പ്രഭുദയ കപ്പല്‍ ക്യാപ്റ്റന്‍ അറസ്റ്റില്‍

March 12th, 2012

എറണാകുളം:പ്രഭുദയ എന്ന കപ്പലിന്റെ ക്യാപ്റ്റന്‍ ഗോര്‍ഡണ്‍ ചാള്‍സ് പെരേരയെ കേരളാ പൊലീസ് അറസ്റ്റ് ചെയ്തു.  കപ്പല്‍ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തിലാണ് അറസ്റ്റ് ആലപ്പുഴ ചെന്നൈ തുറമുഖത്ത് പുറങ്കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെത്തി ഡി. വൈ. എ. സ്. പി. മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാപ്റ്റനെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച അമ്പലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രഭുദയയിലെ സെക്കന്‍ഡ് ഓഫീസറും മലയാളിയുമായ പ്രശോഭ് സുഗതനെ കടലില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു എന്ന് അദ്ദേഹത്തിന്റെ പിതാവ് പരാതി നല്‍കിയാതിനെ തുടര്‍ന്ന് ക്യാപ്റ്റനും കപ്പലിലെ ചില ജീവനക്കാര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി. പി. രാമകൃഷ്ണപിള്ള പിന്മാറി എ. എ. അസീസ് ആര്‍. എസ്. പി ജനറല്‍ സെക്രട്ടറി

March 11th, 2012
ആലപ്പുഴ: ആര്‍. എസ്. പിയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി ഇരവിപുരം എം. എല്‍. എ എ. എ അസീസിനെ തിരഞ്ഞെടുത്തു. എട്ടു പുതു മുഖങ്ങള്‍ ഉള്‍പ്പെടെ 46 അംഗ സംസ്ഥാന കമ്മറ്റിയേയും സംസ്ഥാന സമ്മേളനത്തില്‍ തിരഞ്ഞെടുത്തു.  നിലവിലെ സെക്രട്ടറി രാമകൃഷ്ണപിള്ള സ്ഥാനമൊഴിയുവാന്‍ വിസ്സമ്മതിച്ചിരുന്നു. തന്നെ മത്സരിച്ച് തോല്പിക്കുവാന്‍ അദ്ദേഹം ചന്ദ്രചൂഢന്‍ പക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. മത്സരം ഒഴിവാക്കുവാന്‍ നടന്ന സമവായ ചര്‍ച്ചകളിലും വി. പി രാമകൃഷ്ണപിള്ള വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. തുടര്‍ന്ന് മത്സരിക്കുവാനുള്ളവരുടെ പാനല്‍ ചന്ദ്രചൂഢ വിഭാഗം തയ്യാറാക്കുകയും  മത്സരം നടന്നാല്‍ ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വരും എന്ന് തീര്‍ച്ചയായതോടെ അദ്ദേഹം പിന്‍‌വാങ്ങുകയായിരുന്നു.   നേരത്തെ നടന്ന ചര്‍ച്ചകളില്‍ സമ്മേളന പ്രതിനിധികള്‍ ശക്തമായ വിമര്‍ശനമാണ് രാമകൃഷ്ണപിള്ളയ്ക്കെതിരെ ഉയര്‍ത്തിയത്.
ഇടതു ഐക്യം ശക്തിപ്പെടുത്തുവാന്‍ ശ്രമിക്കുമെന്ന്  എ. എ. അസീസ് പറഞ്ഞു. 1960-ല്‍ ആര്‍. എസ്. പിയിലേക്ക് കടന്നുവന്ന എ. എ അസീസ് കൊല്ലത്ത് കശുവണ്ടി തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ പ്രധന പങ്കാണ് വഹിച്ചിട്ടുള്ളത്. യു. ടി. യു. സിയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് അദ്ദേഹം.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on വി. പി. രാമകൃഷ്ണപിള്ള പിന്മാറി എ. എ. അസീസ് ആര്‍. എസ്. പി ജനറല്‍ സെക്രട്ടറി

സിന്ധു ജോയിയെ കുറിച്ചുള്ള വി. എസിന്റെ പരാമര്‍ശം വിവാദമാകുന്നു

March 11th, 2012
sindhu-joy-epathram
തിരുവനന്തപുരം: എസ്. എഫ്. ഐ നേതാവായിരുന്ന സിന്ധു ജോയിയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ നടത്തിയ “അഭിസാരികാ”പരാമര്‍ശം വിവാദമാകുന്നു. വി. എസിനെ നിലക്കു നിര്‍ത്തുവാന്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടി തയ്യാറാകണമെന്ന്  മഹിളാ കോണ്‍ഗ്രസ്സ് നേതാവ് ലതികാ സുഭാഷ് ആവശ്യപ്പെട്ടു. വി. എസിന്റെ  പരാമര്‍ശം ഹീനമാണെന്ന് പറഞ്ഞ ലതിക സുഭാഷ് ഇതേകുറിച്ച് വൃന്ദാകാരാട്ടിന് എന്താണ് പറയുവാനുള്ളതെന്നും ചോദിച്ചു.
വി. എസിന്റെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടി അംഗം കൂടിയായ ടി. എന്‍. സീമ എം. പിയും രംഗത്തെത്തി. രാഷ്ടീയ കുതിരക്കച്ചവടത്തെ കുറിച്ചാണ് വി. എസ് പറഞ്ഞതെന്നും എന്നാല്‍ ഒരു സ്ത്രീയേ കുറിച്ചും ഒരു നേതാവും ഇത്തരം പദ പ്രയോഗങ്ങള്‍ നടത്തുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി. തന്റെ പ്രസ്താവന വി. എസ് പുന:പരിശോധിക്കണമെന്നും ടി. എന്‍ സീമ ആവശ്യപ്പെട്ടു.
സിന്ധു ജോയിയെ യു. ഡി. എഫ് വിലക്കെടുക്കുകയായിരുന്നെന്നും, പലതവണ ഉപയോഗിച്ച ശേഷം  ഒരു  അഭിസാരികയെ പോലെ സിന്ധു ജോയിയെ തള്ളിക്കളയുകയായിരുന്നു കോണ്‍ഗ്രസ്സ് എന്ന് വി. എസ് അച്ച്യുതാനന്തന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതാണിപ്പോള്‍ വിവാദമായിരിക്കുന്നത്. അച്യുതാനന്ദന്റെ അഭിസാരികാ പരാമര്‍ശത്തിനെതിരെ ചില വനിതകള്‍ ഉള്‍പ്പെടെ നിരവധി പൊതു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിട്ടുണ്ട്.  ഇത്തരം പ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കുകയാണ് അച്യുതാനന്ദന്‍ ചെയ്തിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. സി. പി. എം എം. എല്‍. എ ആയിരുന്ന ആര്‍. ശെല്‍‌വരാജിന്റെ രാജിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ക്കിടെയാണ് നേരത്തെ സി. പി. എം വിട്ട് യു. ഡി. എഫില്‍ ചേരുകയും പിന്നീട് മുഖ്യധാരയില്‍ നിന്നും അപ്രത്യക്ഷയാകുകയും ചെയ്ത സിന്ധു ജോയിയെ കുറിച്ച് സൂചിപ്പിച്ചത്.
നേരത്തെ മലമ്പുഴ മണ്ഡലത്തില്‍ തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ലതിക സുഭാഷിനെ കുറിച്ച് വി. എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം വിവദമായിരുന്നു. വി. എസിനെതിരെ ലതിക സുഭാഷ് ഇതിനെതിരെ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് പിന്‍‌വലിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on സിന്ധു ജോയിയെ കുറിച്ചുള്ള വി. എസിന്റെ പരാമര്‍ശം വിവാദമാകുന്നു

സിന്ധു ജോയിയെവിടെ, എന്ന് വി. എസ്

March 11th, 2012
vs-achuthanandan-shunned-epathram
കൊച്ചി: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു. ഡി. എഫ് പ്രചാരണത്തിനുണ്ടായിരുന്ന മുന്‍ എസ്. എഫ്. ഐ പ്രസിഡണ്ട് സിന്ധു ജോയി എവിടെ എന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍‍. എല്ലാ മണ്ഡലത്തിലും പോയി സിന്ധു ജോയി പ്രസംഗിച്ചു. സിന്ധു ജോയിയെ യു. ഡി. എഫ് വിലക്കെടുക്കുകയായിരുന്നെന്നും, പലതവണ ഉപയോഗിച്ച ശേഷം ഒരു അഭിസാരികയെ പോലെ സിന്ധു ജോയിയെ തള്ളിക്കളയുകയായിരുന്നു കോണ്‍ഗ്രസ്സ് എന്ന് വി. എസ് അച്ച്യുതാനന്തന്‍. അതുപോലെ ഇപ്പോള്‍ ആര്‍. ശെല്‍‌വരാജിനേയും യു. ഡി. ഫ് വിലക്കെടുത്തിരിക്കുകയാണെന്നും സിന്ധു ജോയിയുടെ അനുഭവമായിരിക്കും ശെല്‍‌വരാജിനും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. പി. സി. ജോര്‍ജ്ജ് മുഖ്യമന്ത്രിയുടെ ഏജന്റാണെന്നും വി. എസ് ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on സിന്ധു ജോയിയെവിടെ, എന്ന് വി. എസ്

പിറവം ഉപതിരഞ്ഞെടുപ്പ്; എന്‍. എസ്. എസ് നിലപാടില്‍ മാറ്റമില്ലെന്ന് ജി. സുകുമാരന്‍ നായര്‍

March 11th, 2012
g.sukumaran-nair-epathram
തൊടുപുഴ: പിറവം ഉപതിരഞ്ഞെടുപ്പില്‍ യു. ഡി. എഫിനു പിന്തുണ പ്രഖ്യാപിച്ച എന്‍. എസ്. എസ് നിലപാടില്‍ മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നെയ്യാറ്റിന്‍‌കരയിലെ രാഷ്ടീയ നിലപാട് പിന്നീട് വ്യക്തമാക്കുമെന്നും യു. ഡി. എഫ് ഭരണം തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ ആയതിനാല്‍ എന്‍. എസ്. എസ് കരുതലോടെ നില്‍ക്കുമെന്നും സി. പി. എമ്മിനോട് എതിര്‍പ്പില്ലെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on പിറവം ഉപതിരഞ്ഞെടുപ്പ്; എന്‍. എസ്. എസ് നിലപാടില്‍ മാറ്റമില്ലെന്ന് ജി. സുകുമാരന്‍ നായര്‍


« Previous Page« Previous « പിറവത്ത് തോറ്റാല്‍ യു.ഡി.എഫ് സര്‍ക്കാറിനു തുടരാന്‍ അവകാശമില്ല; ഷിബു ബേബി ജോണ്‍
Next »Next Page » സിന്ധു ജോയിയെവിടെ, എന്ന് വി. എസ് »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine