്ചയാണ് കാണാനാകുക. തൃശ്ശൂര്‍ പൂരത്തിന്റെ തെക്കോട്ടിറക്കം കഴിഞ്ഞുള്ള കുടമാറ്റത്തിനു മാത്രമേ ഒരു പക്ഷെ ഇത്തരം ഒരു കാഴ്ച കണുവാനാകൂ. കലാമത്സരങ്ങള്‍ നടക്കുന്നതിനിടയില്‍ കടന്നെത്തിയ സന്തോഷ് പണ്ഡിറ്റിലേക്ക്  കാണികളുടെ ശ്രദ്ധ ഇടയ്ക്ക് ഒന്നു മാറിയെങ്കിലും ക്ഷണനേരത്തില്‍ അവര്‍ അതില്‍ വിരസരുമായി. മാത്രമല്ല കുട്ട്യോള്‍ക്ക് കണ്ണേറുതട്ടാതിരിക്കാന്‍ എത്തിയതല്ലേ ?എന്ന് തൃശ്ശൂര്‍ കാരുടെ സ്വതസിദ്ധമായ കമന്റ് വരികയും ചെയ്തു.
സംസ്കൃതോത്സവത്തോടനുബന്ധിച്ച് ഉള്ള അഷ്ടപദി മത്സരത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ  കുട്ടികളെ കാണാന്‍ ഇടയ്കയുടെ അന്തരിച്ച കുലപതി ഞെരളത്ത് രാമപ്പൊതുവാളിന്റെ മകന്‍ ഹരിഗോവിന്ദന്‍ എത്തിയത് ആവേശം പകര്‍ന്നു. ഹരിഗോവിന്ദന്‍ കുട്ടികള്‍ക്കൊപ്പം ഇടയ്ക്ക വായിച്ചത് വ്യത്യസ്ഥമായ അനുഭവമായി. മാര്‍ഗ്ഗം കളി, മോണോ ആക്ട് തുടങ്ങിയവക്ക് കാണികള്‍ തിങ്ങി നിറഞ്ഞു.  സൌമ്യ വധവും, പെരുമ്പാവൂരില്‍ ബസ്സ് യാത്രക്കാരനെ സഹയാത്രികള്‍ കൊലപ്പെടുത്തിയതുമെല്ലാം മോണോ ആക്ടില്‍ വിഷയമായി. പ്രമുഖ കലാ-സാംസ്കാരിക വ്യക്തിത്വങ്ങള്‍ മത്സരം കാണുവാനും വിവിധ സാംസ്കാരിക പരിപാടികള്‍ പങ്കെടുക്കുവാനുമായി എത്തിക്കൊണ്ടിരിക്കുന്നു. ഏഴു രാവും പകലും നീളുന്ന കലാമേള കാണുവാന്‍ ഉള്‍ഗ്രാമങ്ങളില്‍ നിന്നു പോലും ആളുകള്‍ ഒഴുകിയെത്തുകയാണ് വടക്കുംനാഥന്റെ തട്ടകത്തിലേക്ക്. റിയാലിറ്റി ഷോകളുടെ തട്ടിപ്പുകള്‍ കണ്ട് മനം മടുത്തവര്‍ക്ക് എസ്. എം.എ സിന്റെ പിന്‍‌ബലമില്ലാത്ത, അമേരിക്കന്‍ ജന്മം കൊണ്ട് “അനുഗ്രതീതരാകാത്ത“ കേരളീയ കലാകാരന്മാരുടെ കഴിവു മാറ്റുരക്കുന്ന ഈ വേദി വേറിട്ടൊരു അനുഭവമായി മാറുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചെമ്പൂത്ര ഭഗവതി ക്ഷേത്രത്തില്‍ മകരച്ചൊവ്വ ആഘോഷിച്ചു

January 18th, 2012
chemboothra pooram-epathram
തൃശ്ശൂര്‍: ചെമ്പൂത്ര കൊടുങ്ങല്ലൂര്‍ക്കാവ് ഭഗവതീ ക്ഷേത്രത്തില്‍ മകരച്ചൊവ്വ മഹോത്സവം ആഘോഷിച്ചു. ആനപ്രേമികളുടെ കണ്ണിനും മനസ്സിനും വിരുന്നൊരുക്കിക്കോണ്ട്  വിവിധ ദേശങ്ങളില്‍ നിന്നായി കേരളത്തിലെ പ്രമുഖരായ നാല്പത്തഞ്ച് ഗജവീരന്മാര്‍ അണിനിരന്നു.  വൈകീട്ട് നാലരയോടെ നടന്ന കൂട്ടി എഴുന്നള്ളിപ്പില്‍ ഗജവീരന്‍ ചെമ്പൂത്ര ദേവീദാസന്‍ തിടമ്പേറ്റി. തലയെടുപ്പിന്റെ തമ്പുരാന്‍ എന്നറിയപ്പെടുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വലം കൂട്ട് നിന്നു. തിരുവമ്പാടി ശിവസുന്ദര്‍, പാമ്പാടി രാജന്‍, ചെര്‍പ്ലശ്ശേരി രാജശേഖരന്‍, നാണു എഴുത്തശ്ശന്‍ ശ്രീനിവാസന്‍, ചെര്‍പ്ലശ്ശേരി അനന്തപത്മനാഭന്‍ തുടങ്ങിയ ഗജവീരന്മരുടെ സാന്നിധ്യം ഉത്സവത്തിന്റെ മാറ്റു വര്‍ദ്ധിപ്പിച്ചു. മേളത്തിനൊപ്പം ഗജവീരന്മാര്‍ തലയുയര്‍ത്തി ചെവിയാട്ടിയപ്പോള്‍ കാണികളുടെ ആവേശം അലതല്ലി.  പൂരം കാണുവാന്‍ വിദേശികളും എത്തിയിരുന്നു. വൈകീട്ട് ദീപാരാധന ഉണ്ടായിരുന്നു. പുലര്‍ച്ചെ നടന്ന കൂട്ടി എഴുന്നള്ളിപ്പ് കാണുവാനും ആയിരങ്ങള്‍ എത്തിയിരുന്നു.
(ഫോട്ടോ അയച്ചു തന്നത് – ജയകൃഷ്ണന്‍ വെറ്റിനറി കോളേജ് മണ്ണൂത്തി)

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊട്ടേഷന്‍ ആക്രമണം: കോളേജ് വിദ്യാര്‍ഥിനി മിത്രാസൂസണ്‍ അറസ്റ്റില്‍

January 18th, 2012
crime-epathram
പത്തനം തിട്ട: യുവാവിനെ കൊലപ്പെടുത്തുവാന്‍ നടത്തിയ കൊട്ടേഷന്‍ ആക്രമണ കേസില്‍ ഒളിവിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മിത്രാസൂസണ്‍ എബ്രഹാമിനെ പോലീസ് അറസ്റ്റു ചെയ്തു. റാന്നി മുണ്ടപ്പുഴ സ്വദേശിനിയായ മിത്രയെ തിരുവല്ലയിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്. റാ‍ന്നി സെന്റ് തോമസ് കോളെജില്‍ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് ലിജുവെന്ന യുവാവിനെ ആണ് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചത്. കോളേജിലെ പാര്‍ക്കിങ്‌ഷെഡ്ഡില്‍ വാഹനം പാര്‍ക്കുചെയ്യുന്നതു സംബന്ധിച്ച തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കം. ഇതേത്തുടര്‍ന്ന് രണ്ടും മൂന്നും പ്രതികളായ ഡേവിഡിനെയും അരുണിനെയും മറ്റ് സുഹൃത്തുക്കളെയും കോളേജിന് പുറത്തുനിന്ന് വന്ന ലിജുവും കോളേജ് വിദ്യാര്‍ഥിയായ അമ്പിയും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. കേസില്‍ നാലാം പ്രതിയാണ്‍`മിത്ര. ഓമല്ലൂര്‍ മഞ്ഞനിക്കരയിലേക്ക് ലിജുവെന്ന യുവാവിനെ മിത്ര വിളിച്ചു വരുത്തുകയായിരുന്നു. വെട്ടും കുത്തുമേറ്റ് വൃക്കയ്ക്കടക്കം ഗുരുതരമായ പരിക്കുണ്ട് ലിജുവിന്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മന്ത്രി കെ. പി. മോഹനന്‍െറ വേദിക്കരികില്‍ ബോംബ് കണ്ടെത്തി.

January 18th, 2012

kp-mohanan-epathram

പാനൂര്‍: കൃഷിമന്ത്രി കെ. പി. മോഹനന്‍, സോഷ്യലിസ്റ്റ് ജനത-ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡന്‍റ് എം. പി. വീരേന്ദ്രകുമാര്‍ എന്നിവരടക്കം സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന വേദിക്കരികില്‍ നിന്നും നാടന്‍ ബോംബ് കണ്ടെത്തി. കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം മുന്‍മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പി. ആര്‍. കുറുപ്പിന്‍െറ 11ാം ചരമവാര്‍ഷികാചരണ അനുസ്മരണ റാലിയും പൊതുയോഗവും നടക്കുന്ന പാറാട് ടൗണിലെ വേദിക്കു സമീപത്തു നിന്നാണ്   ഉഗ്ര സ്ഫോടന ശേഷിയുള്ള നാടന്‍ ബോംബ് കണ്ടെടുത്തത്. സ്റ്റേജ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ബോംബ് ആദ്യം കണ്ടത് ഉടനെ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊളവല്ലൂര്‍ എസ്. ഐ ഫായിസ് അലി സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു. പാനൂര്‍ സി. ഐ ജയന്‍ ഡൊമിനിക്ക് കൂടുതല്‍ പരിശോധനകള്‍ നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മന്ത്രി അശ്വനികുമാറിനെ പ്രസ്താവന അപക്വം, മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം:സുധീരന്‍

January 18th, 2012

vm-sudheeran-epathram

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് പ്രസ്താവിച്ച കേന്ദ്ര ശാസ്ത്രസാങ്കേതിക സഹമന്ത്രി അശ്വനി കുമാറിനെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍ പറഞ്ഞു. ഡാമിന്‍െറ ബലക്ഷയം വിവിധ പരിശോധനകളില്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കെ ഇത്തരം ബാലിശമായ പ്രസ്താവനകള്‍ ആ സ്ഥാനത്തിന് ചേരാത്തതാണെന്നും അദ്ദേഹം മന്ത്രിസഭയില്‍ തുടരുന്നത്  സമവായ ശ്രമത്തിനുള്ള കേന്ദ്ര നിലപാടിനെ തെറ്റിദ്ധരിക്കാന്‍ ഇടയാക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു . പ്രധാനമന്ത്രി ഇടപെട്ട് അശ്വനി കുമാറിനെ മന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തുന്നതാണ് അഭികാമ്യം സുധീരന്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദം വെറുതെ : പോലീസ്
Next »Next Page » മന്ത്രി കെ. പി. മോഹനന്‍െറ വേദിക്കരികില്‍ ബോംബ് കണ്ടെത്തി. »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine