അഞ്ചാം മന്ത്രി; ആര്യാടന്‍ രാജിക്കൊരുങ്ങി

April 13th, 2012

aryadan-muhammad-epathram

തിരുവനന്തപുരം: മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രി സ്‌ഥാനം കോണ്ഗ്രസ്സ് പാര്‍ട്ടിയില്‍ ഏറെ പടല പിണക്കങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നു. ഈ തീരുമാനത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ രാജിക്കൊരുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ലീഗിന്‌ അഞ്ചാം മന്ത്രിയെ നല്‍കാനുളള തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ആര്യാടന്‍ രാജി തീരുമാനം കെപിസിസി പ്രസിഡന്റിനെയും മുഖ്യമന്ത്രിയെയും അറിയിച്ചു. എ.കെ ആന്റണി ഇടപെട്ട്‌ ആര്യാടനെ തല്‍ക്കാലം ഈ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചത് എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യത്തില്‍ ആര്യാടന്‍ തന്റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്നും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ രാജി വെച്ച്‌ പുറത്തുപോകും എന്നുമാണ്‌ സൂചന. അഞ്ചാം മന്ത്രിയുടെ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ ആര്യാടന്‍ പങ്കെടുത്തിരുന്നില്ല. മന്ത്രിമാരുടെ വകുപ്പ്‌ മാറ്റത്തിന്റെ ഫലമായി തനിക്ക്‌ ലഭിച്ച ഗതാഗത വകുപ്പിന്റെ അധിക ചുമതല ഏല്‍ക്കില്ല എന്നും സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌. കെ. പി. സി. സി. യുടെ പൊതു വികാരത്തെ മുഖവില ക്കെടുക്കാതെ മുഖ്യമന്ത്രി തന്നിഷ്ട പ്രകാരം എടുത്ത തീരുമാനത്തില്‍ ഏറെ ക്ഷുഭിതരാണ് പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും. മന്ത്രി കെ. ബാബുവും തന്റെ വിയോജിപ്പ്‌ അറിയിച്ചു കഴിഞ്ഞു. ഉടന്‍ കെ. പി. സി. സി എക്സിക്യൂട്ടീവ് വിളിച്ചു ചേര്‍ക്കണമെന്ന് പ്രസിഡന്റിനോട്‌ വി. എം. സുധീരന്‍ ആവശ്യപെട്ടു. കെ മുരളീധരന്‍. എം. എല്‍. എ, വി. ഡി. സതീശന്‍. എം. എല്‍. എ, ടി. എന്‍. പ്രതാപന്‍ എം. എല്‍. എ. തുടങ്ങിയവരും അഞ്ചാം മന്ത്രി പ്രശ്നത്തില്‍ ലീഗിന് വഴങ്ങിയതില്‍ പ്രതിഷേധിച്ച് ശക്തമായി രംഗത്ത്‌ വന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »

ലീഗിന്റെ അഞ്ചാം മന്ത്രി; ബി. ജെ. പി. യുടെ ഹര്‍ത്താല്‍ നാടകം

April 13th, 2012

bjp-in-kerala-epathram

തിരുവനന്തപുരം : യു. ഡി. എഫ്. മന്ത്രിസഭയില്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ച് ബി. ജെ. പി. തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുന്നു. സംസ്ഥാനത്ത് ഒട്ടാകെ കരിദിനം ആചരിക്കുവാനും ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ പ്രമുഖ സമുദായ സംഘടനയെന്ന നിലയില്‍ ശക്തരായ മുസ്ലിം ലീഗിനു ഇരുപത് എം. എല്‍. എ. മാരാണ് ഉള്ളത്. എന്നാല്‍ ബി. ജെ. പി. ക്കാകട്ടെ ഒറ്റ എം. എല്‍. എ. മാരെ പോലും ഇനിയും സൃഷ്ടിക്കുവാന്‍ ആയിട്ടില്ല. ലീഗിന്റെ അഞ്ചാം‌ മന്ത്രിസ്ഥാനം നല്‍കുന്നതില്‍ യു. ഡി. എഫ്. നടത്തിയ നാടകത്തെ മാദ്ധ്യമങ്ങള്‍ ശക്തമായി പിന്തുണച്ചിരുന്നു. ജനാധിപത്യ പരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിസഭയില്‍ വിലപേശല്‍ ശക്തിയായി വളര്‍ന്ന ലീഗിനെ സംബന്ധിച്ച് ഇത് വലിയ ഒരു വിജയമാണ്.

അഞ്ചാം മന്ത്രിയെ ലഭിക്കുന്നത് സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കും എന്നാണ് ബി. ജെ. പി. ആരോപിക്കുന്നത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അലിയും അനൂപും മന്ത്രിമാരായി

April 13th, 2012

anoop-jacob-manjalamkuzhi-ali-epathram

തിരുവനന്തപുരം: വിവാദ നാടകങ്ങള്‍ക്ക് ഒടുവില്‍ മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലിയും കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗത്തെ പ്രതിനിധീകരിച്ച് അനൂപ് ജേക്കബും മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്തു. രാവിലെ പത്തു മണിക്ക് രാജ്‌ഭവനില്‍ വെച്ചു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്. ആര്‍. ഭരദ്വാജ് ഇരുവര്‍ക്കും സത്യപ്രതിജ്‌ഞാ വാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് ഇരുവരും സത്യ പ്രതിജ്‌ഞ ചെയ്തത്. അനൂപ് ആയിരുന്നു ആദ്യം സത്യപ്രതിജ്‌ഞ ചെയ്തത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെ. പി. സി. സി. പ്രസിഡ്ണ്ടും എം. എല്‍. എ. യുമായ രമേശ് ചെന്നിത്തലയും പങ്കെടുത്തുവെങ്കിലും കെ. പി. സി. സി. തീരുമാനം ലംഘിച്ച് ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദ്, വി. ഡി. സതീശൻ‍, കെ. മുരളീധരൻ‍, ടി. എൻ‍. പ്രതാപന്‍ തുടങ്ങി പ്രമുഖരായ പല കോണ്‍‌ഗ്രസ്സ് എം. എല്‍. എ. മാരും നേതാക്കന്മാരും ചടങ്ങില്‍ നിന്നും വിട്ടു നിന്നു.

അലിക്ക് മുസ്ലിം ലീഗ് കൈവശം വെച്ചിരിക്കുന്ന നഗര കാര്യവും പ്രവാസി കാര്യവും ലഭിക്കും. അനൂപിന്റെ വകുപ്പിന്റെ കാര്യത്തില്‍ ഇനിയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. നേരത്തെ ടി. എം. ജേക്കബ് കൈകാര്യം ചെയ്തിരുന്ന സിവില്‍ സപ്ലൈസ് വകുപ്പ് തന്നെ തങ്ങള്‍ക്ക് ലഭിക്കണം എന്ന് കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഞ്ചാം മന്ത്രി വിഡ്ഢികളാക്കുന്ന തീരുമാനം : എന്‍എസ്എസ്

April 11th, 2012

nss-headquarters-epathram

ചങ്ങനാശ്ശേരി: മുസ്ലിം ലീഗിന് അഞ്ചാമത് ഒരു മന്ത്രി സ്ഥാനം കൂടി നല്‍കിയ  യു ഡി എഫ് തീരുമാനം ഒട്ടും ഉചിതമായില്ല എന്നും വോട്ട് ചെയ്ത ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ് ഇത് എന്നും എൻ . എസ്. എസ്. പ്രതികരിച്ചു. മഞ്ഞളാം കുഴി അലിയെ മന്ത്രിയാക്കുന്നതിനെതിരെ  പല സമുദായ സംഘടനകളും കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

അലിയും അനൂപും നാളെ സത്യപ്രതിഞ്ജ ചെയ്യും : മുഖ്യമന്ത്രി

April 11th, 2012

തിരുവനന്തപുരം: ഏറെ കാലത്തെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും ഒടുവില്‍   മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിക്ക് യുഡിഎഫ് യോഗത്തില്‍ അംഗീകാരമായി. ഇതോടെ ലീഗിന്റെ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി എം.എല്‍.എയും പിറവത്ത് നിന്ന് വിജയിച്ച അനൂപ് ജേക്കബും വ്യാഴാഴ്ച രാവിലെ 10ന് മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് നേതൃയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിന്റെ നാല് മന്ത്രിമാരുടെ വകുപ്പുകള്‍ അലിക്ക് വീതിച്ചു നല്‍കും. അനൂപ് ജേക്കബിന് പിതാവ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെ  ലഭിക്കുമെന്നാണ് സൂചന.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « കൂടംകുളത്ത്‌ വിഎസ്‌ പോകുന്നതിനെതിരെ പാര്‍ട്ടി
Next » — Next Page » അഞ്ചാം മന്ത്രി വിഡ്ഢികളാക്കുന്ന തീരുമാനം : എന്‍എസ്എസ് »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine