ടി. ദാമോദരന്‍ അന്തരിച്ചു

March 28th, 2012

t-damodharan-ePathram
കോഴിക്കോട് : പ്രശസ്ത തിരക്കഥാകൃത്ത് ടി. ദാമോദരന്‍ (77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. 1935 ല്‍ ബേപ്പൂരില്‍ ജനിച്ച ടി ദാമോദരന്‍ അവിടെ കായികാദ്ധ്യാപകന്‍ ആയി ജോലി നോക്കിയിരുന്നു. കോഴിക്കോട്ടെ നാടക രംഗത്ത്‌ സജീവമായിരുന്ന ടി. ദാമോദരന്‍ ‘ലവ് മാരേജ്’ എന്ന ചിത്രത്തിന് തിരക്കഥ എഴുതി ക്കൊണ്ടാണ് സിനിമാ ലോക ത്തേക്ക് കടന്നു വരുന്നത്.

എന്നാല്‍ ഐ. വി. ശശി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായത്. അങ്ങാടി. മീന്‍, കരിമ്പന, ഈ നാട്, നാണയം, വാര്‍ത്ത, ആവനാഴി, അടിമകള്‍ ഉടമകള്‍, അബ്കാരി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്നിങ്ങനെ 25 ഓളം ചിത്രങ്ങള്‍ ഈ കൂട്ടു കെട്ടില്‍ പിറന്നു. അതില്‍ ഭൂരിഭാഗവും ഹിറ്റുകള്‍ തന്നെ ആയിരുന്നു.

മണിരത്‌നം ആദ്യമായി മലയാള ത്തില്‍ സംവിധാനം ചെയ്ത ഉണരൂ എന്ന സിനിമക്ക് തിരക്കഥ എഴുതിയത് ടി. ദാമോദരന്‍ ആയിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആര്യന്‍, അദ്വൈതം, കാലാപാനി എന്നിവയ്ക്കും തിരക്കഥ ഒരുക്കി. ഇതില്‍ പ്രിയനുമായി ചേര്‍ന്നാണ് കാലാപാനി എഴുതിയത്. ബല്‍റാം V/S താരാദാസ് എന്ന ചിത്രത്തിന് എസ്. എന്‍. സ്വാമിക്കൊപ്പമാണ് അദ്ദേഹം തിരക്കഥ ഒരുക്കിയത്.

ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നീ ചിത്രങ്ങള്‍ക്കും ടി. ദാമോദരന്‍ തൂലിക ചലിപ്പിച്ചു. വി. എം. വിനു സംവിധാനം ചെയ്ത യേസ് യുവര്‍ ഓണര്‍ ആയിരുന്നു തിരക്കഥ എഴുതിയ അവസാന ചിത്രം.

എല്ലാ സാമൂഹിക തിന്മ കളേയും രൂക്ഷമായി വിമര്‍ശിക്കുന്ന, കാലിക പ്രസക്തി യുള്ള വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ അസാമാന്യ കൈയ്യടക്കം കാണിച്ചിട്ടുള്ള ദാമോദരന്‍ മാഷ്‌ തന്റെ പതിവു രചനാ രീതിയില്‍ നിന്നും വേറിട്ടു നിന്ന് എഴുതിയ ചിത്ര മായിരുന്നു കാറ്റത്തെ കളിക്കൂട്. ആര്യന്‍ , അദൈ്വതം തുടങ്ങി ചില ചിത്രങ്ങള്‍ പ്രിയദര്‍ശ നോടൊപ്പം ചേര്‍ന്ന് നിര്‍മ്മിക്കുകയും ചെയ്തു.

ആദ്യ കാലത്ത് ഓളവും തീരവും എന്ന സിനിമയിലും പിന്നീട് കിളിച്ചുണ്ടന്‍ മാമ്പഴം, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതക ത്തിന്റെ കഥ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാര്‍ട്ടിക്ക് വിധേയനാകാത്ത മന്ത്രിയെ വേണ്ടെന്ന് ബാലകൃഷ്ണപിള്ള

March 27th, 2012

r-balakrishna-pillai-epathram
തിരുവനന്തപുരം: പാര്‍ട്ടിക്ക് വിധേയനാകാത്ത മന്ത്രിയെ വേണ്ടെന്നു വെക്കുമെന്ന് കേരള കോണ്‍ഗ്രസ്(ബി) അധ്യക്ഷനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള. പാര്‍ട്ടിയുടെ നേതൃയോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട പിള്ള മകനും പാര്‍ട്ടിയുടെ മന്ത്രിയുമായ ഗണേശ് കുമാറിനെതിരെ രൂക്ഷമായ ഭാഷയിലാണ് തുറന്നടിച്ചത്. ഒമ്പതു മാസമായി പാര്‍ട്ടി മന്ത്രിയെ സഹിച്ചുവെന്നും അഹങ്കാരം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിരിക്കുകയാണെന്നും പറഞ്ഞ പിള്ള മന്ത്രിയെ ജയിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാളെ പോലും പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. യു. ഡി. എഫ് വകുപ്പുകള്‍ നല്‍കിയത് പാര്‍ട്ടിക്കാണെന്നും വ്യക്തിക്കല്ലെന്നും പാര്‍ട്ടിക്ക് വിധേയനാകാത്ത, പാര്‍ട്ടിക്ക് വേണ്ടാത്ത മന്ത്രിയെ താങ്ങുവാന്‍ ഇനി കഴിയില്ലെന്നും തങ്ങളുടെ ആവശ്യം യു. ഡി. എഫ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.  മകനെ സ്ഥാനാര്‍ഥിയാക്കിയത് ജീവിതത്തില്‍ സംഭവിച്ച വലിയ അബദ്ധമാണെന്നും താന്‍ തന്നെ യു. ഡി. എഫ് യോഗത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അവരുടെ കൂടെ അനുമതിയോടെ ഒരാഴ്ചക്കകം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും പിള്ള സൂചിപ്പിച്ചു.

അതേസമയം മന്ത്രിയെ മാറ്റണമെന്ന അര്‍. ബാലകൃഷ്ണപിള്ളയുടെ ആവശ്യം യു. ഡി. എഫ് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മന്ത്രി ഗണേശ് കുമാര്‍ അടക്കം എല്ലാവരേയും കുറിച്ച് നല്ല അഭിപ്രായമാണെന്നും പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നോക്കുകൂലി കൊള്ളയായി കണക്കാക്കി കേസെടുക്കും

March 27th, 2012

തിരുവനന്തപുരം: നോക്കുകൂലിക്കായി ഭീഷണിപ്പെടുത്തിയാല്‍ അത് കൊള്ളയായി കണക്കാക്കി കേസെടുക്കണമെന്ന് ഡി. ജി. പിയുടെ സര്‍ക്കുലര്‍. നോക്കുകൂലി ആവശ്യപ്പെടുന്നവരില്‍ നിന്നും പൊതു ജനത്തിനും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുവാനും തീരുമാനമായി.നോക്കുകൂലിയ്ക്കായി ഭീഷണിപ്പെടുത്തിയാല്‍ സബ്‌ഇര്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗ്സ്ഥര്‍ ഉടര്‍ തന്നെ സംഭവസ്ഥലത്തെത്തി നടപടിയെടുക്കണമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. നോക്കുകൂലി കേസില്‍ ട്രേഡ് യൂണിയര്‍ അംഗങ്ങള്‍ ഉള്‍പ്പെടുകയാണെങ്കില്‍ അക്കാര്യം ലേബറ് ഓഫീസറേയും അറിയിക്കണം. നോക്കുകൂലി സംബന്ധിച്ചുള്ള കേസുകളെ കുറിച്ച് ഓരോ മാസവും ജില്ലാ സൂപ്രണ്ടുമര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഈ റിപ്പോര്‍ട്ട് പോലീസ് ആസ്ഥാനത്തേക്ക് അയയ്ക്കുകയും ചെയ്യണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. നേരത്തെ നോക്കുകൂലിയ്ക്കെതിരെ ഹൈക്കോടതിയുടെ വിധി വന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

സ്വര്‍ണ്ണം പവന് 240 രൂപ വര്‍ദ്ധിച്ചു

March 27th, 2012

gold-price-gains-epathram
കൊച്ചി: സ്വര്‍ണ്ണവില പവന് 240 രൂപ വര്‍ദ്ധിച്ച് പവന് 21,200 രൂപയായി.  30 രൂപ വര്‍ദ്ധിച്ച് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 2,650 രൂപയായി.ഇതോടെ സ്വര്‍ണ്ണത്തിനു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തി. തിങ്കളാഴ്ച  പവന്റെ വിലയില്‍ 80 രൂപ താഴ്‌ന്ന് 20,960 രൂപയില്‍ എത്തിയിരുന്നു എങ്കിലും പിന്നീട് വിലയില്‍ വര്‍ദ്ധനവുണ്ടാകുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷുക്കൂര്‍ വധം: എം. വി ഗോവിന്ദന്‍ മാസ്റ്ററുടെ മകനും പ്രതിപട്ടികയില്‍

March 27th, 2012

കണ്ണൂര്‍: കണ്ണൂരിലെ ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് സി. പി. ഐ (എം) സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. വി. ഗോവിന്ദന്‍ മാസ്റ്ററുടെ മകന്‍ ശ്യാംജിത്തിനേയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച പ്രതി പട്ടികയിലാണ് ശ്യാംജിത്ത് ഉള്‍പ്പെടെ എട്ടു പേരെ കൂടെ ഉള്‍പ്പെടുത്തിയത്.  18 പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്. സി. പി. എം ലീഗ് സംഘര്‍ഷങ്ങള്‍ക്കിടെ കഴിഞ്ഞ മാസം 20 നായിരുന്നു ഒരു സംഘം  ഷുക്കൂറിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 20 വര്‍ഷം
Next »Next Page » സ്വര്‍ണ്ണം പവന് 240 രൂപ വര്‍ദ്ധിച്ചു »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine