ആ സാഗര ഗര്‍ജ്ജനം നിലച്ചു…

January 24th, 2012

sukumar-azhikode1-epathram

ആറു പതിറ്റാണ്ടിലധികമായി കേരള സാംസ്കാരിക രംഗത്ത്‌ നിറഞ്ഞ ധൈഷണിക സാന്നിദ്ധ്യവും എഴിത്തിലൂടെയും  പ്രസംഗത്തിലൂടെയും  മലയാള മനസുകളില്‍ ഇടം നേടിയ ആ സാഗര ഗര്‍ജ്ജനം  ഇനി ഓര്‍മ്മ മാത്രം…പ്രശസ്തനായ സാഹിത്യവിമര്‍ശകനും വാഗ്മിയും വിദ്യാഭ്യാസചിന്തകനുമാണ് സുകുമാര്‍ അഴിക്കോടിന്റെ നഷ്ടം നികത്താനാവാത്തതാണ്. തത്ത്വമസി എന്ന ഒരൊറ്റ ഗ്രന്ഥം മതി അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അനശ്വരമാകാന്‍. ആരോടും വിധേയത്വം പുലര്‍ത്താതിരിക്കുകയും ധീരതയോടെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നതിനാന്‍ കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. കാല്പനികകവിതയുടെ ഭാവുകത്വം നിലപാടുതറയായി എഴുത്ത് തുടങ്ങിയ നിരൂപകനായിരുന്നു അഴീക്കോട്. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ ആശാന്റെ സീതാകാവ്യം ഏതെങ്കിലും ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ സമഗ്രപഠനമാണ്. കാവ്യരചനയുടെ പിന്നിലെ ദാര്‍ശനികവും സൌന്ദര്യ ശാസ്ത്രപരവുമായ ചോദനകളെ പാശ്ചാത്യവും പൌരസ്ത്യവുമായ കാവ്യശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന ഈ നിരൂപണഗ്രന്ഥം ഒരു കൃതിയെക്കുറിച്ചുള്ള സമഗ്രനിരൂപണത്തിന്റെ മലയാളത്തിലെ മികച്ച മാതൃകയാണ്. നിരൂപകന്റെ പാണ്ഡിത്യവും സഹൃദയത്വവും സമഞ്ജസമായി മേളിക്കുന്നത് ഊ പുസ്തകത്തില്‍  കാണാം. ഭാരതീയ ദര്ശനത്തിലെ പ്രഖ്യാതരചനകളായ ഉപനിഷത്തുകളിലൂടെയുള്ള ഒരു തീര്‍ഥയത്ര എന്നുവിശേഷിപ്പിക്കവുന്ന ഗ്രന്ഥമാണു തത്ത്വമസി. അഴിക്കോടിന്റെ ഏറ്റവും പ്രശസ്തമായ രചനയും ഇതുതന്നെ.
സാഹിത്യം, തത്ത്വചിന്ത, സാമൂഹികജീവിതം, ദേശീയത എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള നൈപുണ്യവും ഭാഷയുടെ ചടുലതയും അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കി മാറ്റി. അതിനാല്‍ കേരളീയര്‍ അഴിക്കോടിനെ ഒരുപക്ഷേ ഓര്‍ക്കുക മലയാളത്തിന്റെ പ്രിയങ്കരനായ വാഗ്മിയായിട്ടായിരിക്കും. എന്നാല്‍ ഇനി ആ ശബ്ദം ഇനി കേള്‍ക്കാന്‍ നമുക്കാവില്ല. ആ ശബ്ദം എന്നേക്കുമായി നിലച്ചു. കേരളക്കരയില്‍ അങ്ങോളമിങ്ങോളം ഓടിനടന്നു വിവിധ വിഷയങ്ങളില്‍ തന്റെതായ അഭിപ്രായം തുറന്നു പറഞ്ഞതിനാല്‍ പല വിമര്‍ശനങ്ങളും ഏറ്റു വാങ്ങേണ്ടി വന്നു മാഷിന്.  വാഗ്ഭടന്റെ ശിഷ്യനായ മാഷില്ലാത്ത കേരളം ശൂന്യമാണ്..  കേരളത്തിലെ തിരസ്ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം  ശബ്ദിച്ച മാഷിന്റെ ദര്‍ശനങ്ങള്‍ നമുക്കൊപ്പമുണ്ട്… ഒരിക്കലും മായാത്ത ഓര്‍മ്മകള്‍ക്കൊപ്പം…

- ഫൈസല്‍ ബാവ

വായിക്കുക: , , ,

1 അഭിപ്രായം »

മാറാട് അന്വേഷണം ലീഗിന് പേടിയില്ലെന്ന് മന്ത്രി എം. കെ. മുനീര്‍

January 23rd, 2012

mk-muneer-epathram

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത് ആഭ്യന്തര മന്ത്രിയുടെ വിവേചനാധി കാരമാണെന്നും അതിന്റെ പേരില്‍ ലീഗിനെ താറടിക്കാന്‍ അനുവദിക്കില്ലെന്നും,  മാറാട് കേസില്‍ മുസ്ലീം ലീഗിന് ഒന്നും മറച്ചു വയ്ക്കാനില്ലെന്നും മന്ത്രി എം. കെ. മുനീര്‍ പറഞ്ഞു‍. കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും മാറാട് കേസില്‍ പുനരന്വേഷണം വേണമെന്ന് പൊതു ആവശ്യം ഉയര്‍ന്നാല്‍ മുസ്ലീം ലീഗ് അതിനെ എതിര്‍ക്കില്ലെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നേരത്തെ വ്യക്തമാക്കിയാതാണെന്നും ഇക്കാര്യത്തില്‍ ലീഗിന് പേടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒടുവില്‍ അഴീക്കോടിനെ കാണാന്‍ മോഹന്‍‌ലാല്‍ എത്തി

January 23rd, 2012
mohanlal-sukumar-azhikode-epathram
തൃശ്ശൂര്‍: അര്‍ബുദ ബാധയെ തുടര്‍ന്ന് തൃശ്ശൂര്‍ അമല ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോടിനെ കാണുവാന്‍ നടന്‍ മോഹന്‍‌ലാല്‍ എത്തി. ഉച്ചക്ക് രണ്ടു മണി കഴിഞ്ഞപ്പോളായിരുന്നു ലാല്‍ അമല ആശുപത്രിയില്‍ എത്തിയത്. അല്പ സമയം അഴീക്കോടിന്റെ മുറിയില്‍ നിന്നശേഷം പുറത്തുവന്ന ലാല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി.
അമ്മയും നടന്‍ തിലകനും തമ്മിലുണ്ടായ തര്‍ക്കത്തില്‍ സുകുമാര്‍ അഴീക്കോട് നടത്തിയ ചില പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. തുടര്‍ന്ന് അഴീക്കോടും  അമ്മയെന്ന താരസംഘടാനയും നടന്‍ മോഹന്‍‌ലാലും തമ്മില്‍ ചെറിയ പിണക്കത്തിനു വഴിവച്ചു. മോഹന്‍‌ലാല്‍ തന്നെ കുറിച്ച് നടത്തിയ പരാ‍മര്‍ശത്തിനെതിരെ അഴീക്കോട് മാനനഷ്ടത്തിനു കോടതിയെ സമീപിക്കുകയുണ്ടായി. എന്നാല്‍ അഴീക്കോട് അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ വിദേശത്തായിരുന്ന ലാല്‍ അദ്ദേഹത്തെ വിളിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

ഡോ. സുകുമാര്‍ അഴീക്കോട് അബോധാവസ്ഥയില്‍

January 23rd, 2012
sukumar-azhikode-epathram
തൃശ്ശൂര്‍: അര്‍ബുദ രോഗബാധയെ തുടര്‍ന്ന് തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജില്‍  ചികിത്സയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോടിന്റെ ആരോഗ്യ നില കൂടുതല്‍ വഷളായി. കൃത്രിമ ശ്വസോച്ഛാസം നല്‍കുന്നത്. ശനിയാഴ്ച വൈകീട്ടാണ് അദ്ദേഹത്തിന്റെ നില കൂടുതല്‍ വഷളയാത്.  ഡോ. ശ്രീകുമാര്‍ പിള്ള, ഡോ. ടി. ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള വിദഗ്ദ സംഘമാണ് അഴീക്കോടിനെ ചികിത്സിക്കുന്നത്.
ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഴീക്കോടിനെ സന്ദര്‍ശിച്ചിരുന്നു.നിരവധി പേര്‍ അഴീക്കോടിനെ കാണുവാന്‍ എത്തുന്നുണ്ടെങ്കിലും ആശുപത്രി അധികൃതര്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം. ഡി. താര കേരളത്തിന്റെ സ്വര്‍ണ്ണ താരകം

January 23rd, 2012
m.d. tara-epathram
ലുധിയാന: ദേശീയ സ്കൂള്‍ കായിക മേളയില്‍ സ്വര്‍ണ്ണക്കൊയ്ത്ത് നടത്തിക്കൊണ്ട്  എം. ഡി. താര വിസ്മയമാകുന്നു. ആദ്യ ഇനത്തില്‍ തന്നെ കേരളത്തിനു സ്വര്‍ണ്ണം നേടി കുതിപ്പാരംഭിച്ച താര ക്രോസ് കണ്ട്രി ഇനത്തില്‍ ഒന്നാമതെത്തിയതോടെ  മൂന്നാമത്തെ സ്വര്‍ണ്ണവും സ്വന്തമായി. മൂന്ന് സ്വര്‍ണ്ണമടക്കം മൊത്തം നാലു മെഡലുകളാണ് താര സ്വന്തമാക്കിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ദേശീയ സംസ്ഥാനമീറ്റുകളില്‍ നിന്നായി മുപ്പതിലധികം മെഡലുകള്‍ ഈ പറളിക്കാരി സ്വന്തമാക്കിയിട്ടുണ്ട്.
പറളി മുട്ടില്‍ പടി ദേവദാസിന്റേയും വസന്തയുടേയും മകളായ താര പറളി എച്ച്. എസിലെ പ്ലസ്റ്റു വിദ്യാര്‍ഥിനിയാണ്. 2006-ല്‍ പാലക്കാട് നടന്ന സംസ്ഥാന സ്കൂള്‍ മീറ്റില്‍  5000 മീറ്ററില്‍ വെള്ളിമെഡല്‍ നേടിക്കൊണ്ടാണ് താര ട്രാക്കുകളില്‍ ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങിയത്. 2008-ലെ ചാലക്കുടിയില്‍ നടന്ന സ്കൂള്‍ മീറ്റില്‍ സീനിയര്‍ വിഭാഗത്തില്‍ മൂന്നിനങ്ങളിലായി സ്വര്‍ണ്ണം നേടിക്കൊണ്ട് ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിച്ചു. തുടര്‍ന്ന് കൊച്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിലും 5000,3000 ക്രോസ് കണ്ട്രി എന്നിവയില്‍ സ്വര്‍ണ്ണം നേടിയതോടെ  സംസ്ഥാനത്തിനപ്പുറത്തേക്കായി താരയുടെ കുതിപ്പ്. അമൃത്‌സറിലും, പൂണെയിലും നടന്ന ദേശീയ സ്കൂള്‍ മത്സരങ്ങളിലും സ്വര്‍ണ്ണം കരസ്ഥമാക്കിയ താരയുടെ സ്വര്‍ണ്ണക്കുതിപ്പ് ഇന്നിപ്പോള്‍ അത് ചെന്നു നില്‍ക്കുന്നത് ലുധിയാനയില്‍ തണുത്തുറഞ്ഞ ഗുരുനാനാക്ക് സ്റ്റേഡിയത്തില്‍ നിന്നും സ്വന്തമാക്കിയ  മൂന്ന് സ്വര്‍ണ്ണ മെഡലുകളുടെ തിളക്കത്തിലാണ്.  കായികാധ്യാപകന്‍ മനോജിന്റെ പ്രചോദനം താരയുടെ ചുവടുകള്‍ക്ക് ശകി പകര്‍ന്നു. താരക്ക് പരിപൂര്‍ണ്ണമായ പിന്തുണയുമായി കുടുമ്പാംഗങ്ങളും സഹാപാഠികളും ഒപ്പം പറളിയെന്ന കൊച്ചു ഗ്രാമവും. താരയുടെ അനിയന്‍ ധനേഷും പ്രതീക്ഷ പകരുന്ന ഒരു കായിക താരമാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇ-മെയില്‍ ചോര്‍ത്തല്‍, മാധ്യമത്തിന്റെ പുതിയ വെളിപ്പെടുത്തല്‍
Next »Next Page » ഡോ. സുകുമാര്‍ അഴീക്കോട് അബോധാവസ്ഥയില്‍ »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine