മുസ്ലിം ലീഗ് ജില്ലാ കൌണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം

March 24th, 2012

IUML-Flag-epathram

കണ്ണൂര്‍:  പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി ചേര്‍ന്ന മുസ്ലിം ലീഗിന്റെ കണ്ണൂര്‍ ജില്ലാ  കൌണ്‍ സില്‍ യോഗത്തില്‍ സംഘര്‍ഷം. സാദു കല്യാണ മണ്ഡപത്തില്‍ ചേര്‍ന്ന സമ്പൂര്‍ണ്ണ യോഗം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പോര്‍‌വിളിയിലും കയ്യാങ്കളിയിലുമാണ് അവസാനിച്ചത്. നിലവിലെ ജില്ലാ പ്രസിഡാണ്ട് വി. കെ അബ്ദുള്‍ ഖാദറ് മൌലവിയേയും സെക്രട്ടറി വി. പി ഫരൂഖിനേയും തുടരുവാന്‍ അനുവദിക്കില്ലെന്ന് ഒരു വിഭാഗം പറഞ്ഞു. ഔദ്യോഗിക നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ  ബദല്‍ പാനല്‍ അവതരിപ്പിക്കുവാനുള്ള ശ്രമങ്ങളും നടന്നു. മുതിര്‍ന്ന നേതാവ് പി. കെ. കെ. ബാവയ്ക്കു നേരെ കയ്യേറ്റ ശ്രമം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം യോഗത്തില്‍ നിന്നും ഇറങ്ങി പോയി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യോഗം നിര്‍ത്തിവെക്കുകയായിരുന്നു. മുസ്ലിം ലീഗില്‍ അടുത്ത കാലത്തായി നേതാക്കന്മാര്‍ക്കു നേരെ കയ്യേറ്റ ശ്രമങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം ഒരു എം. പി ഉള്‍പ്പെടെ മുതിര്‍ന്ന  നേതാക്കന്മാര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജോസ് പ്രകാശ്‌ അന്തരിച്ചു

March 24th, 2012

jose-prakash-epathram1

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മെച്ചപ്പെട്ട വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ ജോസ് പ്രകാശ് (87) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊച്ചിയിലെ സണ്‍റൈസ് ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹം മൂലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കാല്‍ മുറിച്ചുമാറ്റിയിരുന്നു. ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. ഇന്നലെയാണ് അദ്ദേഹത്തിനു ജെ. സി. ഡാനിയല്‍ പുരസ്കാരം ലഭിച്ചത്. ആശുപത്രി കിടക്കയില്‍ അത്യാസന്നനിലയില്‍ കിടന്നാണ് അദ്ദേഹം അവാര്‍ഡ്‌ വാര്‍ത്ത അറിഞ്ഞത് . നാളെയായിരുന്നു പുരസ്കാരം നല്‍കുവാന്‍ തീരുമാനിച്ചിരുന്നത്.

നാലുപതിറ്റാണ്ടുകളോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്നിന്ന ജോസ്പ്രകാശ്  വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തിലെ സൂക്ഷ്മതയും ഉച്ചാരണത്തിലെ പ്രത്യേകതകളും ഒപ്പം ആകാരത്തിനനുസരിച്ചുള്ള  കോസ്റ്റ്യൂമുകളും  മറ്റേതൊരു വില്ല്ലനേക്കാളും ഗംഭീരമാക്കി തീര്‍ക്കുവാന്‍ അദ്ദേഹത്തിനായി.  മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ജോസ് പ്രകാശ് അവസാന നാളുകളില്‍ ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറിയിരുന്നു. ശരിയോ തെറ്റോ എന്ന സിനിമയിലൂടെ ആയിരുന്നു ജോസ്പ്രകാശിന്റെ വെള്ളിത്തിരയിലേക്കുള്ള കടന്നുവരവ്. 1969-ല്‍ റിലീസ് ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ജോസ്പ്രകാശിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. മനുഷ്യ മൃഗം, സി.ഐ.ഡി നസീര്‍, ഓളവും തീരവും, പുതിയ വെളിച്ചം, പഞ്ചതന്ത്രം, ലിസ, ഈറ്റ,അറിയപ്പെടാത്ത രഹസ്യം, മാമാങ്കം, അഹിംസ, സ്വന്തമെവിടെ ബന്ധമെവിടെ, അഥര്‍വ്വം, എന്റെ കാണാക്കുയില്‍,ദേവാസുരം, പത്രം, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദെഹം തന്റെ അഭിനയമികവ് തെളിയിച്ചു.  സിനിമയില്‍ സജീവമാകുന്നതിനു മുമ്പ് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. നടന്‍ എന്നതിനപ്പുറം നല്ലൊരു ഗായകന്‍ കൂടെയായിരുന്നു ജോസ്പ്രകാശ്.

കോട്ടയം കുന്നേല്‍ കെ. ജെ. ജോസഫിന്റെയും ഏലിയാമ്മയുടെയും പുത്രനായി 1926 ലാണു ജോസ് പ്രകാശ് ജനിച്ചത്. കലയോടുള്ള അടങ്ങാത്ത താത്പര്യമാണ് പട്ടാളക്കാരനായിരുന്ന ജോസിനെ സിനിമയിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ട്രാഫിക്ക് ആണ് ജോസ് പ്രകാശ് അഭിനയിച്ച അവസാന ചിത്രം.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on ജോസ് പ്രകാശ്‌ അന്തരിച്ചു

അനൂപ് ജേക്കബ് എം. എല്‍. എ ആയി സത്യപ്രതിജ്ഞ ചെയ്തു

March 22nd, 2012
anoop-jacob-epathram
തിരുവനന്തപുരം: പിറവം മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ അനൂപ് ജേക്കബ്  എം. എല്‍.എ ആയി സത്യ പ്രതിജ്ഞ ചെയ്തു. രാവിലെ 9.30നു നിയമസഭാ ചോംബറില്‍ സ്പീക്കറുടെ മുമ്പാകെ ആയിരുന്നു അനൂപിന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാ ചടങ്ങ് കാണുവാന്‍  അദ്ദേഹത്തിന്റെ ബന്ധുക്കളും അണികളും എത്തിയിരുന്നു. സത്യ പ്രതിജ്ഞയ്ക്കു ശേഷം സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്തനും ഉള്‍പ്പെടെ ഉള്ളവരെ നേരിട്ടു കണ്ട് സൌഹൃദം പുതുക്കി.  സഭയിലെത്തിയ പുതിയ അംഗത്തെ മന്ത്രിമാരും എം.എല്‍.എ മാരും  അഭിനന്ദിച്ചു.
മുന്‍‌മന്ത്രിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാനുമായിരുന്ന ടി. എം. ജേക്കബ് അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു പിറവത്ത് ഉപതിരഞ്ഞെടുപ്പ് വന്നത്. ജേക്കബിന്റെ മകനും പാര്‍ട്ടി യുവജനവിഭാഗം നേതാവുമായ അനൂപിനെ യു. ഡി. എഫ് സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. സി. പി. എം നേതാവും മുന്‍ എം. എല്‍. എയുമായ എം. ജെ. ജേക്കബ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. വാശിയേറിയ മത്സരത്തില്‍ 12070 വോട്ടിനാണ് അനൂപ് സി. പി. എം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ഇതോടെ കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിനു സഭയില്‍ പ്രാധിനിധ്യം ആയി. അനൂപിനെ മന്ത്രിയാക്കും എന്ന് യു. ഡി. എഫ് നേതാക്കള്‍ തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. അനൂപിന്റെ മന്ത്രിയായുള്ള സത്യപ്രതിജ്ഞ അടുത്തു തന്നെ ഉണ്ടാകും എന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി. കെ. ചന്ദ്രപ്പന്‍ അന്തരിച്ചു

March 22nd, 2012
C.K.Chandrappan-epathram
തിരുവനന്തപുരം: സി. പി. ഐ സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പന്‍(76) അന്തരിച്ചു. ഇന്ന് ഉച്ചക്ക് 12.10നു തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചന്ദ്രപ്പനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ഇന്നലെ വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാകുകയായിരുന്നു.  മരണ സമയത്ത് സി. പി. ഐ നേതാക്കളും എം. എല്‍. എമാരും ആശുപത്രിയില്‍ ഉണ്ടയിരുന്നു. അസുഖബാധിതനായിരുന്നു എങ്കിലും ഇക്കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലും പിറവം ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും ചന്ദ്രപ്പന്‍ സജീവമായിരുന്നു.
വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെട്ടിരുന്ന പുന്നപ്ര-വയലാര്‍ സമരനായകന്‍ സി. കെ. കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടി അമ്മയുടേയും മകനായി 1936-ല്‍ ആയിരുന്നു ചന്ദ്രപ്പന്റെ ജനനം. ചേര്‍ത്തലയിലും തൃപ്പൂണിത്തുറയിലും ആയിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജ്, ചിറ്റൂര്‍ ഗവണ്മെന്റ് കോളേജ് എന്നിവടങ്ങളില്‍ നിന്നായി ബിരുദവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഊര്‍ജ്ജം നന്നേ ചെറുപ്പത്തിലെ ചന്ദ്രപ്പനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന ചന്ദ്രപ്പന്‍ 1956-ല്‍ എ. ഐ. എസ്. എഫിന്റെ സംസ്ഥാന സെക്രട്ടറിയായി. വിമോചന സമരകാലത്ത് വിദ്യാര്‍ഥികളെ സംഘടിപ്പിക്കുന്നതിലും സമര രംഗത്ത് അണിനിരത്തുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചു. വിദ്യാര്‍ഥി സമരകാലത്ത് ക്രൂരമായ പോലീസ് മര്‍ദ്ദനത്തിനും വിധേയനായിട്ടുണ്ട്. ചന്ദ്രപ്പന്റെ പോരാട്ട വീര്യം കണക്കിലെടുത്ത് നന്നേ ചെറുപ്പത്തിലേ തന്നെ പല പ്രധാന ചുമതലകളും പാര്‍ട്ടി അദ്ദേഹത്തെ ഏല്പിച്ചിരുന്നു. ഗോവ വിമോചന സമരത്തിന്റെ ചുമതലയേല്‍ക്കുമ്പോള്‍ ഇരുപത് വയസ്സായിരുന്നു ചന്ദ്രപ്പന്റെ പ്രായം.  അധികാരത്തോടും സ്ഥാനമാനങ്ങളോടും അകല്‍ച്ചപാലിക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും കര്‍മ്മ നിരതനായ കറകളഞ്ഞ കമ്യൂണിസ്റ്റ്  എന്ന നിലയില്‍ എ. ഐ. വൈ. എഫിന്റെ അഖിലേന്ത്യാ പ്രസിഡണ്ട് പദവിമുതല്‍ സി. പി. ഐ സംസ്ഥാന സെക്രട്ടറി പദം വരെ പാര്‍ട്ടി അദ്ദേഹത്തെ വിശ്വാസപൂര്‍വ്വം ഏല്പിച്ചു.
1970 മുതല്‍ സി. പി. ഐ ദേശീയ കൌണ്‍സില്‍ അംഗമായ ചന്ദ്രപ്പന്‍ വെളിയം ഭാര്‍ഗവന്‍ സംസ്ഥാന്‍സെക്രട്ടറി പദവി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടറിയായത്. കൂടാതെ അഖിലേന്ത്യാ കിസാന്‍ സഭയുടെ പ്രസിഡണ്ടാണ്. മൂന്നു തവണ ലോക്‍സഭാംഗവും ഒരു തവണ നിയമസഭാംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  കെ. ടി. ഡി. സി, കേരഫെഡ് എന്നിവയുടെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ടീയപ്രവര്‍ത്തനത്തിനിടെ പലതവണ അദ്ദേഹത്തിനു ജയില്‍ വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.  ഡെല്‍ഹി, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നിവിടങ്ങളിലെ ജയിലുകളില്‍ ചന്ദ്രപ്പന്‍ രാഷ്ടീയ തടവുകാരനായിരുന്നിട്ടുണ്ട്. സി. പി. ഐ വനിതാ നേതാവും അഖിലേന്ത്യാ വര്‍ക്കിങ്ങ് വുമണ്‍സിന്റെ നേതാവുമായ ബുലുറോയ് ചൌധരിയാണ് ഭാര്യ.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പമ്പ ഉടന്‍ ശുദ്ധീകരിക്കണം: ഹൈക്കോടതി

March 22nd, 2012

PambaRiver-epathram

കൊച്ചി : നീരൊഴുക്ക് നിലച്ച് മലിനമായി കിടക്കുന്ന പമ്പ ‍ശബരിമലയിലെ വിഷു ഉത്സവത്തിനു മുന്‍പ് ശുദ്ധീകരിക്കണമെന്നു ഹൈക്കോടതി. ഇതിനായി ഇന്നു മുതല് തന്നെ പ്രവര്‍ത്തനം തുടങ്ങി ‍ 10 ദിവസം കൊണ്ട് നീരൊഴുക്കു പുനസ്ഥാപിക്കണമെന്ന് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണനും സി. ടി. രവികുമാറുമടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു.

വേനല്‍ ഇനിയും കടുത്താല്‍ നീരൊഴുക്ക് പൂര്‍ണമായി നിലയ്ക്കുമെന്നതിനാല്‍ മാലിന്യങ്ങള്‍ ജെസിബി ഉപയോഗിച്ച് ഉടന്‍ നീക്കണം. സാധാരണ കുന്നാര്‍ ഡാം തുറന്നുവിട്ടു ഈ പ്രശ്നം   ഒഴിവാക്കാന്‍ ചെയ്യാര്‍ എന്നാല്‍ അത്  മാത്രം പോരാ. മലിനീകരണനിയന്ത്രണ ബോര്‍ഡും എ. ഡി. എമ്മും ഇറിഗേഷന്‍ വകുപ്പിന്‍റെ പ്രവര്‍ത്തനത്തെ സഹായിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമലയിലെ വിഷു ഉത്സവത്തിനും മണ്ഡല മകരവിളക്കു കാലത്തും ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ തുടരണമെന്നും കോടതി.

സന്നിധാനം, പമ്പ, എരുമേലി, എന്നിവിടങ്ങളിലും ക്രമീകരണങ്ങളൊരുക്കണം. പൊലീസിന്‍റെയും ഫോറസ്റ്റിന്‍റെയും സെക്യൂരിറ്റി സംവിധാനം സീസണിലേതുപോലെ തുടരണം. ഭക്ഷ്യ സുരക്ഷ, ജലവിതരണം, മലിനീകരണം, ശുചിത്വം എന്നീ കാര്യങ്ങളില്‍ കോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിക്കണമെന്നും നിര്‍ദേശം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആനകളിലെ ഉയരക്കാരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെ
Next »Next Page » സി. കെ. ചന്ദ്രപ്പന്‍ അന്തരിച്ചു »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine