തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇനി മുതല്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് അനുവദിക്കില്ല. എന്നാല്‍ ഈ തീരുമാനത്തിന് കേന്ദ്ര ടൂറിസംവകുപ്പ് എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തില്‍നിന്ന് നല്ല വരുമാനം ലഭിക്കുന്നുണ്ട് എങ്കിലും ഇത് യഥാര്‍ഥ വരുമാനമായി കാണുന്നില്ല. എന്നാല്‍ ചില സാമൂഹ്യപ്രശ്‌നങ്ങള്‍ കാരണം ഇത് വേണ്ടെന്നു വയ്ക്കാനും കഴിയുകയില്ല. മദ്യംവിറ്റുകിട്ടുന്ന ലാഭത്തിന്റെ പത്തിരട്ടി നഷ്ടം മദ്യം മൂലം സമൂഹത്തിലുണ്ടാകുന്നുണ്ട്. സംസ്ഥാനത്തു പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അനുവദിക്കില്ല. കോടതിയുടെ ഇടപെടലിലൂടെയോ മറ്റോ അനുവദിക്കേണ്ടിവന്നാല്‍ ഇപ്പോഴുള്ള ഒന്നുനിര്‍ത്തലാക്കി മാത്രമെ മറ്റൊന്ന് അനുവദിക്കൂകയുള്ളൂ. കേരള മദ്യനിരോധനസമിതിയുടെ പ്രവര്‍ത്തനങ്ങളോടു സര്‍ക്കാര്‍ സഹകരിക്കും മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിഭവനില്‍ കേരള മദ്യനിരോധന സമിതിയുടെ പ്രൊഹിബിഷന്‍ മാസിക പുനഃപ്രകാശനം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം