തിരുവനന്തപുരം: നാലു ദിവസമായി കേരളത്തിലെ പത്ര വിതരണ ഏജന്റുമാര്‍ നടത്തിവരുന്ന സമരം വായനക്കാരെ വലക്കുന്നു. കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി അവകാശപ്പെട്ടു കൊണ്ട് നടത്തുന്ന സമരത്തില്‍ മലയാള മനോരമ, മാതൃഭൂമി തുടങ്ങി ചില പ്രമുഖ പത്രങ്ങളെ മാത്രമാണ് ബഹിഷ്കരിക്കുന്നത്. ദേശാഭിമാനി പോലുള്ള പാര്‍ട്ടി പത്രങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാര്‍ട്ടി പത്രങ്ങള്‍ ആശയപ്രചാരണത്തിനായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാലാണ് അവയെ ഒഴിവാക്കുന്നതെന്നുമാണ് സമരക്കാര്‍ പറയുന്നത് എന്നാല്‍ പാര്‍ട്ടി പത്രങ്ങള്‍ക്കും മറ്റു പത്രങ്ങള്‍ക്കും വിലയില്‍ മാറ്റമില്ല എന്നതാണ് വസ്തുത. ആ നിലക്ക് സമരത്തിന്റെ ഭാഗമായുള്ള ബഹിഷ്കരണം എല്ലാ പത്രങ്ങള്‍ക്കും ബാധകമാക്കേണ്ടതാണ് എന്നാണ് വായനക്കാരുടെ നിലപാട്. സമരം മൂലം വായനക്കാരന്റെ അറിയുവാനുള്ള അവകാശത്തെയാണ് പത്ര വിതരണക്കര്‍ തടസ്സപ്പെടുത്തുന്നത്. സാധാരണ വായക്കാരെ സംബന്ധിച്ചേടത്തോളം കാലങ്ങളായി വായിച്ചു വരുന്ന മലയാള മനോരമ, മാതൃഭൂമി എന്നിവയെ ഉപേക്ഷിച്ച് പാര്‍ട്ടി പത്രങ്ങളിലേക്ക് ചുവടുമാറ്റുവാന്‍ വളരെ ബുദ്ധിമുട്ടാണ്. പത്ര ഓഫീസുകളിലേക്ക് നേരിട്ടു ചെന്ന് പത്രം വാങ്ങിക്കുന്ന വായനക്കാര്‍ ഇതിനെ ശരിവെക്കുന്നു. ചിലയിടങ്ങളില്‍ വായനക്കാരുടെ കൂട്ടായ്മകള്‍ മുന്‍കൈ എടുത്ത് തങ്ങള്‍ സ്ഥിരമായി വായിക്കുന്ന പത്രങ്ങള്‍ വിതരണ ചെയ്യുവാനും തുടങ്ങിയിട്ടുണ്ട്. പത്ര ഏജന്റുമാരുടെ സമരത്തെ മുതലെടുത്തുകൊണ്ട് മറ്റു പത്രങ്ങള്‍ വായനക്കാരില്‍ അടിച്ചേല്പിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, മാധ്യമങ്ങള്‍, സാമൂഹ്യക്ഷേമം